Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏതു നരകത്തിൽ ഒളിച്ചിരുന്നാലും ദാവൂദേ നിനക്കു രക്ഷയില്ല; ഇന്ത്യക്കു വേണ്ട കൊടും ഭീകരരെ പാക്കിസ്ഥാന്റെ മണ്ണിൽ കയറിയും പിടിക്കാൻ സിഐഎയും മൊസാദും ഇന്ത്യയെ സഹായിക്കും; ചുവടു തെറ്റാതെ ദോവൽ മുന്നോട്ടു തന്നെ; അമേരിക്കയുമായി രഹസ്യകരാറിൽ ഏർപ്പെട്ടെന്നു സൂചന

ഏതു നരകത്തിൽ ഒളിച്ചിരുന്നാലും ദാവൂദേ നിനക്കു രക്ഷയില്ല; ഇന്ത്യക്കു വേണ്ട കൊടും ഭീകരരെ പാക്കിസ്ഥാന്റെ മണ്ണിൽ കയറിയും പിടിക്കാൻ സിഐഎയും മൊസാദും ഇന്ത്യയെ സഹായിക്കും; ചുവടു തെറ്റാതെ ദോവൽ മുന്നോട്ടു തന്നെ; അമേരിക്കയുമായി രഹസ്യകരാറിൽ ഏർപ്പെട്ടെന്നു സൂചന

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പിടിക്കാൻ അമേരിക്കയുമായി ഇന്ത്യ കരാർ ഒപ്പിട്ടെന്നു റിപ്പോർട്ടുകൾ പുറത്തുവന്നു. ദാവൂദ് ഉൾപ്പെടെയുള്ള പിടികിട്ടാപ്പുള്ളികളെ കുടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പദ്ധതികൾ ഒരുക്കുന്നതിനിടെയാണ് അമേരിക്കയുമായി കൈകോർക്കുന്നു എന്ന തരത്തിൽ വാർത്തകളും പുറത്തുവരുന്നത്.

ഇതിന്റെ ഭാഗമായി യുഎസ് ദേശീയ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) തീവ്രവാദ വിരുദ്ധ വിഭാഗവുമായി (ടെററിസ്റ്റ് സ്‌ക്രീനിങ് സെന്റർ) ഇന്ത്യ കരാറിലെത്തുമെന്നാണു സൂചന. ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നുമുണ്ട്. അമേരിക്കൻ ചാരസംഘടനയായ സിഐഎയും ഇസ്രയേലിന്റെ മൊസാദുമൊക്കെ പിടികിട്ടാപ്പുള്ളികളെ പിടിക്കാൻ ഇന്ത്യയെ സഹായിക്കുമെന്നാണു റിപ്പോർട്ടുകൾ.

അമേരിക്കയുമായുള്ള കരാർ യാഥാർത്ഥ്യമായാൽ ദാവൂദിന് പുറമെ 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സാക്കിയുർ റഹ്മാൻ ലഖ്‌വി, മുംൈബ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദ്, 1993ലെ മുംബൈ ബോംബ് സ്‌ഫോടനങ്ങളുടെ ആസൂത്രകൻ ടൈഗർ മേമൻ എന്നിവരെ കുടുക്കാനുള്ള ഇന്ത്യൻ നീക്കങ്ങൾക്ക് മൂർച്ചകൂടും. 30ൽ അധികം രാജ്യങ്ങളുമായി അമേരിക്ക ഇത്തരത്തിൽ കരാറുണ്ടാക്കിയിട്ടുണ്ട്.

യുഎസ് താൽപര്യങ്ങൾക്കാണ് കരാറുകൾ മുൻഗണന നൽകുന്നതെന്ന് ഇന്ത്യ മുമ്പ് പറഞ്ഞിരുന്നു. അതിനാൽ ഇതുവരെയും കരാറിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ പാക്കിസ്ഥാനിലുണ്ടെന്ന് കരുതപ്പെടുന്ന ഇവരെ പിടികൂടുന്നതിനായി യുഎസ് സഹായം തേടാനുള്ള സാധ്യതയാണ് തെളിയുന്നത്.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് വെളിവാക്കുന്ന തെളിവുകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ പാക്കിസ്ഥാന് കൈമാറാനായി ഇന്ത്യ ശേഖരിച്ചിരുന്നു. പാക്കിസ്ഥാനിൽ ദാവൂദിന് ഒൻപതിലധികം വാസസ്ഥലങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ തെളിവുകൾ. എന്നാൽ, കശ്മീരിലെ വിഘടനവാദി നേതാക്കളുമായി പാക്ക് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്ന വിഷയത്തിൽ ഉടക്കി ഇന്ത്യ ചർച്ചയിൽ നിന്ന് പിന്മാറി. ദാവൂദിന്റെ നേതൃത്വത്തിലുള്ള ഡി കമ്പനിയുമായി ബന്ധമുള്ള എല്ലാവരെയും കണ്ടെത്താനും അവരുടെ സ്വത്തുവകകൾ മരവിപ്പിക്കാനുള്ള ശ്രമത്തിലാണ് അജിത് ദോവൽ.

ഡി കമ്പനിയുടെ ഉടമസ്ഥതയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുവിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടുപിടിച്ചുകഴിഞ്ഞു. ദുബായിലും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലുമായാണ് സ്വത്തുക്കളുള്ളത്. ആഗോളതലത്തിലുള്ള അന്വേഷണത്തിലൂടെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ബിനാമികൾ ആരൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പുതിയ നീക്കങ്ങൾ ദോവലിന്റെ നടപടികൾ വേഗത്തിലാക്കുമെന്ന പ്രതീക്ഷയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP