Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ ആക്രമിക്കാൻ ഒരുമിച്ചു കൂടിയ ഭീകരരെ അതിർത്തി കടന്ന് ആക്രമിച്ച് കൊന്ന് ഇന്ത്യൻ സേന; നിരവധി ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; പാക് സൈനികരും കൊല്ലപ്പെട്ടു; ഉറി ആക്രമണത്തിന് ഇന്ത്യൻ സേനയുടെ ഉഗ്രൻ തിരിച്ചടി; സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി യോഗം ചേർന്നു; ഏതൊരു ആക്രമണത്തെയും നേരിടുമെന്ന് നവാസ് ഷെരീഫ്

ഇന്ത്യയെ ആക്രമിക്കാൻ ഒരുമിച്ചു കൂടിയ ഭീകരരെ അതിർത്തി കടന്ന് ആക്രമിച്ച് കൊന്ന് ഇന്ത്യൻ സേന; നിരവധി ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; പാക് സൈനികരും കൊല്ലപ്പെട്ടു; ഉറി ആക്രമണത്തിന് ഇന്ത്യൻ സേനയുടെ ഉഗ്രൻ തിരിച്ചടി; സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി യോഗം ചേർന്നു; ഏതൊരു ആക്രമണത്തെയും നേരിടുമെന്ന് നവാസ് ഷെരീഫ്

ന്യൂഡൽഹി: ഉറി തീവ്രവാദി ആക്രമണത്തിന് ഒത്താശ ചെയ്ത പാക്കിസ്ഥാന് ഇന്ത്യ കനത്ത ഭാഷയിൽ മറുപടി നൽകി. അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ഭീകര കേന്ദ്രങ്ങൾ തകർത്തു. ഇക്കാര്യം വാർത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി വ്യക്തമാക്കി സൈനിക വൃത്തങ്ങൾ. ഇന്നലെ ഇന്ത്യൻ സൈന്യം പാക് അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇക്കാര്യം ഔദ്യോഗികമായി പാക്കിസ്ഥാനെയും ഇന്ത്യ അറിയിച്ചു. നയതന്ത്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിൽ ഒരു പരധിവരെ വിജയിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തു നിന്നുള്ള തിരിച്ചടി പാക്കിസ്ഥാനെ തന്നെ ഔദ്യോഗികമായി അറിയിച്ചതോടെ ഇന്ത്യൻ ശക്തമായി തിരിച്ചടിച്ചു എന്ന സന്ദേശവും ലോകത്തിന് നൽകിയിട്ടുണ്ട്.

കരസേനാ ഓപ്പറേഷൻസ് മേധാവി രൺബീർ സിംഗാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന വിവരം പുറത്തുവിട്ടത്. വലിയ തോതിൽ തീവ്രവാദികൾക്ക് തിരിച്ചടി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലർച്ചെ ആറ് മണി വരെ സൈനിക നടപടി നീണ്ടു നിന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ മിന്നലാക്രമണത്തിൽ നിരവധി ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പാക് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്.

ആയുധങ്ങൾ പിടിച്ചെടുക്കുകയും ഭീകര പദ്ധതികളും ഭീകര കേന്ദ്രങ്ങൾ തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളിൽ നാശമുണ്ടാക്കാത്ത തരത്തിലുള്ള നിയന്ത്രിത ആക്രമണമാണ് സൈന്യം നടത്തിയത്. ചില ഭീകരർ അതിർത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും ആക്രമണം നടത്തുമെന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം പാകിസഥാനെ വിവരം അറിയിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

അതിർത്തി കടന്ന് നടത്തിയ നടപടിയിൽ 20 നുഴഞ്ഞ്കയറ്റക്കാരെ വധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞു. വലിയ ആഘാതം പാക് ഭീകര കേന്ദ്രങ്ങൽക്ക് ഏൽപ്പിക്കാൻ സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പാക് സൈന്യത്തിനെ കാഴ്ചക്കാരാക്കി മാറ്റിയാണ് ആക്രമണം നടന്നത്. ഭീകരരെ സഹായിക്കുന്നവർക്കും നാശം വിതയ്ക്കാൻെൈ സെന്യത്തിന് സാധിച്ചു. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും ഇന്ത്യ സജ്ജമാണെന്ന് ഡിജിഎംഒ പറഞ്ഞു. ഇന്ത്യൻ ആക്രമണം അവസാനിപ്പിച്ചതായും ഇനി ഓപ്പറേഷൻ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സേനയുടെ തിരിച്ചടിയെ കുറിച്ച് മോദി രാഷ്ട്രപതി പ്രണബ് മുഖർജിയെയും വിളിച്ചറിയിച്ചു. ഉപരാഷ്ട്രപതിയെയു മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെയും പ്രധാനമന്ത്രി ആക്രമണത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കാശ്മീർ മുഖ്യമന്ത്രിയെയും ഇന്ത്യൻ സൈനിക മേധാവിമാരെയും ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യൻ ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ മാദ്ധ്യമങ്ങളും വ്യക്തമാക്കി. ഏതൊരു തിരിച്ചടിയെയും നേരിടുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കിയതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയെ ഷെരീഫ് അപലപിച്ചു. സമാധാനത്തിനുള്ള പാക്കിസ്ഥാന്റെ ആഗ്രഹം ദൗർബല്യമായി കണക്കാക്കരുതെന്നാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്. പാക്കിസ്ഥാൻ മാദ്ധ്യമങ്ങളോടാണു നവാസ് ഷെരീഫിന്റെ പ്രതികരണം.

അതേസമയം ഇന്ത്യൻ സേന അതിർത്തി കടന്ന് ആക്രമിച്ചു എന്നത് പാക്കിസ്ഥാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യൻ സേന അതിർത്തി ലംഘിക്കില്ലെന്ന പാക് വിശ്വാസമാണ് ഇതോടെ തെറ്റിയത്. എന്നാൽ, പാക് അധിനിവേശ കാശ്മീർ എന്നത് തർക്കവിഷയമാണെന്നും അതുകൊണ്ട് തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്നുമുള്ള വാദമാണ് ഇന്ത്യൻ സേന ഉയർത്തുന്നത്. ഏത് വിധത്തിലുള്ള ആക്രമണമാണ് സൈന്യം നടത്തിയതെന്ന് കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല്. ഉറി ഭീകരാക്രമണം ഇന്ത്യ മറക്കില്ലെന്ന് കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാണ് ഇന്ത്യ സൈനിക നടപടിയിലേക്ക് നീങ്ങിയതെന്നതും പാക്കിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഇന്ത്യയിലേക്ക് ഭീകര നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരരെ ഉന്നം വച്ചായിരുന്നു ആക്രമണം എന്നതു കൊണ്ട് ഇന്ത്യയുടെ സൈനിക നടപടിയെ സ്വയം പ്രതിരോധത്തിന്റെ മാർഗ്ഗമായി ലോക രാഷ്ട്രങ്ങളെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായി യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ടു. ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാന് ഇന്ത്യ കനത്ത താക്കീത് നൽകിയിരുന്നു. പാക് അധീന കശ്മീരിൽനിന്നു പിടിയിലായ ഭീകരരുടെ വെളിപ്പെടുത്തൽ നിർണായകമാണ്. പാക് സൈന്യമാണ് തങ്ങൾക്കു പരിശീലനം നൽകുന്നതെന്നാണ് ഭീകരർ വെളിപ്പെടുത്തിയതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പാക്കിസ്ഥാനെ പൂർണ്ണമായും പ്രതിരോധത്തിലാക്കിയ ശേഷമാണ് ഇന്ത്യ കനത്ത തിരിച്ചടി നൽകിയത്.

  • പാക്കിസ്ഥാനിൽ തിരക്കിട്ട കൂടിയാലോചനകൾ

പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ഥിതിഗതികൾ ആരാഞ്ഞു. കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫുമായി ടെലഫോണിലും വിവരങ്ങൾ ആരാഞ്ഞു.

ഇന്ത്യൻ സേനയുടെ അവകാശവാദം തെറ്റാണെന്നും, രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാൻ സൈന്യം സർവസജ്ജമാണെന്നും ജനറൽ റഹീൽ ഷെരീഫ്, പ്രധാനമന്ത്രിയെ അറിയിച്ചു.

പ്രധാനമന്ത്രി നവാസ് ഷെരീഫ് നാളെ അടിയന്തരമന്ത്രിസഭായോഗം വിളിച്ചു. എല്ലാ മന്ത്രിമാരോടും തലസ്ഥാനത്തെത്താനും നവാസ് ഷെരീഫ് നിർദ്ദേശം നൽകിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP