Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ വംശജനായ പിള്ള 60-ാം തവണയും സിംഗപ്പൂർ പ്രസിഡന്റായി; ഇക്കുറി ഒരു മാസത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പൂർണ്ണ അധികാരത്തോടെ

ഇന്ത്യൻ വംശജനായ പിള്ള 60-ാം തവണയും സിംഗപ്പൂർ പ്രസിഡന്റായി; ഇക്കുറി ഒരു മാസത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പൂർണ്ണ അധികാരത്തോടെ

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ ജോസഫ് യുവരാജ്പിള്ള എന്ന ജെ.വൈ.പിള്ള(83) സിംഗപ്പൂർ ആക്ടിങ് പ്രസിഡന്റ്. പ്രസിഡന്റ് ടാൻ കെങ് ഇയാം കാലാവധി തികച്ചതിനെ തുടർന്നാണു പിള്ളയ്ക്ക് നറുക്കു വീണത്. 23നാണു തിരഞ്ഞെടുപ്പ്. പുതിയ പ്രസിഡന്റ് വരും വരെ പിള്ള തുടരും. പ്രസിഡന്റിന്റെ ഉപദേശകസമിതി(സിപിഎ) ചെയർമാനാണു പിള്ള. സിപിഎ ചെയർമാന്മാരാണ് ഇടക്കാല പ്രസിഡന്റായി പ്രവർത്തിക്കുക.

തങ്ങൾ വിദേശസന്ദർശനത്തിനു പോകുമ്പോൾ പിള്ളയ്ക്കു താൽക്കാലിക ചുമതല നൽകുന്നത് സിംഗപ്പൂർ പ്രസിഡന്റുമാരുടെ ശീലമാണ്. അറുപതിലേറെ തവണയാണ് തമിഴ് വംശജനായ പിള്ള ഇങ്ങനെ തൽക്കാല പ്രസിഡന്റായി രാജ്യം ഭരിച്ചത്. 2007ൽ അന്നത്തെ പ്രസിഡന്റ് എസ്.ആർ. നാഥന്റെ അഭാവത്തിൽ 16 ദിവസം ഭരിച്ചതാണ് ദീർഘമായ കാലാവധി.

ജെ.വൈ.പിള്ള ജനിച്ചത് മലേഷ്യയിലാണ്. അച്ഛൻ ശ്രീലങ്കയിലെ ജാഫ്‌ന സ്വദേശിയും. അമ്മയുടെ വീട് തിരുനെൽവേലിയാണ്. പഠിച്ചത് ലണ്ടനിൽ. കത്തോലിക്കാ വിശ്വാസിയുടെ പ്രചോദനം ഭഗവദ്ഗീതയും. 197296ൽ സിംഗപ്പൂർ എയർലൈൻസ് ചെയർമാനായി. 83 വയസിലും കർമനിരതനാണ് പിള്ള. രണ്ട് ഇന്ത്യൻ വംശജർ സിംഗപ്പൂർ പ്രസിഡന്റായിട്ടുണ്ട്.

തലശ്ശേരിയിൽ കുടുംബവേരുകളുള്ള ദേവൻ നായർ 1981 മുതൽ '85 വരെ സിംഗപ്പൂർ പ്രസിഡന്റായിരുന്നു. തമിഴ് വംശജനായ എസ്.ആർ. നാഥൻ 1999 മുതൽ 2011 വരെ രണ്ടു ടേമിൽ ഭരണം നടത്തി. ഏഴ് ഇന്ത്യൻ വംശജർ സിംഗപ്പൂരിൽ കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP