Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിഖാബ് വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുവതികൾ; സമരക്കാർക്ക് മരണശിക്ഷയെന്ന് പ്രഖ്യാപിച്ച് അറസ്റ്റ് തുടർന്ന് പൊലീസ്; ഏറ്റുമുട്ടലിൽ മരണം കൂടുന്നു; എരിതീയിൽ എണ്ണയൊഴിച്ച് ട്രംപും; ഇറാൻ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

നിഖാബ് വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുവതികൾ; സമരക്കാർക്ക് മരണശിക്ഷയെന്ന് പ്രഖ്യാപിച്ച് അറസ്റ്റ് തുടർന്ന് പൊലീസ്; ഏറ്റുമുട്ടലിൽ മരണം കൂടുന്നു; എരിതീയിൽ എണ്ണയൊഴിച്ച് ട്രംപും; ഇറാൻ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

സ്ലാമിക മതനിയമങ്ങൾക്ക് അങ്ങേയറ്റം വില കൽപിച്ചിരുന്ന ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ സമരങ്ങൾ അതിവേഗം പുതിയ രൂപം കൈവരിക്കുന്നു. മതചിഹ്നങ്ങൾ വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി കൂടുതൽ യുവാക്കൾ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ അണിചേരുകയാണ്. തന്റെ ശിരോവസ്ത്രം പരസ്യമായി വലിച്ചെറിഞ്ഞ് സമരത്തിൽ പങ്കുചേരുന്ന യുവതിയുടെ ചിത്രം അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ചർച്ചയാകുന്നത് ഇറാൻ നേരിടുന്ന ചരിത്രപരമായ പ്രതിസന്ധിയുടെ വലിപ്പം വെളിപ്പെടുത്തുന്നു.

മതനിയമങ്ങളിലൂന്നി രാജ്യം ഭരിക്കുന്ന തലമുറയും യുവതലമുറയുമായുള്ള പോരാട്ടമായാണ് ഈ സമരം വ്യാഖ്യാനിക്കപ്പെടുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും കടുത്ത അസ്വസ്ഥതയാണ് യുവാക്കളിലുണ്ടാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനവും സമരത്തിൽ പ്രകടമാണ്. ഭരണാധികാരികൾക്ക് വധശിക്ഷയെന്ന മുദ്രാവാക്യമുയർത്തി സമരക്കാർ മുന്നേറുമ്പോൾ, സമരം അടിച്ചമർത്തുമെന്ന് ഉറപ്പിച്ച് സർക്കാരും കടുത്ത സ്വരത്തിലാണ്.

ഇറാനിലെ യുവതലമുറ, പ്രത്യേകിച്ചും യുവതികൾ സോഷ്യൽ മീഡിയയിലുടെ പുറംലോകവുമായി ബന്ധപ്പെടുന്നതിൽ ഭരണാധികാരികൾക്കും മതനേതാക്കൾക്കും കടുത്ത അസ്വസ്ഥതയുണ്ട്. ഇൻസ്റ്റഗ്രാമും മെസേജിങ് ആപ്പായ ടെലിഗ്രാമും ഞായറാഴ്ച മുതൽ ഇറാനിൽ ബ്ലോക്ക് ചെയ്തത് സോഷ്യൽ മീഡിയയെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അഴിമതിക്കാരും തട്ടിപ്പുകാരുമായ ഭരണാധികാരികൾക്കെതിരെ സമരരംഗത്തെത്തിയ യുവാക്കളെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതും അതിന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം കിട്ടിയതും ഇറാൻ നേതൃത്വത്തെ അസ്വസ്ഥരാക്കുന്നു.

പല നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ രൂക്ഷമാണ്. ഇതുവരെ 21 പേരാണ് ഏറ്റുമുട്ടലിൽ മരിച്ചത്. 450-ലേറെപ്പേർ അറസ്റ്റിലായി. ഇറാന് ഒബാമ നൽകിയ പണമൊക്കെ ഭരണാധികാരികൾ പോക്കറ്റിലാക്കിയെന്നും ഭക്ഷണവും ജോലിയുമില്ലാതെ മനുഷ്യാവകാശം പോലുമില്ലാതെ ഇറാനിലെ ജനങ്ങൾ നരകിക്കുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപ് ശ്രദ്ധിക്കേണ്ടത് അമേരിക്കയിലെ വീടില്ലാത്തവരുടെയും പട്ടിണികിടക്കുന്നവരുടെയും കാര്യമാണെന്ന് ഇറാൻ വിദേശകാര്യ വകുപ്പ് തിരിച്ചടിക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമാക്കുന്നതിനിടെ, സംഭവത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഇടപെട്ടതായും സൂചനയുണ്ട്. രാജ്യത്തിന്റെ ശത്രുക്കളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഖമേനി, പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാ തലവന്മാർക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. മുൻകാലത്ത് നേരിട്ട പ്രതിസന്ധികളെക്കാൾ വ്യത്യസ്തമാണിതെന്നും ഇതിനെ മറികടക്കാൻ ദൈവം സഹായിക്കുമെന്നും ഖമേനി യോഗത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP