Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാബഹാർ തുറമുഖത്തിനായി ഇന്ത്യ നടത്തിയ നിക്ഷേപവാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല; എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നതിനെതിരേ ഇന്ത്യക്ക് ഇറാന്റെ മുന്നറിയിപ്പും; ഇന്ത്യ ഇറക്കുമതി കുറച്ചത് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ; ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുമെന്നുൾപ്പടെ നിലപാട് കടുപ്പിച്ച് ഇറാൻ

ചാബഹാർ തുറമുഖത്തിനായി ഇന്ത്യ നടത്തിയ നിക്ഷേപവാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല; എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നതിനെതിരേ ഇന്ത്യക്ക് ഇറാന്റെ മുന്നറിയിപ്പും; ഇന്ത്യ ഇറക്കുമതി കുറച്ചത് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ; ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുമെന്നുൾപ്പടെ നിലപാട് കടുപ്പിച്ച് ഇറാൻ

ഡൽഹി:അസംസ്‌കൃത എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നതിനെതിരേ ഇന്ത്യക്ക് ഇറാന്റെ മുന്നറിയിപ്പ്. എണ്ണയിറക്കുമതിയിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണെങ്കിൽ ഇന്ത്യക്കു നൽകിവരുന്ന പ്രത്യേകാനുകൂല്യങ്ങൾ അവസാനിപ്പിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ ഉപസ്ഥാനപതി മസൂദ് റെസ്വാനിയൻ റഹാഗി പറഞ്ഞു. ചാബഹാർ തുറമുഖത്തിനായി ഇന്ത്യ നടത്തിയ നിക്ഷേപവാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനിൽനിന്നുള്ള എണ്ണയിറക്കുമതി കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ സമ്മർദത്തിനു ഇന്ത്യ വഴങ്ങുമെന്ന സൂചനകൾക്കിടെയാണ് ഇറാൻ നിലപാടു വ്യക്തമാക്കിയത്. പാർലമെന്റ് സമുച്ചയത്തിൽ ഓൾ ഇന്ത്യ മൈനോറിറ്റീസ് ഫ്രണ്ട് ചൊവ്വാഴ്ച നടത്തിയ ചടങ്ങിലായിരുന്നു ഇറാൻ ഉപസ്ഥാനപതിയുടെ മുന്നറിയിപ്പ്.

''പല തന്ത്രപ്രധാന വിഷയങ്ങളിലും സാധ്യമായപ്പോഴൊക്കെ ഇറാൻ ഇന്ത്യയെ സഹായിച്ചിട്ടേയുള്ളൂ. യു.എസ്. ഉപരോധം നിലവിലുണ്ടായിരുന്ന 2012-15 കാലയളവിൽ ഇന്ത്യക്ക് എണ്ണയിറക്കുമതി ഉറപ്പുവരുത്താൻ ഇറാൻ പരമാവധി ശ്രമിച്ചു. ഇറാനിൽനിന്നുള്ള എണ്ണയിറക്കുമതി അവസാനിപ്പിച്ച് സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാനാണ് ശ്രമമെങ്കിൽ ഇറാൻ ഡോളർ അധിഷ്ഠിത ഇറക്കുമതിയിലേക്കു മാറും. അതടക്കം ഇന്ത്യയ്ക്കു നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും അവസാനിപ്പിക്കും''-അദ്ദേഹം വ്യക്തമാക്കി.

ചാബാഹർ തുറമുഖത്തു നിക്ഷേപം നടത്താനുള്ള ഇന്ത്യയുടെ വാഗ്ദാനം പൂർത്തീകരിച്ചില്ലെന്നും ഇക്കാര്യത്തിൽ ഇന്ത്യ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് ഇറാനും അഫ്ഗാനിസ്താനുമായുള്ള വ്യാപാര-സൈനികബന്ധങ്ങളിൽ തന്ത്രപ്രധാനമായ തുറമുഖമാണ് ചാബാഹർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP