Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിന് മുന്നിൽ മുട്ടുവിറച്ച മോദി കാട്ടിക്കൂട്ടുന്നത് ചരിത്രപരമായ മണ്ടത്തരം; ബ്രിട്ടനും യൂറോപ്പും റഷ്യയും ചൈനയും അവഗണിച്ച ഉപരോധത്തിന് കുടപിടിച്ച് ഇന്ത്യ ലോകത്തെ വെറുപ്പിക്കും; സൗദിയും കുവൈത്തുമൊക്കെ തുണച്ചാലും ഇറാനെ പിണക്കിയാൽ എണ്ണവില കുതിച്ചുയരും; യുഎൻ ഉപരോധമില്ലാതിരുന്നിട്ടും മോദിയുടെ ചങ്കിടിക്കുന്നത് എന്തുകൊണ്ട്?

ട്രംപിന് മുന്നിൽ മുട്ടുവിറച്ച മോദി കാട്ടിക്കൂട്ടുന്നത് ചരിത്രപരമായ മണ്ടത്തരം; ബ്രിട്ടനും യൂറോപ്പും റഷ്യയും ചൈനയും അവഗണിച്ച ഉപരോധത്തിന് കുടപിടിച്ച് ഇന്ത്യ ലോകത്തെ വെറുപ്പിക്കും; സൗദിയും കുവൈത്തുമൊക്കെ തുണച്ചാലും ഇറാനെ പിണക്കിയാൽ എണ്ണവില കുതിച്ചുയരും; യുഎൻ ഉപരോധമില്ലാതിരുന്നിട്ടും മോദിയുടെ ചങ്കിടിക്കുന്നത് എന്തുകൊണ്ട്?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇറാനുമായി സഹകരിക്കരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിട്ടൂരത്തിനുമുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴടങ്ങൽ, ഇന്ത്യയെ കടുത്ത ഇന്ധന ക്ഷാമത്തിലേക്കും വലിയ വിലക്കയറ്റത്തിലേക്കും നയിക്കുമെന്ന് വിലയിരുത്തൽ. നവംബർ നാലിനുള്ളിൽ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കണമെന്നതായിരുന്നു ട്രംപിന്റെ ഉത്തരവ്. ഇറാനുമേൽ അമേരിക്ക ചുമത്തിയ ഉപരോധത്തിന്റെ ചുവടുപിടിച്ചായിരുന്നു ഈ നിർദ്ദേശം. എന്നാൽ, അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും റഷ്യയും ചൈനയും പോലുള്ള പ്രബലരും അവഗണിച്ച അമേരിക്കൻ നിർദ്ദേശം മോദി നടപ്പിലാക്കുകയായിരുന്നു.

നവംബർ മുതൽ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കാനോ അല്ലെങ്കിൽ വൻതോതിൽ കുറയ്ക്കാനോ റിഫൈനറികളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് മോദിയുടെ വിദേശനയത്തെപ്പോലും സംശയത്തിന്റെ നിഴലിലാക്കിയത്. ഇറാനുമേൽ ഏകപക്ഷീയമായ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ പിന്തുണയ്ക്കില്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തെയാണ് അംഗീകരിക്കുകയെന്നുമുള്ള ഇന്ത്യയുടെ മുൻനിലപാടിൽനിന്ന് പ്രകടമായ പിൻവലിയൽകൂടിയാണ് മോദിസർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

ചൈന കഴിഞ്ഞാൽ ഇറാൻ എണ്ണയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കയുടെ സമ്മർദത്തിനുവഴങ്ങി മറ്റുമാർഗങ്ങൾ സ്വീകരിക്കാൻ ഇ്ന്ത്യ മറ്റുമാർഗങ്ങൾ തേടുകയാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. വ്യാഴാഴ്ച പെട്രോളിയം മന്ത്രാലയം വിളിച്ചുചേർത്ത റിഫൈനറികളുടെ യോഗത്തിലും ഇത്തരമൊരു ആലോചന ഉണ്ടായതായാണ് സൂചന. ആ നീക്കമെന്തായാലും ഇന്ധന വില ഇന്ത്യയിൽ കുതിച്ചുയരാൻ വീണ്ടും അതിടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

2017-18ൽ 1.84 കോടി ടൺ ഇന്ധനമാണ് ഇന്ത്യ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തത്. ഓരോ വർഷവും ഇറക്കുമതി വർധിച്ചുവരികയായിരുന്നു. ഇത്രയും ഇന്ധന ആവശ്യം പരിഹരിക്കാൻ എന്ത് മറുമാർഗം തേടുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്ന വിഷയം. സർക്കാർ രാജ്യതാത്പര്യത്തിന് അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യാഴാഴ്ച മുംബൈയിൽ പറഞ്ഞത്. ഇറാനിൽനിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചാലും ക്രൂഡ് ഓയിൽ വരവിൽ ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

ചബഹാർ തുറമുഖ പദ്ധതിയുൾപ്പെടെ ഇറാനുമായി ഒട്ടേറെ ഇടപാടുകളും വർഷങ്ങൾ നീണ്ട ബന്ധവും ഇന്ത്യക്കുണ്ട്. അമേരിക്കയ്ക്ക് വഴങ്ങിയെടുത്ത ഈ തീരുമാനം ഇതിനെയെല്ലാം ബാധിക്കും. ഇറാഖിൽനിന്നോ സൗദി അറേബ്യയിൽനിന്നോ കുവൈത്തിൽനിന്നോ എണ്ണ ഇറക്കുമതി ചെയ്യാമെന്നതുകൊണ്ട് ഇന്ധനക്ഷാമം പരിഹരിക്കപ്പെടുമെങ്കിലും, ഇറാനുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായേക്കാവുന്ന അകൽച്ച ഇന്ത്യക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ കൂട്ടി അടുത്തിടെ ശക്തമായ നടപടികൾ സ്വീകരിച്ച ഇന്ത്യക്ക് ഇറാൻ എണ്ണ വിഷയത്തിൽ അമേരിക്കൻ ഉത്തരവിനെ മറികടക്കാനായില്ലെന്നത് ശ്രദ്ധേയമാണ്. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴും ഇറാനെതിരെ അമേരിക്കയുടെ ഉപരോധമുണ്ടായിരുന്നു. അന്ന് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ-യു.എസ്. ബന്ധത്തിൽ കല്ലുകടിയായി വരാതെ നോക്കാൻ ഇന്ത്യക്കായി. എന്നാൽ, ട്രംപിന്റെ കടുംപിടിത്തത്തിനൊപ്പം മോദിയുടെ നിലപാടുകൂടിയായപ്പോൾ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്ന കാര്യം ഇന്ത്യ പരിഗണിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP