Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ ചൊറിയുന്ന പോലെ ഇറാനെ ചൊറിയാൻ ചെന്ന പാക്കിസ്ഥാന് പണി കിട്ടി; മര്യാദയ്ക്കിരുന്നില്ലെങ്കിൽ പാക് മണ്ണിൽ കയറി അടിച്ച് നിരപ്പാക്കുമെന്ന മുന്നറിയിപ്പ് ഇനി പാക്കിസ്ഥാൻ കാര്യമായെടുക്കും; അതിർത്തിയിൽ 'അഴിച്ചുവിട്ടിരിക്കുന്ന' ഭീകരർക്കെതിരെ ഇറാന്റെ ഷെല്ലാക്രമണം

ഇന്ത്യയെ ചൊറിയുന്ന പോലെ ഇറാനെ ചൊറിയാൻ ചെന്ന പാക്കിസ്ഥാന് പണി കിട്ടി; മര്യാദയ്ക്കിരുന്നില്ലെങ്കിൽ പാക് മണ്ണിൽ കയറി അടിച്ച് നിരപ്പാക്കുമെന്ന മുന്നറിയിപ്പ് ഇനി പാക്കിസ്ഥാൻ കാര്യമായെടുക്കും; അതിർത്തിയിൽ 'അഴിച്ചുവിട്ടിരിക്കുന്ന' ഭീകരർക്കെതിരെ ഇറാന്റെ ഷെല്ലാക്രമണം

ലണ്ടൻ : അതിർത്തി കടന്ന് ആക്രമണം നടത്തുന്ന കശ്മീരിലെ പാക് തന്ത്രങ്ങൾ ഇറാനോട് നടക്കില്ല. ഇറാനിലേക്ക് തീവ്രവാദ വിത്തുകൾ പാകുന്ന സുന്നി തീവ്രവാദികളെ പാക്ക് സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് നൽകിയരുന്നു. കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തിൽ പത്ത് ഇറാൻ അതിർത്തി രക്ഷാ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നുള്ള മുന്നറിയിപ്പ് പാക്കിസ്ഥാൻ കാര്യമായെടുത്തില്ല. ഇതോടെ ഇറാൻ പണിയും തുടങ്ങി. അതിർത്തിയിൽ ഇറാന്റെ ഷെല്ലാക്രമണം. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ഇറാനിൽനിന്നും മോർട്ടർ ഷെല്ലാക്രമണം ഉണ്ടായതായി പാക്കിസ്ഥാനിലെ സമാ ടിവിയാണ് റിപ്പോർട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായിരുന്നു. ഏതാണ്ട് 900 കിലോമീറ്ററാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി. സുന്നി ഭീകര സംഘടന ജയ്ഷ് അൽ അദ്ലിന്റെ ഭീകരരെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം അതിർത്തിയിൽ 'അഴിച്ചുവിട്ടിരിക്കുന്ന' ഭീകരരെ അടിച്ചമർത്താനും അവരുടെ ക്യാംപുകൾ പൂട്ടാനും ഇറാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം സുന്നി ഭീകര സംഘടന ജയ്ഷ് അൽ അദ്ലിന്റെ ആക്രമണമാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഭീകരരെ നിലയ്ക്ക് നിർത്തിയിട്ടില്ലെങ്കിൽ അവിടെയെത്തി അടിച്ചമർത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ലഹരി കള്ളക്കടത്തുകാരുടെ പ്രധാന വഴികളിലൊന്നായാണ് പാക്ക് ഇറാൻ അതിർത്തി അറിയപ്പെടുന്നത്. സുന്നി ഭീകരരുടെ പ്രധാന കേന്ദ്രവും ഇവിടമാണ്. ഇടയ്ക്കിടെ ഇവിടെ ഇറാൻ സൈന്യവുമായി പാക്ക് ഭീകരരും കള്ളക്കടത്തുകാരും ഏറ്റുമുട്ടാറുണ്ട്. യക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും തീവ്രവാദികളുടെ നീക്കങ്ങളുമെല്ലാം അതിർത്തി പ്രദേശത്തെ അശാന്തമാക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഇടപെടൽ്.

ഇറാൻ അതിർത്തിയിലേതിന് സമാനമാണ് കാശ്മീരിലെ പാക് ഇടപെടലും. എന്നാൽ ഇന്ത്യ പലപ്പോഴും മൃദു സമീപനം എടുക്കുന്നു. തീവ്രവാദത്തിലൂടെ കാശുണ്ടാക്കാനുള്ള പുതു തന്ത്രമാണ് പാക്കിസ്ഥാൻ ഇറാനിലേക്കും വ്യാപിപ്പിച്ചത്. ഇത് മനസ്സിലാക്കിയാണ് ഇറാന്റെ ഇടപെടൽ ഇപ്പോഴുള്ള അവസ്ഥ മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിക്കില്ല. അതിർത്തികൾ പാക്കിസ്ഥാൻ നിയന്ത്രിക്കുമെന്നാണ് കരുതുന്നത്. ഭീകരരെ അറസ്റ്റ് ചെയ്ത് അവരുടെ താവളങ്ങൾ തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ഭീകരാക്രമണങ്ങൾ തുടരുകയാണെങ്കിൽ ഞങ്ങൾ അവരുടെ 'സുരക്ഷിത സ്വർഗങ്ങളും കേന്ദ്രങ്ങളും' ആക്രമിക്കും, അത് എവിടെയായാലും ഇറാൻ സൈനിക മേധാവിയുടെ ഈ മുന്നറിയിപ്പും ഫലം കണ്ടില്ല. ഇതോടെ ഷെല്ലാക്രമണവും തുടങ്ങി.

ഇറാൻ സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദ സംഘമാണ് ജയ്ഷെ അൽ അദിൽ. ഇറാനിലെ ന്യൂനപക്ഷമായ സുന്നി മുസ്ലിങ്ങൾ നേരിടുന്ന വിവേചനത്തിനെതിരെയാണ് ഈ ആക്രമണങ്ങൾ എന്നാണ് അവരുടെ വാദം. കശ്മീരിലെ അതേ മാതൃയാണിതെന്ന് ഇറാൻ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പാക്കിസ്ഥാൻ സന്ദർശിക്കുകയും അതിർത്തി സുരക്ഷ ശക്തമാക്കാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിക്കുമെന്ന് പാക്കിസ്ഥാൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും അതിർത്തിയെ സംഘടന സംഘർഷത്തിലാക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇറാൻ തിരിച്ചടി. ജയ്ഷെ അൽ അദിലിനെ ഉന്മൂലനം ചെയ്യാനാണ് തീരുമാനം. 2015 ഏപ്രിലിൽ എട്ട് ഇറാൻ സൈനികരെ വധിച്ചതും 2013 ഒക്ടോബറിൽ 13 സൈനികരെ വധിച്ചതും ഈ സംഘമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP