Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ യൂണിയൻ സമ്പൂർണ തകർച്ചയിലേക്ക്; യൂറോ ആർക്കും വേണ്ടാതാവും; ആദ്യം പാപ്പരാവുന്നത് ഇറ്റലി; ലോകം കൂടുതൽ ഇടുങ്ങുമ്പോൾ സംഭവിക്കുന്നത്

യൂറോപ്യൻ യൂണിയൻ സമ്പൂർണ തകർച്ചയിലേക്ക്; യൂറോ ആർക്കും വേണ്ടാതാവും; ആദ്യം പാപ്പരാവുന്നത് ഇറ്റലി; ലോകം കൂടുതൽ ഇടുങ്ങുമ്പോൾ സംഭവിക്കുന്നത്

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിട്ടുപോകാൻ തീരുമാനിച്ചതുമുതൽ തുടങ്ങിയ പ്രതിസന്ധി മേഖലയെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കുമെന്ന് സൂചന. യൂറോപ്യൻ യൂണിയൻ തകരുന്നതോടെ, യൂറോ കറൻസിയായി ഉപയോഗിക്കുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇറ്റലിയാകും ആദ്യം തകർന്നടിയുകയെന്നുമാണ് റിപ്പോർട്ട്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിനെക്കാൾ മുന്നെ ഇറ്റലി തകരുമെന്നാണ് സൂചന.

ക്രിസ്മസിന് തൊട്ടുമുമ്പ് ശേഖരിച്ച സെന്റിക്‌സ് യൂറോ ബ്രേക്കപ്പ് ഇൻഡക്‌സ് ഡാറ്റ അനുസരിച്ച് 933 നിക്ഷേപകരിൽ 21.3 ശതമാനവും യൂറോസോൺ തകരുമെന്നുതന്നെയാണ് കരുതുന്നത്. കടുത്ത പണക്ഷാമം നേരിടുന്ന ഇറ്റാലിയൻ ബാങ്കുകളാകും ആദ്യം തകരുകയെന്ന് സെന്റിക്‌സ് സിഇഒ മാൻഫ്രെഡ് ഹൂബ്‌നർ പറഞ്ഞു. വൻപ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് കഴിഞ്ഞയാഴ്ച 17 ബില്യൺ യൂറോയുടെ പൊതുഫണ്ട് ഇറ്റാലിയൻ പ്രധാനമന്ത്രി പോളോ ഗെന്റിലോനി ബാങ്കുകൾക്ക് അനുവദിച്ചിരുന്നു.

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഇക്കൊല്ലത്തെ റിപ്പോർട്ടനുസരിച്ച് ഇറ്റാലിയൻ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിലാണ്. ബാലൻസ് ഷീറ്റിൽ 18 ശതമാനത്തോളം കിട്ടാക്കടങ്ങളുള്ള ഇറ്റാലിയൻ ബാങ്കുകൾ 307 ബില്യൺ യൂറോയുടെ നഷ്ടത്തിലാണുള്ളതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ പലിശനിരക്കും ലാഭക്കുറവും മൂലധനമില്ലായ്മയും ബാങ്കുകളെ കൂടുതൽ ദുർബലമാക്കിയിട്ടുമുണ്ട്. യൂറോയെ ഇറ്റലി കൈവിടാനുള്ള സാധ്യത നവംബറിൽ 24 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 21 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഭീഷണി അകന്നിട്ടില്ലെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഇറ്റൈലിയൻ ബാങ്ക് മോണ്ടി ഡെയ് പാസ്ചിയെ കരകയറ്റാനുള്ള കരാറാണ് ഈ പ്രതിസന്ധിക്ക് തെല്ലൊരു അയവുവരാൻ കാരണം. എന്നാൽ, ഗ്രീസിനെ കൈയയച്ച് സഹായിച്ചതുപോലൊരു സാഹചര്യം വീണ്ടുമുണ്ടാകുന്നതിനോട് മറ്റു പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും താത്പര്യമില്ല. ജർമൻ ചാൻസലർ ആംഗല മെർക്കലടക്കമുള്ളവർ ഇതിനെതിരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP