Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമേരിക്ക എന്ത് പറയുമെന്നറിയാൻ മിണ്ടാതിരിക്കുന്ന ജപ്പാൻ അപ്രതീക്ഷിതമായി തിരിച്ചടിക്ക് തയ്യാറെടുക്കുമെന്ന് റിപ്പോർട്ടുകൾ; വഞ്ചകരെ കണ്ടെത്തി വധശിക്ഷ നടപ്പിലാക്കി യുദ്ധത്തിനൊരുങ്ങി കിമും; ഏത് നിമിഷവും കൊറിയൻ ദ്വീപിൽ യുദ്ധസാധ്യത

അമേരിക്ക എന്ത് പറയുമെന്നറിയാൻ മിണ്ടാതിരിക്കുന്ന ജപ്പാൻ അപ്രതീക്ഷിതമായി തിരിച്ചടിക്ക് തയ്യാറെടുക്കുമെന്ന് റിപ്പോർട്ടുകൾ; വഞ്ചകരെ കണ്ടെത്തി വധശിക്ഷ നടപ്പിലാക്കി യുദ്ധത്തിനൊരുങ്ങി കിമും; ഏത് നിമിഷവും കൊറിയൻ ദ്വീപിൽ യുദ്ധസാധ്യത

പ്പാന്റെ ഭൂപ്രദേശത്തിന് മുകളിലൂടെ ഇന്നലെ വൈകുന്നേരം ഉത്തരകൊറിയ മിസൈൽ അയച്ചതിനെ തുടർന്ന് മേഖലയിൽ ഏത് നിമിഷവു യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഉത്തരകൊറിയയുടെ പ്രകോപനപരമായ നടപടിയോട് ജപ്പാൻ ഉടനടി പ്രതികരിച്ചിട്ടില്ല. എന്നാൽ അമേരിക്ക ഈ വിഷയത്തിൽ എന്ത് പറയുമെന്നറിയാൻ മിണ്ടാതിരിക്കുന്ന ജപ്പാൻ അപ്രതീക്ഷിതമായി തിരിച്ചടിക്ക് തയ്യാറെടുക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ തന്റെ രാജ്യത്തെ വഞ്ചകരെ കണ്ടെത്തി വധശിക്ഷ നടപ്പിലാക്കി ഉത്തരകൊറിയയെ യുദ്ധത്തിന് സജ്ജമാക്കി അവിടുത്തെ പ്രസിഡന്റ് കിം ജോൻഗ് ഉന്നും രംഗത്തെത്തിയിട്ടുണ്ട്.

തന്റെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പാണ് ഉത്തരകൊറിയയുടെ മിസൈൽ തലയ്ക്ക് മേലെ കൂടി കടന്ന് പോയതിന് ശേഷം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ മുന്നറിയിപ്പേകിയിരിക്കുന്നത്. ജപ്പാൻ കടലിലേക്കായിരുന്നു ഇന്നലെ വൈകുന്നേരം ഉത്തരകൊറിയ പ്രകോപനപരമായി മിസൈൽ അയച്ചിരുന്നത്. പ്യോൻഗ്യാൻഗിന്റെ നടപടി പരമാവധി സഹിക്കാവുന്നതിലപ്പുറമായിരിക്കുന്നുവെന്നാണ് അബെ പറയുന്നത്. മൂന്നാം ലോക മഹായുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കവുമായി ഉത്തരകൊറിയ മുന്നോട്ട് വന്നിരിക്കുന്നതെന്നത് തികഞ്ഞ ആശങ്കയാണുയർത്തിയിരിക്കുന്നത്.

ഉത്തരകൊറിയ ഉയർത്തുന്ന ശക്തമായ ഭീഷണിയിൽ നിന്നും ജപ്പാനെ രക്ഷിക്കുമെന്ന വാഗ്ദാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വരുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം അബെ ട്രംപിനെ കാണുകയും ഉത്തരകൊറിയയെ അടക്കുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തരകൊറിയ ഉയർത്തുന്ന വർധിച്ച ഭീഷണിയിൽ നിന്നും തങ്ങളുടെ സഖ്യരാഷ്ട്രങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായതെല്ലാം ട്രംപ് ചെയ്യുമെന്നാണ് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അബെ പ്രഖ്യാപിച്ചിരുന്നത്. ഉത്തരകൊറിയയെ നിയന്ത്രിക്കുന്നതിൽ ചൈന കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് അമേരിക്ക നിരന്തരം കുറ്റപ്പെടുത്തുന്നുമുണ്ട്.

എന്നാൽ ഉത്തരകൊറിയൻ പ്രതതിസന്ധിക്ക് ശാശ്വതമായ പരിഹാരം തേടുമെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേർസൺ അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്റെ സ്വേഛാധിപത്യ ഭരണത്തെഎതിർക്കുന്നവരെയെല്ലാം തെരഞ്ഞ് പിടിച്ച് വധശിക്ഷ നൽകാൻ ഉൻ കടുത്ത ഉത്തരവിട്ടതിനെ തുടർന്ന് പട്ടാളക്കാർ ഇത്തരക്കാർക്കായി ഉത്തരകൊറിയൻ തെരുവുകളിലും മറ്റും അരിച്ച് പെറുക്കൽ നടത്തുന്നുണ്ട്. സ്വതവേ തന്നെ ദാരിദ്രമാർന്ന ഇവിടുത്തെ സമൂഹത്തിൽ പുതിയ ഉപരോധങ്ങൾ യുഎൻ ഏർപ്പെടുത്തുന്നതിൽ ഇവിടുത്തെ നിരവധി പൗരന്മാർക്ക് എതിർപ്പും ആശങ്കയുമുണ്ട്. 

ഇതിന്റെ പേരിൽ കിമ്മിന്ററെ ഭരണത്തെ എതിർക്കുന്നവർ വളർന്ന് വന്നിരിക്കുന്നതിനാലാണ് ഇത്തരക്കാരെ തുരത്താനായി അദ്ദേഹം സൈന്യത്തിന് കടുത്ത നിർദ്ദേശം നൽകിയിരിക്കുന്നത്. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നും ഉത്തരകൊറിയ ഒറ്റപ്പെടുന്നത് വർധിച്ച് വരുകയാണെന്നും ഇവരിൽ മിക്കവരും നയതന്ത്ര ബന്ധങ്ങൾ പോലും ഉത്തരകൊറിയയുമായി വേണ്ടെന്ന് വച്ചിരിക്കുന്നുവന്നും സൗത്തുകൊറിയയിലെ ദി നാഷണൽ ഇന്റലിജൻസ് സർവീസ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP