Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആടിയുലയുന്ന പഴയ ഭരണകാലം നേപ്പാളിൽ പഴങ്കഥയാകും; പാർലമെന്ററി പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന്റെ ഉജ്ജ്വല മുന്നേറ്റം; നേപ്പാളി കോൺഗ്രസിനെ പിന്തള്ളി 68 സീറ്റിൽ ലീഡ്; പ്രവിശ്യകളിൽ 48 സീറ്റുകളിൽ സഖ്യത്തിന് ജയം

ആടിയുലയുന്ന പഴയ ഭരണകാലം നേപ്പാളിൽ പഴങ്കഥയാകും; പാർലമെന്ററി പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന്റെ ഉജ്ജ്വല മുന്നേറ്റം; നേപ്പാളി കോൺഗ്രസിനെ പിന്തള്ളി 68 സീറ്റിൽ ലീഡ്; പ്രവിശ്യകളിൽ 48 സീറ്റുകളിൽ സഖ്യത്തിന് ജയം

മറുനാടൻ മലയാളി ഡസ്‌ക്

കാഠ്മണ്ഡു : നേപ്പാൾ പാർലമെന്ററി-പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി ഇടതുസഖ്യത്തിന്റെ ഉജ്ജ്വല മുന്നേറ്റം. 275 അംഗ പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മിക്ക സീറ്റിലും വിജയിക്കുകയും ബാക്കിയുള്ള സീറ്റിൽ വ്യക്തമായ ലീഡ് നിലനിർത്തിക്കൊണ്ട് മുന്നേറുകയും ചെയ്യുന്നുണ്ട്.

ഫെഡറൽ പാർലമെന്റിൽ 34 സീറ്റുകളിൽ വിജയിച്ച ഇടത് സഖ്യം 68 സീറ്റിൽ മുന്നേറികൊണ്ടിരിക്കുകയാണ്. അതേസമയം പ്രവിശ്യകളിൽ 48 സീറ്റുകൾ സഖ്യം ഇതിനോടകം വിജയിച്ചു കഴിഞ്ഞു. നേപ്പാളി കോൺഗ്രസിനെ പിന്തള്ളി ബാക്കിയുള്ള 42 സീറ്റുകളിൽ വ്യക്തമായ ലീഡ് നിലനിർത്തി മുന്നേറുന്നുമുണ്ട്. ഫെഡറൽ പാർലമെന്റിൽ 11 സീറ്റിലും പ്രവിശ്യകളിൽ 10 സീറ്റുകളിലും മാത്രമാണ് നേപ്പാളി കോൺഗ്രസ് മുന്നേറുന്നത്.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ് - ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ), നയാ ശക്തി നേപ്പാൾ എന്നീ പാർട്ടികളാണ് ഇടതുസഖ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വർഷങ്ങളായുള്ള രാഷ്ട്രീയ അനിശ്ചിതത്വം നീക്കി
സ്ഥിരത കൈവരിക്കാൻ ഈ ഇടതുമുന്നേറ്റം സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

രാജഭരണം അവസാനിപ്പിച്ച് 11 വർഷത്തിനകം പത്ത് സർക്കാരാണ് നേപ്പാളിൽ അധികാരത്തിൽ വന്നത്. ഇടത്‌സഖ്യം ഭൂരിപക്ഷ സീറ്റുകൾ നേടിയാൽ, നേപ്പാൾ പ്രസിഡന്റ്, പ്രധാനമന്ത്രി, പാർലമെന്റ് സ്പീക്കർ തുടങ്ങിയ പ്രമുഖ സ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വരും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP