Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഹിന്ദു സ്ഥാനാർത്ഥിയായി മഹേഷ് മലാനി; മലാനി വിജയിച്ചു കയറിയത് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി തെക്കൻ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ മണ്ഡലത്തിൽ നിന്നും; ഇമ്രാൻ ഖാന്റെ മുന്നേറ്റത്തിനൊപ്പം ലോകം ശ്രദ്ധിച്ചൊരു തെരഞ്ഞെടുപ്പ് വിജയം ഇങ്ങനെ

പാക്കിസ്ഥാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഹിന്ദു സ്ഥാനാർത്ഥിയായി മഹേഷ് മലാനി; മലാനി വിജയിച്ചു കയറിയത് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി തെക്കൻ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ മണ്ഡലത്തിൽ നിന്നും; ഇമ്രാൻ ഖാന്റെ മുന്നേറ്റത്തിനൊപ്പം ലോകം ശ്രദ്ധിച്ചൊരു തെരഞ്ഞെടുപ്പ് വിജയം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇമ്രാൻ ഖാന്റെ മുന്നേറ്റത്തിനൊപ്പം ലോക ശ്രദ്ധ നേടിയ വിജയമാണ് മഹേഷ് മലാനിയുടേത്. പാക്കിസ്ഥാനിൽ ആദ്യമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിക്കുന്ന ഹിന്ദു സ്ഥാനാർത്ഥിയെന്ന നിലയിലാണ് മഹേഷ് മലാനി ശ്രദ്ധേയനാകുന്നത്. നേരത്തെ അസംബ്ലി തെരഞ്ഞെടുപ്പിലും ഇദ്ദേഹം കരുത്തുകാട്ടിയിരുന്നു.

മുസ്ലീങ്ങൾ അല്ലാത്തവർക്കും പാക്കിസ്ഥാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി വന്നു 16 വർഷത്തിനുശേഷമാണ് മലാനിയുടെ വിജയം. 2002 ൽ അന്നത്തെ പ്രസിഡന്റ് പർവേസ് മുഷറഫാണു മുസ്ലീങ്ങൾ അല്ലാത്തവർക്കും പൊതുതിരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ ഭരണഘടനാ ഭേദഗതിയിലൂടെ നിയമമുണ്ടാക്കിയത്. 2003-08 കാലത്ത് മലാനി നാമനിർദ്ദേശിത സംവരണസീറ്റിൽ പാർലമെന്റ് അംഗമായിരുന്നു.

പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) യുടെ സ്ഥാനാർത്ഥിയായിരുന്ന മലാനി തെക്കൻ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ മണ്ഡലത്തിൽ നിന്നാണ് മൽസരിച്ചു ജയിച്ചത്. മലാനിക്കു പുറമെ പതിനാലു സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലമാണ് താർപാർക്കർ. 106630 വോട്ടുകളോടെയാണ് മലാനി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2013ൽ സിന്ധ് അംസംബ്ലിയിലേക്കും മലാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മതന്യൂനപക്ഷങ്ങൾക്കു പാക്കിസ്ഥാനിൽ സംവരണ സീറ്റുകളുണ്ടെങ്കിലും രണ്ട് അവസരങ്ങളിലും പൊതുതിരഞ്ഞെടുപ്പിൽ മൽസരിച്ചാണു മലാനി കരുത്തു തെളിയിച്ചത്.

2013ൽ, സിന്ധ് അംസംബ്ലിയിലേക്കു ജനറൽ സീറ്റിൽ വിജയിച്ചും മലാനി ചരിത്രം സൃഷ്ടിച്ചിരുന്നു. പാക്ക് പാർലമെന്റിൽ മതന്യൂനപക്ഷങ്ങൾക്കു 10 സീറ്റുകളാണു സംവരണം ചെയ്തിട്ടുള്ളത്. 50 സീറ്റുകൾ സ്ത്രീകൾക്കും. താർപാർക്കറിൽ മലാനിക്ക് 106630 വോട്ടു ലഭിച്ചു. തൊട്ടു പിന്നിലെത്തിയ ഗ്രാൻഡ് ഡമോക്രാറ്റിക് അലയൻസ് (ജിഡിഎ) സ്ഥാനാർത്ഥി അർബാബ് സക്കവുല്ലയ്ക്ക് 87251 വോട്ടുകൾ.

മലാനിക്കു പുറമെ പതിനാലു സ്ഥാനാർത്ഥികൾ മൽസരിച്ച മണ്ഡലമാണിത്. 2003-08 കാലത്ത് മലാനി നാമനിർദ്ദേശിത സംവരണസീറ്റിൽ പാർലമെന്റ് അംഗമായിരുന്നു. മാർച്ചിലെ തിരഞ്ഞെടുപ്പിൽ ജയിച്ച പിപിപിയുടെ ഹിന്ദു സ്ഥാനാർത്ഥി കൃഷ്ണ കുമാരിയാണു സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP