Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി വിദേശത്തേക്ക് പോകുമ്പോൾ എല്ലാം പാക്കിസ്ഥാന് കുറഞ്ഞത് 50,000 രൂപ ലാഭം; നവാസ് ഷെരീഫിന്റെ ജന്മദിനത്തിന് മോദി ഒരു കേക്ക് കൊടുത്തപ്പോൾ പാക്കിസ്ഥാൻ ഖജനാവിൽ എത്തിയത് 1.59 ലക്ഷം രൂപ; പാക്കിസ്ഥാൻ ആകാശത്തുകൂടെ പറക്കാൻ മോദിയുടെ വിമാനത്തിന് പാക് സർക്കാർ ഫീസ് ഈടാക്കുന്നത് ഇങ്ങനെ

മോദി വിദേശത്തേക്ക് പോകുമ്പോൾ എല്ലാം പാക്കിസ്ഥാന് കുറഞ്ഞത് 50,000 രൂപ ലാഭം; നവാസ് ഷെരീഫിന്റെ ജന്മദിനത്തിന് മോദി ഒരു കേക്ക് കൊടുത്തപ്പോൾ പാക്കിസ്ഥാൻ ഖജനാവിൽ എത്തിയത് 1.59 ലക്ഷം രൂപ; പാക്കിസ്ഥാൻ ആകാശത്തുകൂടെ പറക്കാൻ മോദിയുടെ വിമാനത്തിന് പാക് സർക്കാർ ഫീസ് ഈടാക്കുന്നത് ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓരോ വിദേശയാത്രയും പാക്കിസ്ഥാന് നേട്ടമാണ്. പാക് ഖജനാവിലേക്ക് ഇത് പണമെത്തിക്കും. പാക് വ്യോമപാതയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടാണ് ഇത്. മോദിയുടെ അപ്രതീക്ഷിത പാക് സന്ദർശനത്തിനും ഇന്ത്യയിൽ നിന്ന് അതിർത്തി രാജ്യം പണം ഈടാക്കിയിരുന്നു

മോദിയുടെ 'ക്രിസ്മസ് സന്ദർശനത്തിന്' പാക്കിസ്ഥാന്റെ വക 1.49 ലക്ഷത്തിന്റെ ബിലാണ് ഇന്ത്യൻ നൽകിയത്. അന്ന് പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ജന്മദിനം കൂടി ആയിരുന്നു. റഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു തിരികെയെത്തവെയാണ് 2015ലെ ക്രിസ്മസ് ദിനത്തിൽ മോദി പാക്കിസ്ഥാനിലെ ലഹോറിലിറങ്ങിയത്. ഇന്ത്യൻ വ്യോമസേന വിമാനത്തിനു വ്യോമയാന റൂട്ടിലെ നിരക്കാണു പാക്കിസ്ഥാൻ വാങ്ങിയത്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. സാമൂഹിക പ്രവർത്തകൻ ലോകേഷ് ബത്ര നൽകിയ അപേക്ഷയിലാണു വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്.

2014 2016 വരെയുള്ള കാലഘട്ടത്തിൽ വ്യോമസേനയുടെ വിമാനത്തിൽ മോദി നടത്തിയ യാത്രയുടെ ചെലവ് അന്വേഷിച്ചാണു വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചത്. 2016 ജൂൺ വരെ വ്യോമസേനയുടെ വിമാനമാണു മോദി വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിനായി ഉപയോഗിച്ചത്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഖത്തർ, ഓസ്‌ട്രേലിയ, പാക്കിസ്ഥാൻ, റഷ്യ, ഇറാൻ, ഫിജി, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണു മോദി സന്ദർശിച്ചത്.

റഷ്യ അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞു മടങ്ങിവരവെയാണു 2015 ഡിസംബർ 25ന് മോദി ലഹോറിലിറങ്ങിയത്. ഇതിന് 1.49 ലക്ഷം രൂപയാണ് പാക്കിസ്ഥാൻ വ്യോമയാന റൂട്ടിലെ നിരക്കായി വാങ്ങിയത്. വൈകുന്നേരം 4.50ന് വ്യോമസേനയുടെ ബോയിങ് 737 വിമാനത്തിൽ ലഹോറിലെത്തിയ പ്രധാനമന്ത്രിക്കു മികച്ച സ്വീകരണമാണു ലഭിച്ചത്. അവിടെനിന്നു ഹെലിക്കോപ്റ്ററിലാണു ലഹോറിനു പുറത്ത് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വീട്ടിലേക്കു മോദി പോയത്.

2016 മെയ്‌ 22 23ന് മോദി ഇറാൻ സന്ദർശിച്ചപ്പോൾ 77,215 രൂപയും 2016 ജൂൺ 4 5 തീയതികളിൽ ഖത്തർ സന്ദർശിച്ചതിന് 59,215 രൂപയും പാക്കിസ്ഥാൻ ഇന്ത്യയിൽനിന്ന് ഈടാക്കി. മോദിയുടെ ഈ രണ്ടു യാത്രയും പാക്കിസ്ഥാന്റെ വ്യോമമേഖലയ്ക്കു മുകളിലൂടെയായിരുന്നു. വ്യോമസേനയുടെ വിമാനം ഉപയോഗിച്ചു വിദേശത്തേക്കു മോദി പറന്ന ചെലവിൽ 2014 2016 വരെയുള്ള കാലഘട്ടത്തിൽ ആകെ, രണ്ടുകോടി രൂപയാണു കേന്ദ്രം ചെലവിട്ടതെന്നു രേഖകൾ പറയുന്നു.

സാധാരണയായി വിവിഐപികളുടെ വിദേശരാജ്യ സന്ദർശനങ്ങളിൽ എയർ ഇന്ത്യയുടെ വിമാനങ്ങളാണ് ഉപയോഗിക്കുക. ഇതിന് എയർ ഇന്ത്യയ്ക്കു കേന്ദ്രം പണം നൽകാറുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP