Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർണായക ചർച്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലേക്കു പുറപ്പെട്ടു; ചബാഹർ തുറമുഖ നിർമ്മാണവും എണ്ണ ഇറക്കുമതിയും രണ്ടു ദിവസത്തെ സന്ദർശനത്തിൽ ചർച്ചാവിഷയമാകും

നിർണായക ചർച്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലേക്കു പുറപ്പെട്ടു; ചബാഹർ തുറമുഖ നിർമ്മാണവും എണ്ണ ഇറക്കുമതിയും രണ്ടു ദിവസത്തെ സന്ദർശനത്തിൽ ചർച്ചാവിഷയമാകും

ന്യൂഡൽഹി: നിർണായക ചർച്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലേക്കു പുറപ്പെട്ടു. ചബാഹർ തുറമുഖ നിർമ്മാണവും എണ്ണ ഇറക്കുമതിയും രണ്ടു ദിവസത്തെ സന്ദർശനത്തിൽ ചർച്ചാവിഷയമാകും.

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ക്ഷണം സ്വീകരിച്ചാണ് ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇറാനിലേക്ക് പുറപ്പെട്ടത്. ഇറാനിലെ ചബാഹർ തുറമുഖ നിർമ്മാണത്തിനുള്ള കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ഒപ്പു വയ്ക്കും.

ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേർന്നുള്ള പദ്ധതിയാണിത്. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടേയും അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടേയും മോദിയുടേയും സാന്നിദ്ധ്യത്തിലായിരിക്കും കരാർ ഒപ്പുവയ്ക്കുക. ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിൽ ഒന്നായ ഇറാനിലേക്കുള്ള സന്ദർശനത്തിന് പിന്നിൽ എണ്ണയുടെ ഇറക്കുമതി ഇരട്ടിപ്പിക്കുന്ന കാര്യവും ചർച്ച ചെയ്‌തേക്കും.

ചബാഹർ തുറമുഖ കരാറാണ് യാത്രയിലെ പ്രധാന അജണ്ട. ഇറാനിൽ നിർമ്മിക്കുന്ന തന്ത്ര പ്രധാന തുറമുഖം പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര നീക്കങ്ങൾക്ക് നിർണ്ണായകമാകും . പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയ്ക്കുള്ള പ്രവേശന കവാടമായിരിക്കും ചബാഹർ തുറമുഖം എന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം വഴി മദ്ധ്യ ഏഷ്യയിൽ കടന്നുകയറിയ ചൈന ഉയർത്തുന്ന വെല്ലുവിളി പ്രതിരോധിക്കാൻ ചബാഹർ തുറമുഖത്തിലൂടെ ഇന്ത്യയ്ക്ക് കഴിയും.

റൂഹാനിയുമായും ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായും നടത്തുന്ന കൂടിക്കാഴ്‌ച്ചകൾ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ. അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജ വികസനം, വ്യാപാരം, വിദേശ നിക്ഷേപം,സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും സന്ദർശനത്തിലെ ചർച്ചകൾക്ക് ഊന്നൽ നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP