Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ ടാർഗറ്റ് ചെയ്താലേ നിലനിൽപ്പുള്ളെന്ന് തിരിച്ചറിഞ്ഞ് ലഷ്‌കർ തൊയ്ബ; മോദി വിരുദ്ധ ശക്തികളെ പിന്തുണച്ച് ഇന്ത്യയെ തകർക്കാൻ ആലോചിച്ച് ഭീകര സംഘടനാ നേതാവ്

മോദിയെ ടാർഗറ്റ് ചെയ്താലേ നിലനിൽപ്പുള്ളെന്ന് തിരിച്ചറിഞ്ഞ് ലഷ്‌കർ തൊയ്ബ; മോദി വിരുദ്ധ ശക്തികളെ പിന്തുണച്ച് ഇന്ത്യയെ തകർക്കാൻ ആലോചിച്ച് ഭീകര സംഘടനാ നേതാവ്

ന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേധാവിത്വമുണ്ടാക്കി നൽകിയ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടില്ലെങ്കിൽ നിലനിൽപ്പില്ലെന്ന് മനസ്സിലാക്കിയ ഭീകര സംഘടന ലഷ്‌കറെ തൊയ്ബ പ്രധാനമന്ത്രിയെ ലക്ഷ്യമിടുന്നു. മോദിയെ ഒതുക്കിയില്ലെങ്കിൽ പാക്കിസ്ഥാന് ആപത്താണെന്ന മുന്നറിയിപ്പുമായി മോദി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ലഷ്‌കർ തലവൻ ഹാഫിസ് സയിദ്.

ഇന്ത്യയിൽ മോദിക്കെതിരെ പ്രവർത്തിക്കുന്ന ശക്തികളെ പാക്കിസ്ഥാൻ പിന്തുണയ്ക്കണമെന്ന് ഹാഫിസ് ആവശ്യപ്പെട്ടു. കാശ്മീരിൽ സൈന്യത്തിനുനേരെ ലഷ്‌കറെ ഭീകരാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാഫിസിന്റെ പരസ്യമായ വെല്ലുവിളി. കാശ്മീരിലെ ഭീകരാക്രമണത്തിന് പിന്നിൽ ഹാഫിസിന്റെ മരുമകൻ ഖാലിദ് വാലിദാണെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ ഏറ്റെടുത്തിട്ടുമുണ്ട്.

ശനിയാഴ്ചയാണ് കാശ്മീരിൽ ഭീകരാക്രമണമുണ്ടായത്. മുതിർന്ന ഉദ്യോഗസ്ഥരടക്കം എട്ട് സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങൾക്ക പിന്നിൽ മോദിയുടെ ശക്തമായ നേതൃത്വമാണെന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹത്തിനെതിരെ ഒന്നിക്കാൻ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ഹാഫിസ് സെയ്ദ് എത്തിയിട്ടുള്ളത്.

മോദി അധികാരത്തിലെത്തിയശേഷം വിദേശ രാജ്യങ്ങൾക്കിടയിൽ ഇന്ത്യ കൈവരിച്ച അന്തസ്സും നയതന്ത്ര വിജയവും പാക്കിസ്ഥാനെ തെല്ലെന്നുമല്ല വിഷമിപ്പിക്കുന്നത്. അമേരിക്കയുമായുണ്ടായ അടുപ്പവും പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ്. യു.എൻ.രക്ഷാസമിതിയിൽ സ്ഥിരാംഗത്വം, എൻ.എസ്.ജിയിൽ അംഗത്വം തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ആഗോളതലത്തിൽ സ്വീകാര്യത ഉറപ്പിക്കാനും മോദിക്കായി. ഇതൊക്കെയാണ് മോദിക്കെതിരെ തിരിയാൻ ലഷ്‌കറെയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP