Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുകാലത്ത് ഇന്ത്യയുടെ ഉപഗ്രഹരാജ്യമായിരുന്ന നേപ്പാൾ പൂർണമായും പാക്കിസ്ഥാൻ പക്ഷത്തേക്ക് മാറുന്നു; മാലിദ്വീപ് ചൈനയോടൊപ്പം ചേർന്നതിന് പിന്നാലെ നേപ്പാളും കൈവിടുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടി; പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ നേപ്പാളിൽ ആദ്യമെത്തിയത് പാക്കിസ്ഥാൻ പ്രധാനമന്ത്രി; മഞ്ഞുരുക്കാനാവാതെ മോദി

ഒരുകാലത്ത് ഇന്ത്യയുടെ ഉപഗ്രഹരാജ്യമായിരുന്ന നേപ്പാൾ പൂർണമായും പാക്കിസ്ഥാൻ പക്ഷത്തേക്ക് മാറുന്നു; മാലിദ്വീപ് ചൈനയോടൊപ്പം ചേർന്നതിന് പിന്നാലെ നേപ്പാളും കൈവിടുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടി; പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ നേപ്പാളിൽ ആദ്യമെത്തിയത് പാക്കിസ്ഥാൻ പ്രധാനമന്ത്രി; മഞ്ഞുരുക്കാനാവാതെ മോദി

ലോകത്തെ വമ്പൻ രാജ്യങ്ങളെയാകെ നയതന്ത്രത്തിലൂടെ ആകർഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയൽക്കാരെ കൂടെനിർത്താനാകാതെ പോവുകയാണോ? ഇന്ത്യയോട് എക്കാലവും കൂറുപുലർത്തിയിരുന്ന മാലിദ്വീപ് ചൈനയുടെ പക്ഷത്തേക്ക് തിരിഞ്ഞതിന് പിന്നാലെ, തൊട്ടയൽക്കാരായ നേപ്പാളും കൈവിടുകയാണ്. ചൈനീസ് പക്ഷപാതിയായ ഖഡ്ഗ പ്രസാദ് ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രിയായതോടെ ആ രാജ്യം ഇന്ത്യയിൽനിന്ന് അകന്നുതുടങ്ങി. പാക്കിസ്ഥാനോടാണ് ഇപ്പോൾ നേപ്പാളിന് പഥ്യം.

അടുത്തിടെ പ്രധാനമന്ത്രി പദത്തിലേറിയ കെപി ഒലിയെ അഭിനന്ദിക്കുന്നതിന് ആദ്യമെത്തിയത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖകാന അബ്ബാസിയാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിലെ അംഗരാഷ്ട്രങ്ങളെന്നതിലുപരി നേപ്പാളും പാക്കിസ്ഥാനും തമ്മിൽ ഇതുവരെ ഊഷ്മളമായ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഉപഗ്രഹ രാജ്യമായി തുടർന്നുവന്നിരുന്ന നേപ്പാളിനോട് മമത കാട്ടിയിട്ട് പ്രത്യേകിച്ചൊരു ഗുണവും പാക്കിസ്ഥാന് ലഭിക്കാനുമുണ്ടായിരുന്നില്ല.

എന്നാൽ, കടുത്ത ഇന്ത്യാവിരുദ്ധനായ ഒലി പ്രധാനമന്ത്രിയായതോടെ, പാക്കിസ്ഥാൻ ആ ബന്ധത്തിൽ ചില ഗുണങ്ങൾ കണ്ടുതുടങ്ങിയെന്ന് അബ്ബാസിയുടെ സന്ദർശനം വിളിച്ചുപറയുന്നു. ഭീകരതയടക്കമുള്ള വിധ്വംസക പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് കടത്താനുള്ള കുറുക്കുവഴികളിലൊന്നാണ് നേപ്പാൾ. ഇന്ത്യയെ അലോസരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നേപ്പാളിനെ ഉപയോഗിക്കുകയാവും പാക്കിസ്ഥാന്റെ ഉന്നമെന്ന് വിലയിരുത്തുന്നവരേറെയാണ്.

സാധാരണഗതിയിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നയാൾ ന്യൂഡൽഹിയിലെത്തുകയാണ് പതിവ്. ഒലി ആ പതിവ് തെറ്റിക്കുമെന്നാണ് കരുതുന്നത്. ഇതേവരെ അദ്ദേഹം ഇന്ത്യാ സന്ദർശനത്തിനുള്ള സൂചനപോലും നൽകിയിട്ടില്ല. ഇന്ത്യക്കപ്പുറത്തേക്ക് ലോകരാജ്യങ്ങളുമായുള്ള ബന്ധത്തിനായാണ് താൻ ശ്രമിക്കുന്നതെന്ന വ്യക്തമായ സൂചന അദ്ദേഹം നൽകുകയും ചെയ്തു. ഇന്ത്യയിൽനിന്ന് വിട്ടുനിന്നുകൊണ്ട് ദേശീയത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഒലി മുന്നോട്ടുവെക്കുന്നതും.

സ്വതന്ത്ര നേപ്പാൾ എന്ന ആശയമാണ് ഒലിയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. ഇന്ത്യയോടുള്ള വിധേയത്വത്തിൽനിന്നുള്ള സ്വാതന്ത്ര്യമാമ് അവർ ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇന്ത്യയിൽനിന്നകന്ന് ചൈനയോട് കൂടുതലടുക്കുന്നത് അപകടമാണെന്ന് കരുതുന്ന ബഹുഭൂരിപക്ഷം ഇപ്പോഴും നേപ്പാളിലുണ്ട്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് സ്വതന്ത്രരായി അങ്ങോട്ടുമിങ്ങോട്ടും അതിർത്തി കടന്ന് പോകാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ട്. ഇന്ത്യൻ കറൻസിക്കും നേപ്പാളിൽ അംഗീകാരമുണ്ട്.

സാംസ്‌കാരികമായും മതപരമായും നേപ്പാളിനും ഇന്ത്യക്കുമുള്ള സാമ്യതകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതൽ. എന്നാൽ, ദേശീയ വികാരം ഉയർത്തുന്ന ഒലി, നേപ്പാളിനെ ഇന്ത്യയിൽനിന്നടർത്തി സ്വന്തം കാലിൽ നിർത്താൻ ശ്രമിക്കുന്നയാളാണ്. എന്നാൽ, സ്വന്തം നാടെന്ന പോലെ നേപ്പാളികൾ ഇത്രകാലവും ആശ്രയിച്ചുവന്ന ഇന്ത്യയിൽനിന്ന് അകലുന്നത് ആത്മഹത്യാപരമാണെന്ന വാദവും അവിടെ ശക്തമാണ്.

നേപ്പാളിലുള്ളവർക്ക് ഇന്ത്യയിൽ സ്വത്തുക്കൾ വാങ്ങാൻ നിയന്ത്രണങ്ങളില്ല. ഒട്ടേറെ നേപ്പാൾ വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലുള്ളവർക്ക് ഇ്ഷ്ടമുള്ളിടത്ത് ജോലി ചെയ്യാനും സ്വാതന്ത്ര്യവുമുണ്ട് ഇന്ധനവും മരുന്നുമുൾപ്പെടെ അവശ്യസാധനങ്ങൾക്ക് നേപ്പാൾ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ഈ സൗകര്യമൊന്നും മറ്റൊരു രാജ്യത്തുനിന്നും ലഭിക്കുകയില്ലെന്ന യാഥാർഥ്യമാണ് ഒലി വിരുദ്ധ പക്ഷം ഉയർത്തിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP