Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രത്തലവന്മാരെ കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്തി രാജ്ഞിയുടെ വിടപറയൽ പ്രസംഗം; വ്യത്യസ്തമായ ലോകവിഭവങ്ങളും നിരവധി ബ്രാൻഡ് വൈനുകളുമായി അപൂർവ വിരുന്ന്; ബക്കിങ്ഹാം പാലസിലെ വിരുന്നാസ്വദിച്ച് മോദിയടക്കം 53 രാഷ്ട്രത്തലവന്മാർ

രാഷ്ട്രത്തലവന്മാരെ കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്തി രാജ്ഞിയുടെ വിടപറയൽ പ്രസംഗം; വ്യത്യസ്തമായ ലോകവിഭവങ്ങളും നിരവധി ബ്രാൻഡ് വൈനുകളുമായി അപൂർവ വിരുന്ന്; ബക്കിങ്ഹാം പാലസിലെ വിരുന്നാസ്വദിച്ച് മോദിയടക്കം 53 രാഷ്ട്രത്തലവന്മാർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലണ്ടനിൽ നടന്ന് വരുന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിന്റെ ഭാഗമായി 53 രാജ്യങ്ങളിൽ നിന്നെത്തിയ രാഷ്ട്രത്തലവന്മാർക്ക് കൊട്ടാരത്തിൽ രാജ്ഞിയുടെ വിഭവസമൃദ്ധമായ വിരുന്ന് നൽകി.

ഇവരെ കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്തി രാജ്ഞി വിടപറയൽ പ്രസംഗവും നടത്തിയിരുന്നു. വ്യത്യസ്തമായ ലോകവിഭവങ്ങളും നിരവധി ബ്രാൻഡ് വൈനുകളുമായി അപൂർവ വിരുന്നായിരുന്നു ഇന്നലെ രാത്രി ഇവിടെ അരങ്ങേറിയത്. ബക്കിങ്ഹാം പാലസിലെ വിരുന്നാസ്വദിച്ച് മോദിയടക്കം 53 രാഷ്ട്രത്തലവന്മാർ സംതൃപ്തിയടയുകയും ചെയ്തു. ഇതാദ്യമായിട്ടാണ് പാലസിലെ പിക്ചർ ഗ്യാലറിയിൽ ഇത്തരമൊരു വലിയ വിരുന്ന് രാജ്ഞി നടത്തുന്നത്.

കോമൺവെൽത്തിന്റെ നേതൃസ്ഥാനത്ത് നിന്നും താൻ മാറുകയാണെന്ന പ്രഖ്യാപനം ഇന്നലത്തെ വിരുന്നിൽ വച്ച് രാജ്ഞി പ്രഖ്യാപിച്ചുവെന്നാണ് സൂചന. ഇന്ന് ആരംഭിക്കുന്ന ഔപചാരികമായ ഉച്ചകോടിയിൽ വച്ച് രാജ്ഞിയുടെ പിൻഗാമിയായി പുതിയ കോമൺവെൽത്ത് ഹെഡിനെ പ്രഖ്യാപിച്ചേക്കും.രാജ്ഞിയും ചാൾസ് രാജകുമാരനും ആതിഥേയത്വം വഹിച്ച ഇന്നലത്തെ വിരുന്നിൽ അതിഥികളെ സ്വീകരിക്കാൻ വില്യം രാജകുമാരനും സഹോദരൻ ഹാരിയും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ വില്യമിന്റെ ഭാര്യ ഗർഭിണിയായ കേയ്റ്റും ഹാരിയുടെ പ്രതിശ്രുതവധു മേഗൻ മാർകിളും പരിപാടിക്കെത്തിയിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

രാജ്ഞി കോമൺവെൽത്തിന്റെ നേതൃത്വ സ്ഥാനം ഒഴിയുന്നതിൽ സംഘടനക്കുള്ള നിരാശ ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻക് വ അകുഫോ-അഡോ രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതേ സമയം തങ്ങൾക്ക് ഇത്രയും കാലം മാതൃകാപരമായ നേതൃത്വം നൽകിയ രാജ്ഞിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 92 വയസുകാരിയായ രാജ്ഞിക്ക് വിദേശയാത്രകൾ നടത്താൻ ബുദ്ധിമുട്ടായതിനാലാണ് കോമൺവെൽത്തിന്റെ നേതൃത്വം മറ്റൊരാളെ ഏൽപ്പിക്കാൻ അവർ സ്വയം തീരുമാനിച്ചിരിക്കുന്നത്. ഐവറി വൈറ്റ് വസ്ത്രം ധരിച്ചെത്തിയ രാജ്ഞി തന്റെ കിരിടവും ധരിച്ചിരുന്നു.

ഇതിനൊപ്പം റൂബി ആൻഡ് ഡയമണ്ട് നെക്ക്ലെയ്സും അതിനോട് യോജിക്കുന്ന കർണാഭരണങ്ങളും രാജ്ഞിയുടെ പ്രൗഢി വർധിപ്പിച്ചു. ചടങ്ങിനെത്തിയവരെ തന്റെ പ്രായത്തിന്റെ അസ്വസ്ഥതകൾ മറന്നും സ്വീകരിക്കാൻ രാജ്ഞി മുൻനിരയിലുണ്ടായിരുന്നു. നിരവധി വർഷങ്ങൾക്ക് ശേഷം യുകെയിൽ വച്ച് കോമൺവെൽത്ത് നേതാക്കന്മാർക്കായി ഇത്തരത്തിലുള്ള ഒരു വിരുന്ന് നടത്താൻ സാധിച്ചതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും രാജ്ഞി പ്രഖ്യാപിച്ചു.തുടർന്നാണ് താൻ കോമൺവെൽത്ത് ഹെഡ്സ്ഥാനത്ത് നിന്നും മാറാൻ ആഗ്രഹിക്കുന്ന കാര്യം രാജ്ഞി വെളിപ്പെടുത്തിയത്.

ബിയാട്രീസ് രാജകുമാരി, യൂജിൻ തുടങ്ങിയവരടക്കമുള്ള നിരവധി രാജകുടുംബാംഗങ്ങൾ ഡിന്നറിൽ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ വിരുന്നിന് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു. വിരുന്നിനെത്തിയ മോദി ചാൾസ് രാജകുമാരന് ഹസ്തദാനംചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP