Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറാൻ ഒരുമിച്ചയച്ച 32 മിസൈലുകളെയും നിർവീര്യമാക്കിയ പ്രകടനം; ഒരേ സമയം സിറിയക്കും ലെബനനും എതിരെ പോരാടാനിറങ്ങും; എതിരാളികളുടെ കണ്ണ് വെട്ടിച്ച് എത്ര നേരം വേണമെങ്കിലും ആകാശത്ത് കൂടി വട്ടം കറങ്ങി ഒരേ സമയം പല ശത്രുവിനെ തകർക്കുന്ന വിമാനത്തെ ഇറക്കി ഇസ്രയേൽ; സയണിസ്റ്റ് നശീകരണത്തിന് അറുതി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ

ഇറാൻ ഒരുമിച്ചയച്ച 32 മിസൈലുകളെയും നിർവീര്യമാക്കിയ പ്രകടനം; ഒരേ സമയം സിറിയക്കും ലെബനനും എതിരെ പോരാടാനിറങ്ങും; എതിരാളികളുടെ കണ്ണ് വെട്ടിച്ച് എത്ര നേരം വേണമെങ്കിലും ആകാശത്ത് കൂടി വട്ടം കറങ്ങി ഒരേ സമയം പല ശത്രുവിനെ തകർക്കുന്ന വിമാനത്തെ ഇറക്കി ഇസ്രയേൽ; സയണിസ്റ്റ് നശീകരണത്തിന് അറുതി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: എഫ്-35 എന്ന അതിശക്തിയുള്ള യുദ്ധവിമാനം ലോകത്തിൽ ആദ്യമായി ഉപയോഗിക്കുന്ന രാജ്യമെന്ന ബഹുമതി ഇസ്രയേലിനെ തേടിയെത്തിയിരിക്കുകയാണ്. മറ്റേത് യുദ്ധവിമാനങ്ങളേക്കാളും അതിവിശിഷ്ടമായ കഴിവുകളുള്ളതാണ് യുഎസ് നിർമ്മിച്ചിരിക്കുന്ന ഈ യുദ്ധവിമാനം. ഇറാൻ ഒരുമിച്ചയച്ച 32 മിസൈലുകളെയും നിർവീര്യമാക്കിയ പ്രകടനമാണീ വിമാനം കാഴ്ച വച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരേ സമയം സിറിയക്കും ലെബനണും എതിരെ ഇത് ഉപയോഗിച്ച് പോരാട്ടത്തിന് ഇറങ്ങാൻ ഇസ്രയേൽ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.

എതിരാളികളുടെ കണ്ണ് വെട്ടിച്ച് എത്ര നേരം വേണമെങ്കിലും ആകാശത്ത് കൂടി വട്ടം കറങ്ങി ഒരേ സമയം പല ശത്രുവിനെ തകർക്കുന്ന അപൂർവ വിമാനത്തെയാണ് ഇസ്രയേൽ കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊക്കെ ഇസ്രയേൽ മുന്നേറുന്നുണ്ടെങ്കിലും സയണിസ്റ്റ് നശീകരണത്തിന് ഒരു ദിവസം തങ്ങൾ അറുതി വരുത്തുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുമുണ്ട്. നിലവിൽ ഈ വിമാനം സിറിയക്കെതിരായ പോരാട്ടത്തിൽ ഉപയോഗിച്ച് വരുന്നുണ്ടെന്നാണ് ഇസ്രയേൽ സൈന്യത്തിലെ മേജർ ജനറലായ അമികാം നോർകിൻ അവകാശപ്പെടുന്നത്.

ഈ ആഴ്ച ഇസ്രയേലിൽ ഒരുമിച്ച് കൂടി 20 രാജ്യങ്ങളിലെ എയർഫോഴ്സ് ചീഫുമാരുടെ മീറ്റിംഗിൽ വച്ചാണ് നോർകിൻ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇറാൻ തങ്ങൾക്ക് നേരെ അയച്ച 32 മിസൈലുകളെയും നിർവീര്യമാക്കാൻ എഫ്-35ന് സാധിച്ചുവെന്നത് ഐഡിഎഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നോർകിൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോടുള്ള ഇസ്രയേലിന്റെ തിരിച്ചടിയായി സിറിയ ഭൂമിയിൽ നിന്നും വായുവിലേക്ക് തങ്ങൾക്ക് നേരെ അയച്ച 100 മിസൈലുകളെ തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എഫ്-35 ബെയ്റൂട്ടിന് മൂകളിലൂടെ പറക്കുന്ന ചിത്രങ്ങൾ അദ്ദേഹം പുറത്ത് വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇറാൻ സിറിയയിൽ നിന്നും ഇസ്രയേലിന്റെ അധീനത്വത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക് റോക്കറ്റുകൾ അയച്ച കാര്യവും നോർകിൻ ഈ അവസരത്തിൽ എടുത്ത്കാട്ടുന്നുണ്ട്. യുദ്ധ വിരുദ്ധ കരാറിൽ ഇറാനും ഇസ്രയേലും 1973ൽ ഒപ്പ് വച്ചതിന് ശേഷം ഇസ്രയേൽ സിറിയിലെ ഇറാനിൻ ടാർജറ്റുകൾക്ക് നേരെ ഏറ്റവും പെരുകിയ സമയമാണിത്. സിറിയക്ക് മേൽ ഇറാനും ഇസ്രയേലും മത്സരിച്ച് സ്വാധീനവും സാന്നിധ്യവും ചെലുത്താൻ ഈ അവസരത്തിൽ ശ്രമിക്കുന്നുണ്ട്.

സിറിയയിൽ വർധിച്ച് വരുന്ന ഇറാൻ സ്വാധീനത്തെ ഇല്ലാതാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇസ്രയേൽ ന്യായീകരിക്കുന്നത്. ഇറാൻ മിഡിയം റേഞ്ച് റോക്കറ്റുകളും ലോഞ്ചറുകളും വൻ തോതിൽ സിറിയയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും അത് തങ്ങൾക്ക് നേരെ ആക്രമണം നടത്താനാണെന്നുമാണ് ഇസ്രയേൽ കുറ്റപ്പെടുത്തുന്നത്. തങ്ങളുടെ പ്രദേശങ്ങൾക്ക് മുകളിലൂടെ ഇറാൻ ഡ്രോണുകളെ അനധികൃതമായി പറത്തുന്നുവെന്നും ഇസ്രയേൽ ആരോപിക്കുന്നു.എന്നാൽ ഇസ്രയേലാണ് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അതിന് തങ്ങൾ വൈകാതെ അറുതി വരുത്തുമെന്നുമാണ് ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പേകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP