Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുട്ടിനൊപ്പം ഇരുന്നപ്പോൾ റഷ്യയെ ന്യായീകരിച്ചു; തിരിച്ചെത്തിയപ്പോൾ വിമർശന വെടിക്കെട്ട്; റഷ്യയെ തള്ളിപ്പറഞ്ഞും ഇന്റലിജൻസ് ഏജൻസികളെ ന്യായീകരിച്ചും ട്രംപിന്റെ മലക്കം മറിച്ചിൽ; പറഞ്ഞ് തീരും മുമ്പ് റൂമിലെ ലൈറ്റ് ഓഫാക്കി ഉദ്യോഗസ്ഥൻ

പുട്ടിനൊപ്പം ഇരുന്നപ്പോൾ റഷ്യയെ ന്യായീകരിച്ചു; തിരിച്ചെത്തിയപ്പോൾ വിമർശന വെടിക്കെട്ട്; റഷ്യയെ തള്ളിപ്പറഞ്ഞും ഇന്റലിജൻസ് ഏജൻസികളെ ന്യായീകരിച്ചും ട്രംപിന്റെ മലക്കം മറിച്ചിൽ; പറഞ്ഞ് തീരും മുമ്പ് റൂമിലെ ലൈറ്റ് ഓഫാക്കി ഉദ്യോഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഹെൽസിങ്കിയിൽ വച്ച് തിങ്കളാഴ്ച താൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനുമായി നടത്തിയ നിർണായകമായ ചർച്ച വൻ വിജയമായിരുന്നുവെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ ഈ ചർച്ചയിൽ ട്രംപ് പുട്ടിനോട് മൃദുസമീപനം പുലർത്തിയതിൽ യുഎസ് ലോ മെയ്‌ക്കർമാർ അടക്കമുള്ളവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ട് വന്നിട്ടുമുണ്ട്.

ചർച്ചയിൽ പുട്ടിനൊപ്പം ഇരുന്നപ്പോൾ റഷ്യയെ ന്യായീകരിച്ച ട്രംപ് തിരിച്ചെത്തിയപ്പോൾ വിമർശന വെടിക്കെട്ടാണുണ്ടായിരിക്കുന്നത്. അതിനെ തുടർന്ന് റഷ്യയെ തള്ളിപ്പറഞ്ഞും ഇന്റലിജൻസ് ഏജൻസികളെ ന്യായീകരിച്ചും ട്രംപിന്റെ മലക്കം മറിച്ചിലുമുണ്ടായിട്ടുണ്ട്. ട്രംപ് ഇത്തരത്തിൽ പ്രസ്താവനയിറക്കും മുമ്പ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫായ ജോൺ കെല്ലി വൈറ്റ് ഹൗസ് കാബിനറ്റ് റൂമിലെ ലൈറ്റ് അറിയാതെ ഓഫാക്കിപ്പോയതിനാൽ റൂം കുറച്ച് നേരം ഇരുട്ടിൽ മുങ്ങുകയും ചെയ്തിരുന്നു.

മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും താനു പുട്ടിനുമായി ഹെൽസിങ്കിയിൽ വച്ച് നടത്തിയ ചർച്ച വൻ വിജയമാണെന്നും ചൊവ്വാഴ്ച നടത്തിയ ട്വീറ്റിലൂടെയായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്. 2016ലെ യുഎസ് ഇലക്ഷനിൽ റഷ്യയുടെ ഇടപെടലുണ്ടെന്ന് സംശയരഹിതമായി തെളിഞ്ഞിട്ടും അതിന്റെ പേരിൽ പുട്ടിനെ വിമർശിക്കാൻ ട്രംപ് തയ്യാറാകാത്തതിന്റെ പേരിലാണ് യുഎസിൽ കടുത്ത വിമർശനം ഉയർന്നിരിക്കുന്നത്. എന്നാൽ റഷ്യയുടെ ഇടപെടലുണ്ടെന്ന യുഎസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനെ താൻ മാനിക്കുന്നുണ്ടെങ്കിലും അതിന് പുറകിൽ പുട്ടിന്റെ ഭരണകൂടമാണെന്ന് പറയാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. ഇതിനെതിരെയാണ് യുഎസ് ലോമെയ്‌ക്കർമാർ രംഗത്തെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ചത്തെ സമ്മിറ്റിന് ശേഷം പുട്ടിനുമൊത്ത് ട്രംപ് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ വച്ച് യുഎസ് ഇലക്ഷനിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഒരു വാക്ക് പോലും പരാമർശിച്ചിട്ടില്ലെന്നതാണ് യുഎസിലെ റഷ്യൻ വിമർശകരെ പ്രകോപിതരാക്കിയിരിക്കുന്നത്.ഇത്തരത്തിൽ വിമർശനം ശക്തമായതോടെയാണ് റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തലിനെ അംഗീകരിച്ച് ബുധനാഴ്ച ട്രംപ് മലക്കം മറിയാൻ നിർബന്ധിതനായിരുന്നത്.

യുഎസ് ഇലക്ഷനിൽ റഷ്യ ഇടപെട്ടുവെന്ന ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തലിനെ താൻ അംഗീകരിക്കുന്നുവെന്നും എന്നാൽ പുട്ടിന്റെ ഭരണകൂടത്തിലെ പ്രഫഷണലുകളാണ് ഇതിന് പിന്നിലെന്ന് വിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ലെന്നാണ് താൻ കരുതുന്നതെന്നുമാണ് ഇന്നലെ ട്രംപ് എവിടെയും തൊടാത്ത നിലപാടെടുത്ത് മുഖം രക്ഷിച്ചിരിക്കുന്നത്.ഹെൽസിങ്കിയിലെ സമ്മിറ്റിന് ശേഷം താൻ തിങ്കളാഴ്ച വാഷിങ്ടണിൽ എത്തിയപ്പോഴുള്ള പ്രതിഷേധം കണ്ട താൻ അതിശയിച്ച് പോയെന്നാണ് ട്രംപ് പറയുന്നത്.

ഇതിനാൽ ചിലരുടെ തെറ്റിദ്ധാരണ ദൂരീകരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അതിനെ തുടർന്നാണ് റഷ്യയോടുള്ള തന്റെ നിലപാടുകളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നതെന്നും ട്രംപ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP