Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രംപിനെ ജയിപ്പിക്കാൻ ക്വട്ടേഷനുമായി ഇറങ്ങിയ റഷ്യയുടെ അടുത്ത ലക്ഷ്യം മോദിയുടെ അധികാരക്കസേര ഉറപ്പിക്കലോ? അടുത്ത ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ പുട്ടിൻ ഇടപെടുമെന്ന് ഉറപ്പിച്ചുപറഞ്ഞ് ഓക്‌സ്ഫഡിലെ വിദഗ്ദ്ധർ; റഷ്യയുടെ ലക്ഷ്യങ്ങൾ ഇന്ത്യയും ബ്രസീലുമെന്ന് കണ്ടെത്തൽ

ട്രംപിനെ ജയിപ്പിക്കാൻ ക്വട്ടേഷനുമായി ഇറങ്ങിയ റഷ്യയുടെ അടുത്ത ലക്ഷ്യം മോദിയുടെ അധികാരക്കസേര ഉറപ്പിക്കലോ? അടുത്ത ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ പുട്ടിൻ ഇടപെടുമെന്ന് ഉറപ്പിച്ചുപറഞ്ഞ് ഓക്‌സ്ഫഡിലെ വിദഗ്ദ്ധർ; റഷ്യയുടെ ലക്ഷ്യങ്ങൾ ഇന്ത്യയും ബ്രസീലുമെന്ന് കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ വിജയിപ്പിച്ചതിന് പിന്നിൽ റഷ്യക്ക് പങ്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അടുത്ത ഘട്ടമായി റഷ്യ കണ്ണുവെച്ചിട്ടുള്ള രാജ്യങ്ങൾ ഇന്ത്യയും ബ്രസീലുമാണെന്ന് ഗവേഷകർ പറയുന്നു. അടുത്ത വർഷം ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, റഷ്യയുടെ ഇടപെടൽ തീർ്ച്ചയായുമുണ്ടാകുമെന്ന് ഓക്‌സ്ഫഡ് സർവകലാശാലയിലെ സോഷ്യൽ മീഡിയ വിദഗ്ധനായ ഫിലിപ്പ് എൻ ഹോവാർഡ് പറയുന്നു.

ഓക്‌സ്ഫഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർനെറ്റ് സ്റ്റഡീസ് പ്രൊഫസ്സറാണ് ഫിലിപ്പ് എൻ.ഹോവാർഡ്. സോഷ്യൽ മീഡിയയയുടെ സ്വാധീനത്തെക്കുറിച്ച് സെനറ്റ് ഇന്റലിജൻസ് കമ്മറ്റി മുമ്പാകെ തെളിവുനൽകാനെത്തിയപ്പോഴാണ് റഷ്യയുടെ അടുത്ത ലക്ഷ്യങ്ങൾ ഇന്ത്യയും ബ്രസീലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ, ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. അമേരിക്കൻ തിരഞ്ഞെടുപ്പിലേതിന് സമാനമായ ഇടപെടലായിരിക്കും റഷ്യ നടത്തുകയെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ പുറത്തുകൊണ്ടുവരുന്നതിൽ യു.എസിലെ മാധ്യമങ്ങൾ ഒരുപരിധിവരെ വിജയിച്ചിരുന്നു. എന്നാൽ, അമേരിക്കയിലെയത്ര പ്രൊഫഷണൽ അല്ല ഇന്ത്യയിലെയും ബ്രസീലിലെയും മാധ്യമങ്ങളെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ, ഈ രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ അപകടകരമാകാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളിലൂടെയാകും റഷ്യ ഇടപെടൽ നടത്തുകയെന്ന സൂചനയും അദ്ദേഹം നൽകുന്നു.

ഹംഗറിയിലെ മാധ്യമങ്ങളിൽ റഷ്യ നടത്തിയ ഇടെപടൽ ഉദാഹരിച്ചുകൊണ്ടാണ് ഹോവാർഡ് തന്റെ വാദഗതികളെ സെനറ്റ് സമിതിക്ക് മുമ്പാകെ സമർഥിച്ചത്. അമേരിക്കൻ മാധ്യമങ്ങൾ ലോകത്തേറ്റവും പ്രൊഫഷണലായി കാര്യങ്ങളെ സമീപിക്കുന്നവയാണ്. തങ്ങളുടെ സ്രോതസ്സുകളെ കൃത്യമായി വിലയിരുത്താനും ട്വീറ്റുകൾ അപ്പാടെ വിശ്വസിച്ച് പ്രസിദ്ധീകരിക്കാനും അവർ ത്യയാറാകില്ല. ബ്രിട്ടനെക്കാൾ ഇന്ത്യയിലും ബ്രസീലിലുമാണ് റഷ്യ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കൻ സോഷ്യൽ മീഡിയയെ റഷ്യൻ ഇടപെടൽ എങ്ങനെ സ്വാധീനിച്ചുവെന്ന് പരിശോധിക്കുന്ന സെനറ്റ് സമിതിമുമ്പാകെയാണ് ഹോവാർഡിന്റെ വെളിപ്പെടുത്തൽ. ട്രംപ് വിജയിച്ച തിരഞ്ഞെടുപ്പിൽ റഷ്യ കാര്യമായി ഇടപെട്ടിരുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കഴിഞ്ഞവർഷം ജനുവരിയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇത് പരിശോധിക്കാൻ സെനറ്റ് സമിതിയെ ചുമതലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP