Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറ്റൊരു ഗൾഫ് യുദ്ധം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക്; യു.എ.ഇയുടെ പിന്തുണയോടെ ഖത്തറിനെ ആക്രമിച്ച് കീഴടക്കാൻ കഴിഞ്ഞവർഷം സൗദി എടുത്ത തീരുമാനം അട്ടിമറിച്ചത് അവസാന നിമിഷത്തെ അമേരിക്കൻ ഇടപെടൽ; വിവരം പുറത്തുവരുമ്പോൾ ആശ്വാസമാകുന്നത് മൂന്നുരാജ്യങ്ങളിലുമായി ജീവിക്കുന്ന ദശലക്ഷക്കണക്കിന് മലയാളികൾക്കും

മറ്റൊരു ഗൾഫ് യുദ്ധം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക്; യു.എ.ഇയുടെ പിന്തുണയോടെ ഖത്തറിനെ ആക്രമിച്ച് കീഴടക്കാൻ കഴിഞ്ഞവർഷം സൗദി എടുത്ത തീരുമാനം അട്ടിമറിച്ചത് അവസാന നിമിഷത്തെ അമേരിക്കൻ ഇടപെടൽ; വിവരം പുറത്തുവരുമ്പോൾ ആശ്വാസമാകുന്നത് മൂന്നുരാജ്യങ്ങളിലുമായി ജീവിക്കുന്ന ദശലക്ഷക്കണക്കിന് മലയാളികൾക്കും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയും യു.എ.ഇ.യുമടക്കമുള്ള രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തുകയും ആ രാജ്യവുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്തത് കഴിഞ്ഞവർഷമാണ്. ഇറാനെയും അതുവഴി ഭീകരരെയും ഖത്തർ സഹായിക്കുന്നുവെന്നാരോപിച്ചായിരുന്നു ഈ നടപടി. ഗൾഫ് മേഖലയിൽ ഈ സംഭവം സംഘർഷം വളർത്തി. സൗദിയിലും യു.എ.ഇയിലും ഖത്തറിലും ബഹ്‌റിനിലുമൊക്കെയായി ജീവിക്കുന്ന ദശലക്ഷക്കണക്കിന് മലയാളികളും ഇതോടെ, ഭീതിയിലായി.

ഗൾഫ് മേഖല മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ, അത്തരമൊരു നടപടി ഉണ്ടാകാതിരുന്നത് അവസാന നിമിഷം അമേരിക്ക നടത്തിയ ഇടപെടൽ മൂലമാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യു.എ.ഇയുടെയും ഈജിപ്തിന്റെയും ബഹ്‌റിന്റെയും പിന്തുണയോടെ ഖത്തറിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താമെന്ന നീക്കത്തിലായിരുന്നു സൗദി. ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയുടെ വെബ്‌സൈറ്റായ ദ ഇന്റർസെപ്റ്റിന് ഇതിന്റെ സൂചനകളും ലഭിച്ചിരുന്നു.

ഇന്റർസെപ്റ്റ് ഇക്കാര്യം അമേരിക്കൻ അന്വേഷണ ഏജൻസികൾക്ക് കൈമാറുകയും അവർ ഇടപെടുകയുമായിരുന്നു. സൗദിയിലെയും യു.എ.ഇയിലെയും കിരീടാവകാശികളാണ് ഖത്തറിനെ കീഴടക്കുന്ന കാര്യം ചർച്ച ചെയ്തതെന്നും ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സൗദിയുടെ കരസേന അതിർത്തി കടന്ന് ഖത്തറിൽ പ്രവേശിച്ച് ഖത്തറിനെ കീഴടക്കാനായിരുന്നു പദ്ധതി. യു.എ.ഇയുടെ പിന്തുണയോടെ ദോഹയ്ക്ക് 70 കിലോമീറ്റർ അടുത്തുവരെ എത്താനും പദ്ധതിയിട്ടിരുന്നു.

ഇക്കാര്യമറിഞ്ഞ അമേരിക്ക, സൗദിയുമായും യു.എ.ഇയുമായും ബന്ധപ്പെടാൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസിനെ ചുമതലപ്പെടുത്തി. ഖത്തറിലെ സൈനിക കേന്ദ്രത്തിലുള്ള യുഎസ് സൈനികരുടെ കാര്യത്തിലായിരുന്നു അമേരിക്കയ്ക്ക് ഉത്കണ്ഠ. അമേരിക്ക സമ്മർദം ചെലുത്തിയതോടെ സൗദി സൈനികനീക്കം പിൻവലിച്ചു. അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയീദും സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാനുമാണ് യുദ്ധനീക്കം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

എന്നാൽ, തങ്ങളുടെ പദ്ധതി പൊളിച്ച ജയിംസ് മാറ്റിസിനെ വെറുതെ വിടാൻ രാജകുമാരന്മാർ ഒരുക്കമായിരുന്നില്ല. മാറ്റിസിനെ മാറ്റാൻ അവർ ട്രംപ് ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്താൻ തുടങ്ങി. ഏതായാലും ആ നീക്കം ഇതുവരെ വിജയിച്ചിട്ടില്ലെന്ന് മാത്രം. വിശ്വസ്തനായ മാറ്റിസിനെ സ്ഥാനഭ്രഷ്ടനാക്കാൻ ഡൊണാൾഡ് ട്രംപ് ഇതുവരെയും തയ്യാറായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP