Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലവിളിച്ച് കൊണ്ട് ജനങ്ങൾ ഓടി ഒളിച്ചു...പിന്നണിയിൽ വെടിയൊച്ചകൾ...വാഹനം ഇടിച്ച് തെറിപ്പിച്ച് ചിലർ പിടഞ്ഞ് വീണു... പ്രാണൻ കാക്കാൻ ചിലർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടി; വീഡിയോയും ഗ്രാഫിക് ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന ദുരന്തക്കാഴ്ചകൾ

നിലവിളിച്ച് കൊണ്ട് ജനങ്ങൾ ഓടി ഒളിച്ചു...പിന്നണിയിൽ വെടിയൊച്ചകൾ...വാഹനം ഇടിച്ച് തെറിപ്പിച്ച് ചിലർ പിടഞ്ഞ് വീണു... പ്രാണൻ കാക്കാൻ ചിലർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടി; വീഡിയോയും ഗ്രാഫിക് ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന ദുരന്തക്കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലണ്ടൻ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കൊലവിളി മുഴക്കിക്കൊണ്ട് ഭീകരൻ ഓടിച്ചിരുന്ന കാർ കുതിച്ച് വന്നപ്പോൾ ജനങ്ങൾ നിലവിളിച്ച് കൊണ്ട് പ്രാണഭയത്തോടെ ഓടി ഒളിച്ചുവെന്നാണ് റിപ്പോർട്ട്. അപ്പോൾ പിന്നണിയിൽ വെടിയൊച്ചകൾ മുഴങ്ങുന്നതും കേൾക്കാമായിരുന്നു. വാഹനം ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് നിരവധി പേർ പിടഞ്ഞ് വീഴുകയും ചെയ്തിരുന്നു. പ്രാണൻ കാക്കാൻ ചിലർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ആക്രമണത്തിന്റെ വീഡിയോകളും ഗ്രാഫിക്ക് ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന ദുരന്തക്കാഴ്ചകളാണ്.

വെസ്റ്റ്മിൻസ്റ്റർ പാലത്തിന്റെ അങ്ങേയറ്റത്ത് നിന്നും പാഞ്ഞ് വന്ന കാർ പാർലിമെന്റ് മന്ദിരത്തിനകത്തേക്ക് ഭീകരൻ ഇടിച്ച് കയറ്റുകയായിരുന്നു. തുടർന്ന് പാർലിമെന്റ് ഗേറ്റിനരികിൽ നിന്നിരുന്ന പൊലീസുകാരനെ ആക്രമി കുത്തിക്കൊല്ലുകയായിരുന്നു. എന്നാൽ അവിടെ നിന്നും മുന്നോട്ട് കുതിച്ച ആക്രമിയെ പൊലീസ് വെടി വച്ച് കൊല്ലുകയും ചെയ്തു.അതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. കുത്തേറ്റ് മരിച്ച പൊലീസുകാരൻ കെയ്ത്ത് പാമെർ എന്ന 48കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. പാർലിമെന്ററി ഡിപ്ലോമാറ്റിറ്റി പ്രൊട്ടക്ഷൻ കമാൻഡിൽ 15 വർഷമായി ജോലി ചെയ്ത് വരുകയായിരുന്നു ഇയാൾ.

വാഹനമിടിച്ച് മരിക്കുമെന്ന ഭയത്താൽ ഒരു സ്ത്രീ പാലത്തിൽ നിന്നും തെയിംസ് നദിയിലേക്ക് എടുത്ത് ചാടിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് അവരെ അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ സ്ത്രീ എപ്പോഴാണ് ചാടിയതെന്ന് വ്യക്തമായിട്ടില്ല. ബിഗ്ബെന്നിന് പുറത്തുള്ള റെയിലിങ് ഇടിച്ച് തെറിപ്പിക്കുന്നതിന് മുമ്പ് ഭീകരൻ ഓടിച്ചിരുന്ന കാർ മൂന്ന് പേരെ കൊന്നിരുന്നു. തനിക്കും ഈ ഗതി വരുമെന്ന ഭയത്താൽ അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സ്ത്രീ പാലത്തിൽ നിന്നും എടുത്ത് ചാടിയിരിക്കുന്നതെന്നാണ് കരുതുന്നത്.

ഗുരുതരമായി പരുക്കേറ്റവരിൽ രണ്ട് ഫ്രഞ്ച് കുട്ടികളുമുൾപ്പെടുന്നു.ഇവർക്ക് 15 അല്ലെങ്കിൽ 16 വയസാണ് പ്രായം. ഇതിന് പുറമെ സൗത്തുകൊറിയ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുമുള്ള ടൂറിസ്റ്റുകൾക്കും പരുക്കേറ്റിരുന്നു. കോൺകാർന്യൂവിലെ കടലോര പട്ടണമായ ബ്രിട്ടനിയിലെ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ കുട്ടിക്കും പരുക്കേറ്റിരുന്നു. കുട്ടിയെ സംഭവസ്ഥലത്ത് വച്ച് തന്നെ ചികിത്സിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സൗത്തുകൊറിയൻ സ്ത്രീയുടെ സർനെയിം പാർക്കെന്നാണെന്ന് സൗത്തുകൊറിയയിലെ യോൻഹാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ നിന്നും പരക്കം പായുന്ന ആളുകളുടെ തള്ളിൽ പെട്ട് പോയ ഈ 67കാരിക്ക് തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവർക്ക് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്.

കാറിടിച്ച് വീണവർക്ക് വഴിയാത്രക്കാർ വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിൽ വച്ച് തന്നെ പ്രാഥമിക ചികിത്സയേകുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ഒരു ആക്രമിയാണ് ഇതിന് പുറകിലെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് കൗണ്ടർ ടെററിസം ചീഫായ മാർക്ക് റൗലെ അഭിപ്രായപ്പെടുന്നത്.ഇസ്ലാമിക് തീവ്രവാദികളാണ് ആക്രമണത്തിന് പുറകിലെന്ന് കരുതുന്നുവെന്നാണ് റൗലെ പറയുന്നത്. ആക്രമിയുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞുവെന്ന് വിശ്വസിക്കുന്നുവെന്നും എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇത് പുറത്ത് വിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ റോഡിൽ ഒരു ബസിനടിയിലാണ് വീണ് കിടന്നിരുന്നത്. ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിന്റെ നേർക്കാഴ്ചകൾ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന നിരവധി വീഡിയോകൾ ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്നു ജേർണലിസ്റ്റുകൾ, തൊഴിലാളികൾ, ടൂറിസ്റ്റുകൾ എന്നിവരാണ് പകർത്തിയിരിക്കുന്നത്.

ആക്രമി വെടിവയ്ക്കുന്നതിന്റെയും ആളുകൾ ജീവനും കൊണ്ട് പരക്കം പായുന്നതിന്റെയും വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ഭീകരൻ സഞ്ചരിച്ചിച്ചിരുന്ന ഹ്യൂണ്ടായ് 4ത4 കാർ വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിലൂടെ മരണഭീഷണി മുഴക്കിക്കൊണ്ട് കുതിച്ച് പായുന്നതിനിടയിൽ അത് ഡസൻ കണക്കിന് പേരെ ഇടിച്ചിടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പരുക്കേറ്റ നിരവധി പേരെ തങ്ങൾ ചികിത്സിച്ചിരുന്നുവെന്നാണ് പാരാമെഡിക്സ് വെളിപ്പെടുത്തുന്നത്. 

പ്രസ്തുത ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതിന് പുറമെ 40 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ആക്രമണത്തെ തുടർന്ന് വൈറ്റ്ഹാൾ അടച്ച് പൂട്ടിയിട്ടുണ്ട്. ലണ്ടനിൽ ഹൈ ടെറർ അലേർട്ട് നിലനിൽക്കുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP