Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പട്ടാളക്കാരൻ എവിടെയെന്നു പോലും പറയാതെ പാക്കിസ്ഥാൻ; വിലപേശലിനായി ബാബുലാലിനെ ക്രൂരമർദനത്തിന് ഇരയാക്കുന്നതായി റിപ്പോർട്ടുകൾ; സർജിക്കൽ സ്‌ട്രൈക്കിന്റെ വിജയാഹ്ലാദത്തിന് ഇടയിലും ഇന്ത്യൻ പട്ടാളത്തിന്റെ നൊമ്പരമായി ഈ മഹാരാഷ്ട്രക്കാരൻ

അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പട്ടാളക്കാരൻ എവിടെയെന്നു പോലും പറയാതെ പാക്കിസ്ഥാൻ; വിലപേശലിനായി ബാബുലാലിനെ ക്രൂരമർദനത്തിന് ഇരയാക്കുന്നതായി റിപ്പോർട്ടുകൾ; സർജിക്കൽ സ്‌ട്രൈക്കിന്റെ വിജയാഹ്ലാദത്തിന് ഇടയിലും ഇന്ത്യൻ പട്ടാളത്തിന്റെ നൊമ്പരമായി ഈ മഹാരാഷ്ട്രക്കാരൻ

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പട്ടാളക്കാരനെക്കുറിച്ച് ഒരു വിവരവും നൽകാതെ പാക്കിസ്ഥാൻ. സർജിക്കൽ സ്‌ട്രൈക്കിന്റെ വിജയാഹ്‌ളാദത്തിന് ഇടയിലും മഹാരാഷ്ട്രക്കാരനായ ചന്ദു ബാബുലൽ ചവാൻ എന്ന പട്ടാളക്കാരൻ ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്.

ഇന്ത്യയുമായുള്ള വിലപേശലിനു ബാബുലാലിനെ ക്രൂരമായ മർദനങ്ങൾക്ക് ഇരയാക്കുന്നുവെന്നാണു റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പിടിയിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും സൈനികൻ എവിടെയാണെന്ന് പാക്കിസ്ഥാൻ വെളിപ്പെടുത്തിയിട്ടില്ല. വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടുമില്ല.

37 രാഷ്ര്ടീയ റൈഫ്ൾസ് വിഭാഗത്തിലെ സൈനികനാണു ചന്ദു ബാബുലാൽ. മഹാരാഷ്ര്ടയിലെ ധുലെ സ്വദേശിയാണിദ്ദേഹം. മൂന്നു വർഷം മുമ്പാണ് കരസേനയിൽ ചേർന്നത്. മൂന്നു മാസം മുമ്പ് പൂഞ്ചിൽ സേവനത്തിന് നിയോഗിക്കപ്പെടുകയായിരുന്നു. ഇതിനിടെയാണ് ബാബുലാൽ പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. അബദ്ധത്തിൽ അതിർത്തി കടന്നപ്പോഴാണ ഈ പട്ടാളക്കാരൻ പാക്കിസ്ഥാന്റെ പിടിയിലാകുന്നതെന്നാണു സൈനികവൃത്തങ്ങൾ നൽകുന്ന വിവരം.

അതിർത്തി നിയന്ത്രണരേഖയിൽ നിരീക്ഷണ സഞ്ചാരത്തിനിടയിൽ വഴിതെറ്റി അതിർത്തിക്കപ്പുറത്തേക്ക് പോവുകയും പിടിയിലാവുകയും ചെയ്യുകയായിരുന്നു അദ്ദേഹം. പാക് പിടിയിലായ സൈനികന്റെ മോചനം നിലവിലെ സാഹചര്യങ്ങളിൽ ഒട്ടും എളുപ്പമല്ലെന്നാണു വിലയിരുത്തൽ. പാക് പട്ടാളത്തിന്റെ കൈയിൽപെട്ട സൈനികൻ കടുത്ത മർദനങ്ങൾക്കും ചോദ്യം ചെയ്യലിനും വിധേയനായേക്കുമെന്നാണു സൂചന.

സാധാരണ ഗതിയിൽ അതിർത്തി അബദ്ധത്തിൽ കടന്ന സൈനികനെ ഇന്ത്യക്കു കൈമാറാറുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ആവശ്യത്തെക്കുറിച്ചു പാക്കിസ്ഥാൻ മൗനം പാലിക്കുകയാണ്. സൈനികനെ വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചന്ദു ബാബുലാലിനെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായി കേന്ദ്രപ്രതിരോധ മന്ത്രി മനോഹർ പരീക്കറും വ്യക്തമാക്കി. ഇത്തരത്തിൽ സൈനികരോ പൗരന്മാരോ അബദ്ധത്തിൽ അതിർത്തി കടക്കുന്നതു അസാധാരണ സംഭവമല്ലെന്നും ഇവരെ സാധാരണഗതിയിൽ തിരികെ എത്തിക്കാനുള്ള സംവിധാനമാണുള്ളതെന്നും പരീക്കർ പറഞ്ഞു. ചൗഹാൻ പാക്കിസ്ഥാൻ പട്ടാളത്തിന്റെ പിടിയിലായ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ അമ്മൂമ്മ ഹൃദയാഘാതത്തെ തുടർന്നു മരിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP