Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് ആണവായുധങ്ങൾ സൂക്ഷിക്കുന്നത് ഒമ്പതിടങ്ങളിലായി; ഭീകരരുടെ കൈയിൽ എത്താനുള്ള സാധ്യത സ്ഥിരീകരിച്ച് അന്താരാഷ്ട്ര സമൂഹം; ഇന്ത്യയെ വെല്ലുവിളിക്കാൻ പാക്കിസ്ഥാൻ ഉണ്ടാക്കിയ അണുബോംബ് ലോകത്തിന് മുഴുവൻ ഭീഷണിയാകുന്നു

പാക് ആണവായുധങ്ങൾ സൂക്ഷിക്കുന്നത് ഒമ്പതിടങ്ങളിലായി; ഭീകരരുടെ കൈയിൽ എത്താനുള്ള സാധ്യത സ്ഥിരീകരിച്ച് അന്താരാഷ്ട്ര സമൂഹം; ഇന്ത്യയെ വെല്ലുവിളിക്കാൻ പാക്കിസ്ഥാൻ ഉണ്ടാക്കിയ അണുബോംബ് ലോകത്തിന് മുഴുവൻ ഭീഷണിയാകുന്നു

സൈനികവും അല്ലാത്തതുമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനുള്ള ആണവശേഷി പാക്കിസ്ഥാനുണ്ടെന്നും അതെങ്ങനെ സംരക്ഷിക്കണമെന്ന വ്യക്തമായ രൂപം പാക്കിസ്ഥാനുണ്ടെന്നും പ്രധാനമന്ത്രി ഷാഹിദ് ഖാഖാൻ അബ്ബാസി പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാൽ,, അബ്ബാസിയുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കാൻ ലോകം തയ്യാറല്ല. പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങൾ ഭീകരരുടെ പക്കലെത്താൻ സാധ്യതയേറെയാണെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നു. ഇന്ത്യയെ വെല്ലുവിളിക്കാൻ ഉണ്ടാക്കിയ ആയുധങ്ങൾ അതോടെ, ലോകത്തിനാകെ ഭീഷണിയായി മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ യുദ്ധതന്ത്രങ്ങളെ പ്രതിരോധിക്കാൻ ഹ്രസ്വദൂര ആണവായുധം നിർമ്മിച്ചുവെന്നായിരുന്നു അബ്ബാസിയുടെ പ്രഖ്യാപനം. പാക്കിസ്ഥാനിലെ ആണവായുധങ്ങൾ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിന്റെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ, ഇതത്ര സുരക്ഷിതമായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അടുത്തിടെയാണ് പാക്കിസ്ഥാന്റെ ആണവശേഷിയെക്കുറിച്ച് ഫെഡറേഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.

ഇതനുസരിച്ച് ഒമ്പതിടങ്ങളിലായാണ് പാക്കിസ്ഥാന്റെ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. സൈനിക കേന്ദ്രങ്ങളോട് ചേർന്നാകാം ഇവ സൂക്ഷിച്ചിട്ടുള്ളതെന്ന് അമേരിക്കൻ ആണവായുധ വിദഗ്ധൻ ഹൻസ് ക്രിസ്റ്റെൻസൺ പറയുന്നു. മിസൈലുകളിൽ ചേർത്ത് ഉപയോഗിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് സൈനിക കേന്ദ്രങ്ങൾക്കടുത്ത് ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഇന്ത്യയെ പ്രതിരോധിക്കാനെന്ന് അബ്ബാസി വ്യക്തമാക്കിയ തരത്തിലുള്ള ഹ്രസ്വദൂര ആണവായുധങ്ങളുടെ ശേഖരം പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്.

പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങൾ ഭീകരരുടെ കൈയിലെത്തിപ്പെടാൻ സാധ്യതയേറെയാണെന്ന് ട്രംപ് ഭരണകൂടം അടുത്തിടെ ആശങ്കപ്പെട്ടിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന് അവിടുത്തെ തീവ്രവാദി സംഘടനകളുമായുള്ള അടുപ്പം തന്നെയാണ് ആ ആശങ്കയ്ക്ക് പിന്നിൽ. സംഘർഷം കൊടുമ്പിരി കൊള്ളുമ്പോഴോ യുദ്ധാരംഭത്തിലോ ഹ്രസ്വ ദൂര ആണവായുധങ്ങൾ സൈന്യത്തിന് കൈമാറാൻ സാധ്യതയയേറെയാണ്. ആ ഘട്ടത്തിൽ അത് തീവ്രവാദികളുടെ കൈയിലും എത്തിപ്പെട്ടേക്കാമെന്നാണ് കരുതുന്നത്.

പാക്കിസ്ഥാൻ ആണവായുധശേഷി അതിവേഗം വർധിപ്പിക്കുകയാണെന്ന് ക്രിസ്റ്റെൻസണും റോബർട്ട് നോറിസും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 130-നും 140നും മധ്യേ ആണവായുധങ്ങൾ പാക്കിസ്ഥാന്റെ പക്കലുണ്ട്. കൂടുതൽ മേഖലകളിൽ ആണവായുധങ്ങൾ വിന്യസിക്കാനുള്ള ശേഷിയും സൈന്യത്തിനുണ്ട്. എന്നാൽ,, ഈ മേഖലകൾ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP