Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആ വെള്ളം നവാസ് ഷെരീഫ് അങ്ങ് വാങ്ങി വച്ചേക്കുക; സമ്പൂർണ്ണ കാശ്മീർ ഇന്ത്യയുടെ ഭാഗമാകുന്ന കാലമാണ് വരാൻ ഇരിക്കുന്നത്;  കാശ്മീർ  പാക്കിസ്ഥാൻ നൽകിയത് തീവ്രവാദികളെ മാത്രം: പാക് പ്രധാനമന്ത്രിക്ക് കടുത്ത മുന്നറിയിപ്പുമായി സുഷമ സ്വരാജ്

ആ വെള്ളം നവാസ് ഷെരീഫ് അങ്ങ് വാങ്ങി വച്ചേക്കുക; സമ്പൂർണ്ണ കാശ്മീർ ഇന്ത്യയുടെ ഭാഗമാകുന്ന കാലമാണ് വരാൻ ഇരിക്കുന്നത്;  കാശ്മീർ  പാക്കിസ്ഥാൻ നൽകിയത് തീവ്രവാദികളെ മാത്രം: പാക് പ്രധാനമന്ത്രിക്ക് കടുത്ത മുന്നറിയിപ്പുമായി സുഷമ സ്വരാജ്

ന്യൂഡൽഹി: കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. കാശ്മീരിന്റെ പേരിലുണ്ടായ യുദ്ധങ്ങളെല്ലാം പാക്കിസ്ഥാന് നഷ്ടങ്ങളാണ സമ്മാനിച്ചതും. എന്നിട്ടും അവകാശവാദത്തിന്റെ കാര്യത്തിൽ മാത്രം പാക്കിസ്ഥാൻ യാതൊരു കുറവും വരുത്തിയിട്ടില്ല. ഇത്തവണം വീണ്ടും സുഷമ നടത്തിയ പരാമർശത്തിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ കരുത്തു കാട്ടി. കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്റെ സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു.

കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുമെന്ന അപകടകരമായ സ്വപ്നമാണ് പാക്കിസ്ഥാനുള്ളത്. പാക്ക് പ്രധാനമന്ത്രിയോട് ഇന്ത്യ മുഴുവൻ പറയുന്നു നിങ്ങളുടെ സ്വപ്നം നടക്കില്ല. ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയ്‌ക്കൊപ്പമുണ്ടാകും. ഈ സ്വർഗത്തെ ഭീകരരുടെ അഭയസ്ഥാനമാക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഹിസ്ബുൾ മുജാഹിദ്ദിന്റെ കമാൻഡറാണ് എന്നറിയാതെയാണോ അദ്ദേഹം ബുർഹാൻ വാണിയെ രക്തസാക്ഷി എന്നു വിശേഷിപ്പിച്ചതെന്നും സുഷമ ചോദിച്ചു. നിരോധിത ഭീകരസംഘടനകളെയും ഹാഫിസ് സയ്യിദ്ദിനെയും കൂട്ടുപിടിച്ച് പാക്കിസ്ഥാൻ കശ്മീരിൽ നിരന്തരം ഭീകരവാദം പടർത്താൻ ശ്രമിക്കുകയാണ്. കശ്മീർ ഒരു ദിവസം പാക്കിസ്ഥാന്റെതാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ അവിടെ നടക്കുന്ന ഭീകരപ്രവർത്തനങ്ങളിലെ പാക് പങ്ക് വ്യക്തമാക്കുന്നതാണെന്നും സുഷമ സ്വരാജ് വിശദമാക്കി.

നേരത്തെ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട ബുർഹാൻ വാനിയെ പാക്ക് പ്രധാനമന്ത്രി രക്തസാക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. പാക്ക് അധിനിവേശ കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎൽ-എൻ വൻവിജയം നേടിയതിനെ തുടർന്നു മുസാഫറാബാദിൽ നടത്തിയ പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഷരീഫിന്റെ വിവാദ പ്രസംഗം.

വാനിയുടെ വധത്തിനു ശേഷം കശ്മീരിൽ വലിയ സംഘർഷമാണ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 45 പേർക്കാണ് ജീവൻ നഷ്ടമായത്. സംഘർഷത്തിന് പിന്നിൽ പാക്കിസ്ഥാന്റെ ഇടപെടൽ ഉണ്ടെന്നാണ് ഇന്ത്യയുടെ വാദം. വാനിയുടെ വധത്തിൽ പാക്കിസ്ഥാൻ പ്രതിഷേധം അറിയിക്കുകയും കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ-പാക്ക് ബന്ധം വഷളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP