Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണു 'സർജിക്കൽ സ്‌ട്രൈക്ക്' എന്നു ഞങ്ങൾ ഇന്ത്യയെ കാണിച്ചു തരാം; അമേരിക്ക വിചാരിച്ചാൽ പോലും അതു തടയാനാവില്ല; ഇന്ത്യയെ വെല്ലു വിളിച്ചു കശ്മീരിലെ ഭീകര നേതാവ് ഹാഫിസ് സഈദി രംഗത്ത്; അഞ്ചു സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യത

എന്താണു 'സർജിക്കൽ സ്‌ട്രൈക്ക്' എന്നു ഞങ്ങൾ ഇന്ത്യയെ കാണിച്ചു തരാം; അമേരിക്ക വിചാരിച്ചാൽ പോലും അതു തടയാനാവില്ല; ഇന്ത്യയെ വെല്ലു വിളിച്ചു കശ്മീരിലെ ഭീകര നേതാവ് ഹാഫിസ് സഈദി രംഗത്ത്; അഞ്ചു സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് പ്രത്യാക്രമണം നടത്തിയെന്നു കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. പാക് ഭീകര കേന്ദ്രങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും 38 ഓളം ഭീകരരുടെ മരണത്തിനും മിന്നലാക്രണം കൊണ്ട് സാധിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ മടപടിയിൽ ഐക്യദാർഢ്യം പ്രക്യാപിച്ച് രാജ്യം മുഴുവൻ രംഗത്തു വരികയും ചെയ്തു. അതേസമയം ഇന്ത്യൻ സൈന്യം ഒരു തരത്തിലുള്ള ആക്രമണമോ ചെറുത്തു നിൽപ്പോ നടത്തിയിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശ വാദം.

എന്താണ് എന്താണു 'സർജിക്കൽ സ്‌ട്രൈക്ക്' എന്നു ഞങ്ങൾ ഇന്ത്യയെ കാണിച്ചു തരാമെന്ന് ലശ്കർ നേതാവ് ഹാഫിസ് സഈദി ഭീഷണി മുഴക്കി. അമേരിക്ക വിചാരിച്ചാൽ പോലും അതു തടയാനാവില്ലെന്നും സഈദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ ശാന്തരാക്കാൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് സയീദി അഭിപ്രായപ്പെട്ടു. അതേസമയം, ഉസാമ ബിൻലാദിനെ അമേരിക്ക വധിച്ചതുപോലെ സഈദിയെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ കടന്ന് വധിക്കണമെന്ന് ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ വിധവ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യമുന്നയിച്ചിരുന്നു.

ഇന്ത്യ പ്രത്യക്രമണം നടത്തിയതിന്റെ തൊട്ടു പിന്നാലെ മെട്രോ സ്‌റ്റേഷനുകളിലും ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്ന പ്രദേശത്തും ചരിത്ര പ്രാധാന്യമുള്ള പ്രദേശത്തും സർക്കാർ ഓഫീസുകളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പാക് പ്രധാന മന്ത്രി ഉയർത്തിയ പ്രസ്ഥാവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യ സുരക്ഷ ശക്തമാക്കിയത്. തലസ്ഥാന നഗരിയായ ഡൽഹി കൂടാതെ രാജസ്ഥാൻ പഞ്ചാബ്, കൊൽക്കത്ത, ജമ്മു കാശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് രാജ്യം സുരക്ഷ ശക്തമാക്കിയിരുന്നത്.

പാക്കിസ്ഥാന്റെ ലക്ഷ്യം തലസ്ഥാന നഗരിയിൽ ഓരു ആക്രമണത്തിനാണ് പാക്കിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നത്. ഭീകര വാദം പ്രോത്സാഹിപ്പിക്കുന്നത് അവിടെ സർക്കാർ തന്നെയാണ് അതു കൊണ്ട് തന്നെ ഭീകരവാദികളുടെ പിന്തുണയും അവർക്ക് ലഭിക്കുമെന്ന് ഇന്റലിജന്റ്‌സ് വിഭാഗം അറിയിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യ തിരിച്ചടിച്ചിട്ടില്ലെന്നു തന്നെയാണ് പാക്കിസ്ഥാന്റെ വാദം. ഇന്ത്യൻ സൈന്യം ബോർഡർ കടന്നിട്ടില്ലെന്നും നവാഫ് ഷരീഫ് പറഞ്ഞിരുന്നു.

'സർജിക്കൽ സ്‌ട്രൈക്ക്' ഒരു യുദ്ധമോ യുദ്ധപ്രഖ്യാപനമോ അല്ല. രണ്ടു രാജ്യങ്ങൾക്കിടയിൽ നുഴഞ്ഞുകയറ്റം രൂക്ഷമാകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുന്ന രാജ്യം അതു ചെറുക്കാൻ നടത്തുന്ന മിന്നലാക്രമണങ്ങളാണ് സർജിക്കൽ സ്‌ട്രൈക്ക് എന്നറിയപ്പെടുന്നത്.

സർജിക്കൽ സ്‌ട്രൈക്ക് ഒരു യുദ്ധ നടപടിയല്ല. സൈനിക നടപടിയായാണ് സർജിക്കൽ സ്‌ട്രൈക്ക് വിശേഷിപ്പിക്കപ്പെടുന്നത്. ശത്രുരാജ്യത്തിന്റെയോ ശത്രു പക്ഷത്തിന്റെയോ താവളങ്ങളെയും കേന്ദ്രങ്ങളെയും സാമഗ്രികളെയും തകർക്കുകയാണ് സർജിക്കൽ സ്‌ട്രൈക്ക് ലക്ഷ്യമിടുന്നത്. ദൗത്യത്തിനു ശേഷം മിന്നൽ വേഗത്തിൽ സ്വന്തം താവളത്തിലേക്കു മടങ്ങിവരികയാണ് സേന ഇത്തരം നടപടികളിൽ ചെയ്യുക.

സർജിക്കൽ സ്‌ട്രൈക്കുകളിൽ ശത്രുപക്ഷത്തെ മാത്രമായിരിക്കും ലക്ഷ്യം. സാധാരണക്കാർക്ക് ആൾനാശമോ പരുക്കോ ഏൽക്കാതിരിക്കാൻ സൈന്യം പ്രത്യേക കരുതലെടുക്കും. വലിയ ആസൂത്രണത്തിന്റെയോ മുന്നൊരുക്കത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തുക.

പാക്കിസ്ഥാനിൽ നിന്നും ഒരു ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാം, അടുത്ത 10,15 ദിവസം കൂടി സുരക്ഷ ശക്തമായിരിക്കുമെന്ന് ഇന്റലിജൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP