Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകനേതാക്കൾ പറന്നെത്തി സമാശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും ഇസ്രയേലിന് കുലുക്കമില്ല; എത്രയും വേഗം യാഥാർത്ഥ്യം മനസിലാക്കി അംഗീകരിച്ചാൽ അത്രയും മരണങ്ങൾ കുറയുമെന്ന് ഫലസ്തീനെ ഉപദേശിച്ച് നെതന്യാഹു; നാലാം ദിവസം വെസ്റ്റ് ബാങ്കിൽ കലാപം തുടരുന്നു; കത്തിക്കുത്തും വെടി വയ്പും പതിവായി മാറി

ലോകനേതാക്കൾ പറന്നെത്തി സമാശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും ഇസ്രയേലിന് കുലുക്കമില്ല; എത്രയും വേഗം യാഥാർത്ഥ്യം മനസിലാക്കി അംഗീകരിച്ചാൽ അത്രയും മരണങ്ങൾ കുറയുമെന്ന് ഫലസ്തീനെ ഉപദേശിച്ച് നെതന്യാഹു; നാലാം ദിവസം വെസ്റ്റ് ബാങ്കിൽ കലാപം തുടരുന്നു; കത്തിക്കുത്തും വെടി വയ്പും പതിവായി മാറി

ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും ഫലസ്തീൻകാർ ഉൾക്കൊള്ളണമെന്നും ഇല്ലെങ്കിൽ ഇനിയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുമെന്നുമുള്ള താക്കീതുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാരീസിൽ വച്ചാണ് അദ്ദേഹം ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ലോകനേതാക്കൾ പറന്നെത്തി ഫലസ്തീൻകാരെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും ഇത്തരത്തിൽ കുലുക്കമില്ലാത്ത നിലപാടാണ് ഇസ്രയേൽ സ്വീകരിച്ചിരിക്കുന്നത്. യെരുശലേം പ്രശ്നവുമായി ബന്ധപ്പെട്ട് നാലാം ദിവസവും വെസ്റ്റ് ബാങ്കിൽ കലാപം തുടരുകയും കത്തിക്കുത്തും വെടി വയ്പും പതിവായി മാറുകയും ചെയ്യുന്നതിനിടെയാണ് നെതന്യാഹുവിന്റെ നിർണായകമായ മുന്നറിയിപ്പുണ്ടായിരിക്കുന്നത്.

ഈ യാഥാർത്ഥ്യം എത്രയും വേഗം ഫലസ്തീൻകാർ ഉൾക്കൊള്ളുന്നുവോ അത്രയും വേഗം അവർക്ക് സമാധാനവും ലഭിക്കുമെന്നാണ് നെതന്യാഹു പറയുന്നത്. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവന പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇവിടെ പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ നടപടിക്കെതിരെ ഇന്നലെയും യെരുശലേം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളിൽ ഫലസ്തീൻകാരുടെ ആക്രമണോത്സുകമായ പ്രതിഷേധങ്ങൾ അരങ്ങേരുന്നതിനിടെയാണ് നെതന്യാഹുവിന്റെ കടുത്ത പ്രകോപനമുണ്ടാക്കുന്ന പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി 24കാരനായ ഫലസ്തീൻകാരൻ 25കാരനായ ഇസ്രയേലി സെക്യൂരിഗാർഡിന്റെ നെഞ്ചിൽ കുത്തി ഗുരുതരമായ പരിക്കേൽപ്പിച്ചിരുന്നു. ആക്രമങ്ങൾ തുടരുന്നുവെങ്കിലും ഇവിടുത്തെ സമാധാനശ്രമങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ധൈര്യം പ്രകടിപ്പിക്കണമന്നൊണ് താനുമായുള്ള കൂടിക്കാഴ്ചക്കിടെ മാർകോൺ , നെതന്യാഹുവിനോട് നിർദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ വെസ്റ്റ് ബാങ്കിലെ യഹൂദഅധിനിവേശ കെട്ടിടങ്ങൾ പൊളിച്ച് മാറ്റണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇസ്രയേൽ പ്രധാനമന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നാളുകളിൽ ഇവിടെയുണ്ടായ ആക്രമണങ്ങളെയെല്ലാം മാർകോൺ കടുത്ത ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെയും മാർകോൺ വിമർശിച്ചിട്ടുണ്ട്.

ഇസ്രയേൽ തീവ്രവാദ രാഷ്ട്രമാണെന്നും അത് കുട്ടികളെ അനാവശ്യമായി കൊല്ലുന്നുവെന്നുമുള്ള തുർക്കി പ്രസിഡന്റ് റീകെപ് തയിപ് എർഡോഗന്റെ ആരോപണത്തെയും നെതന്യാഹു കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.ഇതിന് മുമ്പ് എർഡോഗൻ മാർകോണിനെ വിളിക്കുകയും ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഈ മേഖലയ്ക്ക് ദോഷം ചെയ്യുമെന്നറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ പ്രദേശത്തെ മറ്റ് രാജ്യങ്ങളുടെ നേതാക്കന്മാരുമായും എർഡോഗൻ സംസാരിക്കുകയും ട്രംപിന്റെ പ്രഖ്യാപനത്തെ പിൻവലിപ്പിക്കാനുള്ള സമമർദം ശക്തമാക്കുന്നുമുണ്ട്.

ബ്രസൽസിലേക്ക് പോകുന്ന നെതന്യാഹു അവിടെ വച്ച് യൂറോപ്യൻ യൂണിയന്റെ ഫോറിൻ പോളിസി പ്രതിനിധിയായ ഫെഡറിക്ക മോർഗെറിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ട്രംപിന്റ യെരുശലേം പ്രഖ്യാപനത്തെ നിരവധി തവണ വിമർശിച്ച വ്യക്തിയാണ് മോർഗെറിനി. വെസ്റ്റ് ബാങ്കിലെ പാലസ്തിൻ പ്രതിഷേധക്കാർ ഇസ്രയേലി പതാകകൾ കത്തിക്കുകയും ഇവിടെയുള്ള പൊലീസുമായി വ്യാപകമായി ഏറ്റ് മുട്ടലുകൾ നടത്തുന്നുമുണ്ട്. ഫലസ്തീനിലെ ക്രിസ്ത്യാനികളും ട്രംപിന്റെ പ്രസ്താവനക്കെതിരെ മാർച്ച് നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP