Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ സ്‌ഫോടനം അടക്കം ഇന്ത്യക്കെതിരെ നടത്തിയ അനേകം ആക്രമണങ്ങളും ബുദ്ധികേന്ദ്രം; അമേരിക്ക ഒരു കോടി രൂപ തലയ്ക്കത് വിലയിട്ട ഭീകരൻ; എന്നിട്ടും ഫലസ്തീൻ അംബാസിഡർ ഹാഫിസ് സയീദിനൊപ്പം ഇന്ത്യാ വിരുദ്ധ യോഗത്തിൽ പങ്കെടുത്തു; തിരക്കിട്ട് മാപ്പു പറഞ്ഞ് അംബാസിഡറെ തിരിച്ചു വിളിച്ച് ഫലസ്തീൻ മുഖം രക്ഷിച്ചത് ഇന്ത്യയുടെ പ്രതിഷേധം ജറുസലേമിലേക്ക് നീങ്ങുമെന്ന് വ്യക്തമായപ്പോൾ

മുംബൈ സ്‌ഫോടനം അടക്കം ഇന്ത്യക്കെതിരെ നടത്തിയ അനേകം ആക്രമണങ്ങളും ബുദ്ധികേന്ദ്രം; അമേരിക്ക ഒരു കോടി രൂപ തലയ്ക്കത് വിലയിട്ട ഭീകരൻ; എന്നിട്ടും ഫലസ്തീൻ അംബാസിഡർ ഹാഫിസ് സയീദിനൊപ്പം ഇന്ത്യാ വിരുദ്ധ യോഗത്തിൽ പങ്കെടുത്തു; തിരക്കിട്ട് മാപ്പു പറഞ്ഞ് അംബാസിഡറെ തിരിച്ചു വിളിച്ച് ഫലസ്തീൻ മുഖം രക്ഷിച്ചത് ഇന്ത്യയുടെ പ്രതിഷേധം ജറുസലേമിലേക്ക് നീങ്ങുമെന്ന് വ്യക്തമായപ്പോൾ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ഇന്ത്യയെ നടുക്കുന്ന ഓർമ്മയാണ് മുംബൈ സ്‌ഫോടനം. പാക്കിസ്ഥാൻ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ അനേകം ജീവനുകൾ പൊലിഞ്ഞു. ഇതിന്റെ സൂത്രധാരനാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയ ഭീകരനാണ് ജമാ അത്തുദ്ദഅവ തലവൻ ഹാഫിസ് സയീദ്. ഈ കൊടും ഭീകരനെ പിന്തുണയ്ക്കുക എന്നു പറഞ്ഞാൽ അത് ഇന്ത്യക്ക് പൊറുക്കാൻ കഴിയാത്ത കുറ്റമാണ്. എന്നിട്ടും ഉറ്റു സുഹൃത്തായ ഇന്ത്യയെ അവഗണിച്ച് ഫലസ്തീനിലെ പാക്കിസ്ഥാൻ സ്ഥാനപതി സയീദിനൊപ്പം വേദി പങ്കിട്ടും. അതും ഇന്ത്യാ വിരുദ്ധ റാലിയിൽ, പൊറുക്കാനാവാത്ത ഈ തെറ്റോടെ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ നിലപാടു മാറ്റുമെന്ന സംശയം പോലും ഫലസ്തീന് തോന്നി. കർശനമായ ഭാഷയിൽ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചതോടെയാണ് ഫലസ്തീൻ പാക്കിസ്ഥാൻ അബാസിഡറെ തിരുച്ചു വിളിച്ച് മുഖം രക്ഷിച്ചത്.

ഹാഫിസ് സയീദ് റാവൽപിണ്ടിയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത പാക്കിസ്ഥാനിലെ ഫലസ്തീൻ സ്ഥാനപതി വാലിദ് അബു അലിയെയാണ് ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തെ തുടർന്നു തിരിച്ചുവിളിച്ചത്. സംഭവത്തിൽ അതീവ ഖേദം പ്രകടിപ്പിച്ച ഫലസ്തീൻ, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകൾക്കകം തന്നെ സ്ഥാനപതിയെ പിൻവലിക്കുകയായിരുന്നു. ഇസ്രയേലിനോട് അടുപ്പം പുലർത്തുന്ന ഇന്ത്യ ഒരു കാലത്തും ഫലസ്തീനെ കൈവിട്ടിരുന്നില്ല. എന്നാൽ, ഇന്ത്യാ വിരുദ്ദ നിലപാട് സ്വീകരിച്ചതോടെ ജറുസലേമിനെ വേണ്ടി വന്നാൽ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുമെന്ന സൂചന പോലും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതോടെയാണ് അപകടം മണത്ത ഫലസ്തീൻ ഉടനടി നടപടി സ്വീകരിച്ചത്.

ഡൽഹിയിൽ ഫലസ്തീൻ സ്ഥാനപതി അഡ്‌നാൻ അബു അൽ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പമാണെന്നും ഫലസ്തീൻ പ്രഖ്യാപിച്ചു.വിഷയം ഗുരുതരമാണ്. അംബാസഡറുടെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തോട് ദിവസങ്ങൾക്കുള്ളിൽ മടങ്ങാൻ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉൾപ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ 'ഡിഫൻസ് ഓഫ് പാക്കിസ്ഥാൻ' ആണു റാവൽപിണ്ടിയിലെ ലിയാഖത്ത് ബാഗിൽ റാലി നടത്തിയത്. വാലിദ് അബു അലി റാലിയിൽ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തിൽ സയീദ് ഇന്ത്യയെ ശക്തമായി വിമർശിക്കുകയും കശ്മീർ, കുൽഭൂഷൺ ജാദവ് തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ ഫലസ്തീൻ സന്ദർശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അലോസരമുണ്ടാക്കാതെ ഫലസ്തീന്റെ ത്വരിത നടപടി. ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാവില്ലെന്നും ഫലസ്തീൻ ഇന്ത്യക്ക് ഉറപ്പുനൽകി. ഹാഫിസ് സഈദ് നേതൃത്വംനൽകുന്ന ദിഫാഇ പാക്കിസ്ഥാൻ മുന്നണി വെള്ളിയാഴ്ച റാവൽപിണ്ടിയിൽ സംഘടിപ്പിച്ച റാലിയിലാണ് പാക്കിസ്ഥാനിലെ ഫലസ്തീൻ അംബാസഡർ പങ്കെടുത്തത്. സഈദുമൊത്തുള്ള ചിത്രവും പുറത്തുവന്നിരുന്നു.
വിഷയം ഇന്ത്യയിലെ ഫലസ്തീൻ അംബാസഡറുടെയും ഫലസ്തീൻ അഥോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാറും പറഞ്ഞിരുന്നു.

മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിത്തം വ്യക്തമായതിനെ തുടർന്ന്, 2008 മേയിൽ ഹാഫിസ് സയീദിനെ യുഎസ് ആഗോളഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് ഒരുകോടി ഡോളർ വിലയിടുകയും ചെയ്തു. ഇക്കാലത്ത് ഏതാനും മാസം പാക്കിസ്ഥാൻ ഇയാളെ തടവിലാക്കി. എന്നാൽ കോടതി മോചിപ്പിച്ചു.

രാജ്യാന്തര സമ്മർദത്തെ തുടർന്നു കഴിഞ്ഞ ജനുവരി മുതൽ നവംബർ വരെ പാക്കിസ്ഥാൻ ഇയാളെ വീട്ടുതടങ്കലിലാക്കിയിരുന്നുവെങ്കിലും മതിയായ തെളിവുകളില്ലെന്ന ന്യായത്തിൽ കോടതി മോചിപ്പിച്ചു. തുടർന്ന്, മില്ലി മുസ്ലിം ലീഗ് എന്ന പേരിൽ 2018ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു സയീദ് പ്രഖ്യാപിച്ചിരുന്നു. സയീദുമായി സഖ്യത്തിനു തയാറാണെന്നു മുൻ പട്ടാളമേധാവി പർവേസ് മുഷറഫ് വ്യക്തമാക്കി.

അടുത്തിടെയും ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി ഹാഫീസ് സയീദ് രംഗത്തെത്തിയിരുന്നു. കിഴക്കൻ പാക്കിസ്ഥാൻ രൂപീകരിച്ചതിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ജമാ അത്ത് ഉദ്ദാവ മേധാവി ഹാഫീസ് സയീദ്. 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിഴക്കൻ പാക്കിസ്ഥാനായ ഇപ്പോഴത്തെ ബംഗ്ലാദേശ് രൂപീകരിച്ചതിനെതിരെയാണ് പ്രതികാരം ചെയ്യുമെന്ന് ഹാഫീസ് സയീദ് പറഞ്ഞിരിക്കുന്നത്. ജമ്മുകാശ്മീരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് 1971ലെ യുദ്ധത്തിന് ഇന്ത്യക്ക് മറുപടി നൽകുമെന്നാണ് ലാഹോറിൽ സയീദ് ഇന്ന് പറഞ്ഞത്. ഇന്ത്യക്കെതിരെ പ്രതികാരത്തിനായുള്ള പ്രക്ഷോഭം സജ്ജമായെന്നും അത് ജമ്മുകാശ്മീരിൽ പുരോഗമിക്കുകയാണെന്നും ഹാഫീസ് സയീദ് വ്യക്തമാക്കി. ഇന്ത്യക്കെതിരെയുള്ള മുന്നേറ്റം കാശ്മീരിൽ ആസന്ന ഭാവിയിൽ ശക്തിപ്പെടുമെന്നും സയീദ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP