Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികലമായ രാഷ്ട്രീയവീക്ഷണം മൂലം ഒറ്റപ്പെടാനാണ് ഖത്തർ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ തുടരട്ടെയെന്നാണ് യുഎഇ; വിദേശ നയം അടിറവ് വച്ചൊരു ഒത്തുതീർപ്പിന് ഖത്തറുമില്ല; ഗൾഫിലെ നയതന്ത്ര പ്രതിസന്ധി തുടരും

വികലമായ രാഷ്ട്രീയവീക്ഷണം മൂലം ഒറ്റപ്പെടാനാണ് ഖത്തർ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ തുടരട്ടെയെന്നാണ് യുഎഇ; വിദേശ നയം അടിറവ് വച്ചൊരു ഒത്തുതീർപ്പിന് ഖത്തറുമില്ല; ഗൾഫിലെ നയതന്ത്ര പ്രതിസന്ധി തുടരും

ദുബായ്: ഖത്തറിനെതിരെയുള്ള ഉപരോധം തുടരുമെന്ന് യു.എ.ഇ. ഇത് പുതിയ സ്ഥിതിവിശേഷമാണ്. വികലമായ രാഷ്ട്രീയവീക്ഷണം മൂലം ഒറ്റപ്പെടാനാണ് ഖത്തർ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ തുടരട്ടെയെന്നാണ് യുഎഇയുടെ വിശദീകരണം. ഇതോടെ പ്രശ്‌ന പരിഹാരം സാധ്യമാകുന്നില്ലെന്ന് വ്യക്തമാവുകയാണ്. വിദേശനയത്തിൽ മാറ്റംവരുത്താത്തിടത്തോളം ഒത്തൂതീർപ്പിനില്ലെന്നാണ് സൗദിയുടെ നേതൃത്വത്തിലെ രാജ്യങ്ങൾ നൽകുന്ന സൂചന.

നിഷേധത്തിന്റെയും കോപത്തിന്റെയും ഘട്ടത്തിലാണ് അവർ ഇപ്പോഴും. ഇങ്ങനെപോയാൽ ബഹിഷ്‌കരണം വർഷങ്ങളോളം തുടർന്നേക്കും -യു.എ.ഇ. വിദേശകാര്യമന്ത്രി ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പാരീസിൽ മാധ്യമങ്ങളോട് പറഞ്ഞു. ഖത്തറിനെതിരെയുള്ള പരാതികളുടെ പട്ടിക അറബ് രാജ്യങ്ങൾ ഉടൻ പുറത്തുവിടുമെന്നും അതോടെ നിഷേധ മനോഭാവത്തിൽനിന്ന് ഖത്തറിന് പുറത്തുവരേണ്ടിവരുമെന്നും സൂചനയുണ്ട്. കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങൾ പ്രയോജനകരമാണ്. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ല.

അൽ ഖായിദ, മുസ്ലിം ബ്രദർഹുഡ് തുടങ്ങിയ തീവ്രവാദിസംഘടനകളുമായി ഖത്തറിനുള്ള ബന്ധം തന്നെയാണ് പ്രധാന ആശങ്ക. പ്രതിസന്ധിയെത്തുടർന്നുണ്ടായ വിടവിൽ കയറാൻ ഇറാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഖത്തറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു -ഗർഗാഷ് പറഞ്ഞു. വിദേശ നയത്തിൽ വീട്ടുവീഴ്ച ചെയ്ത് ഒത്തുതീർപ്പിനില്ലെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഇടപെടലും അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നില്ല.

ഗൾഫ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്നതിൽ ഖത്തറും വിജയമാണ്. ഭക്ഷ്യവസ്തുക്കളുടെ പ്രതിസന്ധി പോലും ഖത്തറിനെ പിടിച്ചുലയ്ക്കുന്നില്ല. അതുകൊണ്ട തന്നെ ഉപരോധത്തെ കാര്യമായെടുക്കേണ്ടതില്ലെന്നാണ് ഖത്തറിന്റെയും നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP