Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രംപിന്റെ ദയ യാചിച്ച് നരേന്ദ്ര മോദി; ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കുന്ന കാര്യത്തിൽ നേരിയ ഇളവനുദിച്ച് അമേരിക്ക; നവംബർ നാലിന് മുമ്പ് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനുള്ള അന്ത്യശാസനം ഘട്ടം ഘട്ടം എന്നാക്കിമാറ്റി; മോദിയുടെ തലതിരിഞ്ഞ നിലപാട് ഇന്ത്യയെ തള്ളിവിടുന്നത് അസാധാരണമായ ഇന്ധനവിലക്കയറ്റത്തിലേക്ക്

ട്രംപിന്റെ ദയ യാചിച്ച് നരേന്ദ്ര മോദി; ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കുന്ന കാര്യത്തിൽ നേരിയ ഇളവനുദിച്ച് അമേരിക്ക; നവംബർ നാലിന് മുമ്പ് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനുള്ള അന്ത്യശാസനം ഘട്ടം ഘട്ടം എന്നാക്കിമാറ്റി; മോദിയുടെ തലതിരിഞ്ഞ നിലപാട് ഇന്ത്യയെ തള്ളിവിടുന്നത് അസാധാരണമായ ഇന്ധനവിലക്കയറ്റത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഏകപക്ഷീയമായ ഉപരോധം അംഗീകരിച്ചുകൊണ്ട് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്ന കാര്യം ഇന്ത്യ സജീവമായി ആലോചിക്കുകയാണ്. ചൈനയും റഷ്യയും അമേരിക്കയുടെ സഖ്യരാജ്യങ്ങൾപോലും അംഗീകരിക്കാത്ത ട്രംപിന്റെ ഉപരോധത്തെ അംഗീകരിച്ചുകൊണ്ട ഇന്ത്യ എണ്ണ ഇറക്കുമതി നിർത്താൻ തീരുമാനിച്ചത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയൊരു പങ്കും ഇറാനിൽനിന്നാണെന്നിരിക്കെ, അതു നിർത്തിയിൽ വൻതോതിലുള്ള വിലക്കയറ്റം ഇവിടെയുണ്ടാകുമെന്ന മുന്നറിയിപ്പുകളുമുണ്ടായി.

ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഉപരോധത്തോടുമാത്രമേ സഹകരിക്കൂ എന്നായിരുന്നു ഇന്ത്യയുടെ മുൻ വിദേശനയം. എന്നാൽ, ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയ നരേന്ദ്ര മോദി നവംബർ നാലിനുമുമ്പ് ഇറാനുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് ശിരസ്സാ വഹിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ, ഇക്കാര്യത്തിൽ ഇളവ് തേടി ഇന്ത്യ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. ഇതേത്തുടർന്ന് ഇന്ത്യക്കായി ചില ഇളവുകൾ നൽകാമെന്ന് അമേരിക്ക നിലപാടെടുത്തു.

ഇറക്കുമതി കുറയ്ക്കാമെന്ന വാഗ്ദാനം ചെയ്തിട്ടുള്ള ഓരോ രാജ്യങ്ങളും പ്രശ്‌നങ്ങൾ പഠിച്ച് ഘട്ടം ഘട്ടമായി ഇറക്കുമതി അവസാനിപ്പിച്ചാൽ മതിയെന്നാണ് അമേരിക്കയുടെ പുതിയ നിലപാട്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പോളിസി ആൻഡ് പ്ലാനിങ് ഡയറക്ടർ ബ്രയൻ ഹുക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടനടി തന്നെ ഇറക്കുമതി നിർത്തിവെക്കേണ്ടതില്ലെന്ന ഇളവാണ് ഇന്ത്യക്കുമുന്നിൽ അമേരിക്ക വെച്ചിരിക്കുന്നത്. ഇറാനുപകരം പെട്ടെന്നൊരു രാജ്യത്തെ കണ്ടുപിടിക്കുകയെന്ന വെല്ലുവിളി ഇതോടെ ഒഴിവാകും.

ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ ചൈനയും ഇന്ത്യയും സൗത്തുകൊറിയയും തുർക്കിയുമാണ്. മറ്റൊരു രാജ്യവും ഇറക്കുമതി നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുംമുന്നെയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി നവംബർ നാലോടെ പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു അമേരിക്കയ്ക്ക്. എന്നാൽ, അമേരിക്കൻ ഉപരോധത്തോട് മറ്റു പല രാജ്യങ്ങളും പ്രതികരിക്കാതെ വന്നതോടെയാണ് തീരുമാനത്തിൽ ഇളവ് വരുത്തേണ്ടിവന്നതെന്നാണ് കരുതുന്നത്.

ആഗോളവ്യാപകമായി എണ്ണവില ഉയരുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. സൗദി അറേബ്യ ഉദ്പാദനം കൂട്ടാതെ ഈ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ആവശ്യപ്രകാരം പ്രതിദിന ഉദ്പാദനം ഇരുപതുലക്ഷം ബാരൽ കണ്ട് വർധിപ്പിക്കാൻ സൗദി രാജാവ് സൽമാൻ തീരുമാനിച്ചതായും ട്രംപ് പറഞ്ഞു.

മേയിൽ ഇറാൻ ആണവകരാറിൽനിന്ന് അമേരിക്ക പിന്മാരിയതിനൊപ്പമാണ് ഏകപക്ഷീയമായ ഉപരോധവും ഏർപ്പെടുത്തിയത്. എണ്ണ കയറ്റുമതി പൂർണമായും നിർത്തിവെപ്പിച്ച് ഇറാനെ സമ്മർദത്തിലാഴ്‌ത്തുകയായിരുന്നു അമേരിക്കൻ തന്ത്രം. ഇറാനുമായി ആണവ കരാറിൽ ഒപ്പുവെച്ച ആറുരാജ്യങ്ങളിൽ അമേരിക്ക മാത്രമാണ് പിന്മാറിയത്. മറ്റു രാജ്യങ്ങളെ സ്വാധീനിച്ച് തങ്ങളുടെ വഴിയിലെത്തിക്കാൻ ബ്രയൻ ഹുക്ക് അടുത്തയാഴ്ച വിയന്നയിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP