Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലേക്ക് ജീവനോടെ പോകില്ലെന്ന് പാക്ക് ഭർത്താവിന്റെ ഭീഷണി; കബളിക്കലിലൂടെ പാക്കിസ്ഥാനിയുടെ ഭാര്യ ആകേണ്ടി വന്ന യുവതിയെ നാട്ടിലെത്തിക്കാൻ അടിയന്തര സഹായം നൽകി മന്ത്രി സുഷമ സ്വരാജ്

ഇന്ത്യയിലേക്ക് ജീവനോടെ പോകില്ലെന്ന് പാക്ക് ഭർത്താവിന്റെ ഭീഷണി; കബളിക്കലിലൂടെ പാക്കിസ്ഥാനിയുടെ ഭാര്യ ആകേണ്ടി വന്ന യുവതിയെ നാട്ടിലെത്തിക്കാൻ അടിയന്തര സഹായം നൽകി മന്ത്രി സുഷമ സ്വരാജ്

ന്യൂഡൽഹി: ഭർത്താവിന്റെ പീഡനത്തിൽ നിന്നും രക്ഷതേടി സഹായം തേടിയ ഇന്ത്യക്കാരിയായ യുവതിക്ക് സഹായവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കബളിപ്പിക്കലിലൂടെ പാക്കിസ്ഥാനിയുടെ ഭാര്യയാകേണ്ടി വന്ന ഇന്ത്യക്കാരിക്കാണ് സുഷമ സ്വരാജ് സഹായം എത്തിച്ചത്. ഇവരെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

യുവതി ഇപ്പോൾ പാക്കിസ്ഥാനിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും തടവിലാണെന്ന് ഇവരുടെ പിതാവ് യൂട്യൂബ് എസ്ഒഎസ് വിഡിയോ വഴി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിഷയത്തിൽ കേന്ദ്രമന്ത്രി ഇടപെട്ടത്. വിഷയത്തിൽ ഇടപെട്ട സുഷമ, മുഹമ്മദിയ ബീഗത്തെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ എടുക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദ്ദേശം നൽകി.

ഒമാൻ സ്വദേശിയാണെന്നു പറഞ്ഞ് ഏജന്റ് വഴി ടെലിഫോണിലൂടെയാണു മുഹമ്മദ് യൂനിസ്, മുഹമ്മദി ബീഗത്തെ നിക്കാഹ് കഴിച്ചത്. 1996ലായിരുന്നു ഇത്. ഒമാനിലെ മസ്‌കത്തിൽ മെക്കാനിക്കായിരുന്നു യൂനിസ്. വിവാഹം കഴിഞ്ഞ 12 വർഷങ്ങൾക്കുശേഷം ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഇയാൾ ഒമാനി അല്ലെന്നും പാക്കിസ്ഥാനിയാണെന്നും വ്യക്തമായത്.

ചതി തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമായി അഞ്ച് കുട്ടികളാണ് ഇവർക്കുള്ളത്. അമ്മ ഹിന്ദുസ്ഥാനിയാണെന്നും എല്ലാ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളാണെന്നും യൂനിസ് കുട്ടികളോട് അധിക്ഷേപിച്ച് പറയാറുണ്ടെന്നും ഹജാരാ ബീഗം വ്യക്തമാക്കി. ഇന്ത്യയിലേക്കു ജീവനോടെ മടങ്ങിപ്പോകാൻ കഴിയില്ലെന്ന് ഇയാൾ മുഹമ്മദിയയെ ഭീഷണിപ്പെടുത്തിട്ടുമുണ്ട്. ഇങ്ങനെ ഭീഷണിപ്പെടുത്തലുകൾ പതിവാക്കിയപ്പോഴാണ് യുവതി വീട്ടുകാരെ വിവരം അറിയിച്ചത്. ഇതോടെ സുഷമ വിഷയത്തിൽ ഇടപെടുകയായിരുന്നു.

അതേസമയം, മുഹമ്മദീയ ബീഗത്തെ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ കണ്ടു സംസാരിച്ചെന്നും ഇന്ത്യയിലേക്കു തിരിച്ചെത്താനുള്ള ആഗ്രഹം അവർ അറിയിച്ചെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. എന്നാൽ ഹൈദരാബാദ് സ്വദേശിയായ ഇവരുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ഇത് എത്രയും വേഗം പുനഃസ്ഥാപിച്ചുകൊടുക്കാൻ ഹൈക്കമ്മിഷന് മന്ത്രി നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP