Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക് നീങ്ങുന്നു; കപ്പലുകൾ വരുന്നത് താൽക്കാലിക പാലങ്ങളും യുദ്ധ വിമാനങ്ങളും അടക്കം വൻ സന്നാഹങ്ങളോടെ; തിരിച്ചടിക്കുമെന്ന പുട്ടിന്റെ ഭീഷണി ഏതറ്റം വരെയെന്ന് അറിയാതെ സഖ്യകക്ഷികൾ; റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിച്ച് അമേരിക്ക; മഹായുദ്ധ ഭീഷണി ഉയർത്തി വൻശക്തികൾ പോരിന് കോപ്പുകൂട്ടുമ്പോൾ ആശങ്കയൊഴിയാതെ ലോകം

റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക് നീങ്ങുന്നു; കപ്പലുകൾ വരുന്നത് താൽക്കാലിക പാലങ്ങളും യുദ്ധ വിമാനങ്ങളും അടക്കം വൻ സന്നാഹങ്ങളോടെ; തിരിച്ചടിക്കുമെന്ന പുട്ടിന്റെ ഭീഷണി ഏതറ്റം വരെയെന്ന് അറിയാതെ സഖ്യകക്ഷികൾ; റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിച്ച് അമേരിക്ക; മഹായുദ്ധ ഭീഷണി ഉയർത്തി വൻശക്തികൾ പോരിന് കോപ്പുകൂട്ടുമ്പോൾ ആശങ്കയൊഴിയാതെ ലോകം

മറുനാടൻ മലയാളി ഡസ്‌ക്

ഡമാസ്‌കസ്: സിറിയയിൽ വിമതർക്കെതിരെ പ്രസിഡന്റ് അസാദിന്റെ സേന രാസായുധപ്രയോഗം നടത്തിയെന്ന് ആരോപിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും നടത്തിയ വ്യോമാക്രമണത്തിന്റെ ചൂടാറും മുമ്പെ ഇതുമായി ബന്ധപ്പെട്ട യുദ്ധസാധ്യത മൂർധന്യത്തിലാവുന്നു. അമേരിക്കയുടെയും കൂട്ടരുടെയും സിറിയൻ ആക്രമണത്തിന് കനത്ത തിരിച്ചടിയേകുമെന്ന് പുട്ടിൻ തൊട്ടടുത്ത നിമിഷം തന്നെ ഭീഷണി മുഴക്കിയിരുന്നു.

അത് വെറും വാചക കസർത്ത് മാത്രമല്ലെന്നാണ് റഷ്യൻ സേനയുടെ നിലവിലെ നീക്കത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കപ്പലുകൾ നീങ്ങുന്നത് താൽക്കാലിക പാലങ്ങളും യുദ്ധ വിമാനങ്ങളും അടക്കം വൻ സന്നാഹങ്ങളോടെയാണെന്നും സൂചനയുണ്ട്. തിരിച്ചടിക്കുമെന്ന പുട്ടിന്റെ ഭീഷണി ഏതറ്റം വരെയെന്ന് അറിയാതെ സഖ്യകക്ഷികൾ ആശങ്കപ്പെടുന്നുമുണ്ട്.അതിനിടെ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുമുണ്ട്.

സർവസന്നാഹങ്ങളോടെയും നീങ്ങുന്ന റഷ്യൻ പടക്കപ്പലുകളിൽ ടാങ്കുകൾ, മിലിട്ടറി ട്രക്കുകൾ, സായുധ പട്രോൾ ബോട്ടുകൾ തുടങ്ങിയവയെല്ലാമുണ്ട്. സിറിയയിലേക്ക് നീങ്ങുന്ന റഷ്യൻ കപ്പലുകളിൽ പ്രൊജക്ട് 117 അലിഗേറ്റർ-ക്ലാസ് ലാൻഡിങ് ഷിപ്പുമുണ്ട്. ഞായറാഴ്ച ഇത് തുർക്കി ഭാഗത്തെത്തിയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ടാങ്കുകൾ, ആംബുലൻസുകൾ, ഐഇഡി റഡാർ തുടങ്ങിയ എല്ലാ വിധത്തിലുള്ള ആധുനിക സജ്ജീകരണങ്ങളും ഈ കപ്പലിലുണ്ട്. ഹൈസ്പീഡ്പട്രോൾ ബോട്ടുകൾ, താൽക്കാലിക പാലങ്ങൾ, ട്രക്കുകൾ തുടങ്ങിയ സജ്ജീകരണങ്ങളുമയി സിറിയയിലേക്ക് നീങ്ങുന്ന റഷ്യൻ പടക്കപ്പലാണ് റോറോ അലക്സാണ്ടർ ട്രാചെൻകോ.

വെള്ളിയാഴ്ച യുഎസ്, യുകെ , ഫ്രാൻസ് എന്നീ രാജ്യങ്ങൾ സിറിയക്കെതിരെ നടത്തിയ കടുത്ത വ്യോമാക്രമണങ്ങൾക്കുള്ള പ്രതികരണമെന്നോണമാണീ കപ്പലുകൾ സിറിയയിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഈ വ്യോമാക്രമണങ്ങൾക്ക് കടുത്ത തിരിച്ചടിയേകുമെന്ന് അടുത്ത നിമിഷത്തിൽ തന്നെ പുട്ടിൻ മുന്നറിയിപ്പേകിയിരുന്നു.

ദി ബ്ലൂ പ്രൊജക്ട് 117 എൽഎസ്ടി ഓർസ്‌ക് 148 ഷിപ്പിൽ സോവിയറ്റ് ബിടിആർ-80 ടാങ്കുകൾ,റമാസ് ട്രക്കുകൾ, പലെന-1 ബോംബ് റഡാർ, തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടാമത് യെല്ലോ കാർഗോ വെസലിൽ ബിഎംകെ-ടി ബോട്ട് അടക്കമുള്ള സജ്ജീകരണങ്ങളാണുള്ളത്.താൽക്കാലിക പാലങ്ങളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്.

സിറിയൻ പ്രസിഡന്റ് ആസാദിനുള്ള പിന്തുണ തുടരുന്നതിനാൽ റഷ്യക്കെതിരെ പുതിയ സാമ്പത്തിക ഉപരോധം ചുമത്താൻ ആലോചിക്കുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് ശേഷമാണ് റഷ്യൻ കപ്പലുകൾ ഇത്തരത്തിൽ സിറിയക്ക് നേരെ കുതിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് യുഎന്നിലെ യുഎ്സ് പ്രതിനിധിയായ നിക്കി ഹാലെ വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയയിൽ ആസാദ് നടത്തിയ രാസായുധ പ്രയോഗത്തെക്കുറിച്ച് യുഎൻ നടത്താൻ ശ്രമിച്ച ആറ് അന്വേഷണ ശ്രമങ്ങളും റഷ്യ തടസപ്പെടുത്തിയ ശേഷമാണ് അമേരിക്ക റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്താനൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP