Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കച്ചവടക്കാര്യത്തിൽ ഇന്ത്യയെ കൂട്ടു പിടിക്കുമ്പോഴും കുടിയേറ്റ നിയമത്തിൽ വിട്ടു വീഴ്ചയില്ലാതെ തെരേസ മേ; ബ്രിട്ടണിൽ പരക്കുന്ന സന്ദേശം എവിടെ നിന്നു വന്നോ അങ്ങോട്ട് പോകൂ എന്നത് തന്നെ; ബ്രിട്ടനിപ്പോൾ മുൻപെങ്ങുമില്ലാത്ത വംശീയ വിഭജനത്തിൽ

കച്ചവടക്കാര്യത്തിൽ ഇന്ത്യയെ കൂട്ടു പിടിക്കുമ്പോഴും കുടിയേറ്റ നിയമത്തിൽ വിട്ടു വീഴ്ചയില്ലാതെ തെരേസ മേ; ബ്രിട്ടണിൽ പരക്കുന്ന സന്ദേശം എവിടെ നിന്നു വന്നോ അങ്ങോട്ട് പോകൂ എന്നത് തന്നെ; ബ്രിട്ടനിപ്പോൾ മുൻപെങ്ങുമില്ലാത്ത വംശീയ വിഭജനത്തിൽ

തെരേസ മെയ്‌ അടുത്ത മാസം ആദ്യം ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യൻ വിപണിയെ ലക്ഷ്യം ഇട്ടു തന്നെയാണ്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലും ചൈനയുമായി യോജിക്കാൻ പറ്റാത്ത സാഹചര്യത്തിലും ഇന്ത്യയല്ലാതെ മറ്റൊരു ആശ്രയം ബ്രിട്ടണില്ല. എന്നിട്ടും കുടിയേറ്റ നിയമത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നാണ് ബ്രിട്ടണിൽ നിന്നുള്ള സൂചനകൾ. കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചകളെ ഒഴിവാക്കാൻ ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇപ്പോൾ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. യൂറോപ്യൻ യൂണിയനെ പോലും ഉപേക്ഷിച്ച സ്ഥിതിക്ക് യൂറോപ്പിന് വെളിയിൽ നിന്നും ആളിനി വേണ്ട എന്ന കൃത്യമായ സന്ദേശമാണ് മെയ്‌ നൽകുന്നത്.

ബ്രിട്ടണിൽ ഇപ്പോൾ നില നിൽക്കുന്നത് കടുത്ത വംശീയ വിവേചനത്തിന്റെ അന്തരീക്ഷമാണ്. ബ്രെക്‌സിറ്റ് വോട്ട് അതിന്റെ പ്രതിഫലനമായിരുന്നു. ഒരാളെ മതത്തിന്റെ പേരിലോ നിറത്തിന്റെ പേരിലോ ദേശത്തിന്റെ പേരിലോ വിവേചിക്കുന്നത് വളരെ മോശമായി കരുതിയുള്ള പഴയ കാലം മാറി. നിങ്ങൾ എവിടെ നിന്നും വന്നുവോ അവിടേക്കു മടങ്ങി പോകൂ എന്ന സന്ദേശമാണ് ഇപ്പോൾ എങ്ങും. എന്നു വച്ചാൽ ഞങ്ങളുടേത് വെള്ളക്കാരുടെ നാടാണ് നിങ്ങൾ വലിഞ്ഞു കയറി വന്നവരാണ് എന്ന സന്ദേശമാണ് പരക്കുന്നത്. യുകെയിൽ അങ്ങോളം ഇങ്ങോളം ഒട്ടേറെ വംശീയ ആക്രമങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എല്ലായിടത്തും ഗോ ബായ്ക്ക് ടു യുവർ കൺട്രി എന്ന സന്ദേശമാണ് പ്രചരിക്കുന്നത്.

അമ്പതു വർഷം മുമ്പ് ബ്രിട്ടീഷ് എംപിയായിരുന്ന എൻകോച്ച് പവൽ നടത്തിയ ഒരു പ്രസംഗമായിരുന്നു ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വംശീയത നിറഞ്ഞതായി ഇപ്പോഴും നിലനിൽക്കുകന്നത്. ഇന്ത്യക്കാരേയും ആഫ്രിക്കക്കാരേയും ഒരുപോലെ ആക്ഷേപിച്ചുകൊണ്ടുള്ള ആ പ്രസംഗം ചരിത്രമറിയാവുന്നവർ ആരും മറക്കില്ല. 1971-ഓടെ ബ്രിട്ടണിൽ ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരുടെ എണ്ണം മൂന്നു ലക്ഷത്തിൽ കഴിഞ്ഞിരുന്നു. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിനുള്ള സന്നദ്ധതയോ ഒന്നും എൻകോച്ച് പവലിന് സ്വീകാര്യമായിരുന്നില്ല. വെള്ളക്കാരുടെ വീടുകൾക്കു സമീപം ആഫ്രിക്കക്കാരും ഏഷ്യക്കാരും വീടുവച്ചു ജീവിക്കുന്നതും അവർ സ്വന്തം മതാചാരാങ്ങൾ അനുഷ്ഠിക്കുന്നതുമെല്ലാം ബ്രിട്ടീഷുകാർക്ക് പേടിസ്വപ്‌നമായി തന്നെ നിലനിന്നിരുന്നു.

കാലക്രമേണ ഇവയ്‌ക്കെല്ലാം ഏറെ മാറ്റങ്ങൾ ഉണ്ടായെങ്കിലും വീണ്ടും ബ്രിട്ടൺ പവൽ യുഗത്തിലേക്കു തിരികെ പോകുകയാണോ എന്ന സംശയമാണ് നിലവിൽ തോന്നുക. അത്രയേറെ വംശീയത രാജ്യത്ത് തലപൊക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി തെരേസ മേ പവലിന്റെ മാതൃകയാണ് പിന്തുടരുന്നതെന്ന് ഡെയ്‌ലി ടെലിഗ്രാഫിൽ ഒരു ലേഖനം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളക്കാരുടെ നാട്ടിൽ മറ്റാരും വേണ്ടെന്ന ബ്രിട്ടീഷുകാരുടെ നിലപാട് തന്നെ തെരേസ മേയും അനുവർത്തിക്കുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. 60-കാലഘട്ടത്തിലേക്ക് ബ്രിട്ടൺ തിരിച്ചുപോകുന്നില്ലെങ്കിലും എൻകോച്ച് പവൽ എന്തായിരുന്നു സ്വപ്‌നം കണ്ടിരുന്ത് അതിലേക്കുള്ള യാത്രയിലാണ് ബ്രിട്ടൺ എന്നതിന്റെ ദുശ്ശകുനങ്ങൾ ഇപ്പോൾ ബ്രിട്ടണിൽ വ്യക്തമാണുതാനും.

കഴിഞ്ഞാഴ്ച പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്രെക്‌സിറ്റ് വോട്ടിനു ശേഷം രാജ്യത്ത് വംശീയ കുറ്റകൃത്യങ്ങൾ 41 ശതമാനം വർധിച്ചുവെന്ന് തെളിയുന്നത്. ഏഷ്യക്കാരും ഈസ്റ്റേൺ യൂറോപ്പിൽ നിന്നുള്ളവരും തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വംശീയ ആക്രമണങ്ങൾ വർധിച്ചുവെന്നും വ്യക്തമാകുന്നുണ്ട്. എന്തിനേറെ ബ്രെക്‌സിറ്റിനെ പിന്തുണച്ച പല പ്രമുഖരും കുടിയേറ്റത്തിന്റെ ദൂഷ്യവശങ്ങൾ എടുത്തുപറഞ്ഞുകൊണ്ടാണ് അന്ന് കാമ്പയിൻ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ബ്രെക്‌സിറ്റ് യാഥാർഥ്യമായതിന്റെ പശ്ചാത്തലത്തിൽ ഇനി കുടിയേറ്റക്കാർ ആരും തന്നെ ഇവിടെ വേണ്ട. ഇത് തങ്ങളുടെ മാത്രം നാടാണെന്നാണ് ഒട്ടുമിക്ക ബ്രിട്ടീഷുകാരുടേയും മനോഭാവം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP