Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎൻ ടിഐആർ കൺവെൻഷനിൽ ഒടുവിൽ ഇന്ത്യയും ഒപ്പിട്ടു; നികുതി നൽകാതെ അന്താരാഷ്ട്ര അതിർത്തികളിൽ ഇനി ചരക്കുകൾ നീക്കാം; ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിക്ക് ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ

യുഎൻ ടിഐആർ കൺവെൻഷനിൽ ഒടുവിൽ ഇന്ത്യയും ഒപ്പിട്ടു; നികുതി നൽകാതെ അന്താരാഷ്ട്ര അതിർത്തികളിൽ ഇനി ചരക്കുകൾ നീക്കാം; ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിക്ക് ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ

ക്യരാഷ്ട്ര സഭയുടെ ടിഐആർ കൺവെൻഷനിൽ ഒപ്പുവെച്ചതോടെ ചൈനയ്ക്ക് ബദലായി മേഖലയിൽ ചരക്കുനീക്കങ്ങളുടെ കേന്ദ്രമായി മാറാനുള്ള സാധ്യത ഇന്ത്യ നിലനിൽത്തി. കൺവെൻഷനിൽ ഒപ്പുവെക്കുന്ന 71--ാമത്തെ രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര ചരക്കുവിപണിയിലെ ഏറ്റവും വലിയ സംവിധാനമാണ് ടിഐആർ. ചൈനയുടെ വൺ ബെൽറ്റ് വൺറോഡ് പദ്ധതിക്ക് ബദലാകാൻ ഇതിന് സാധിക്കും.

കയറ്റുമതി-ഇറക്കുമതി ചുങ്കങ്ങൾ കൂടാതെ അന്താരാഷ്ട്ര അതിർത്തികളിലൂടെ ചരക്കുനീക്കം സാധ്യമാക്കുന്ന സംവിധാനമാണ് ടിർ കൺവൻഷൻ. വെറുമൊരു വ്യാപാരക്കരാറെന്നതിനെക്കാൾ, ശക്തമായ വിദേശ നയവും ഇതിനുണ്ടെന്നത് ഈ സംവിധാനത്തെ കൂടുതൽ പ്രസക്തമാക്കുന്നു. ചൈനയുടെ വൺബെൽറ്റ് വൺറോഡ് പദ്ധതി മേഖലയിലെ വ്യാപാരത്തെ മുഴുവൻ നിയന്ത്രിക്കുന്ന സാഹചര്യത്തിലേക്ക് വളരുമ്പോൾ, അതിനെക്കാൾ മികച്ച സംവിധാനത്തിലേക്ക് പോവുകയല്ലാതെ ഇന്ത്യക്ക് മാർഗമുണ്ടായിരുന്നില്ല.

ടിർ കൺവെൻഷനിൽ ഒപ്പുവെക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഐർയു സെക്രട്ടറി ജനറൽ ഉംബർട്ടോ ഡി പ്രെറ്റോ സ്വാഗതം ചെയ്തു. ഐആർയു ആണ് ടിർ കൺവെൻഷൻ നിയന്ത്രിക്കുന്നത്. ഇന്ത്യയുടെ പ്രവേശനം മേഖലയിലെ വ്യാപാര ബന്ധങ്ങളെ വളരെയേറെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ്-ഭൂട്ടാൻ-ഇന്ത്യ-നേപ്പാൾ മോട്ടോർ വെഹിക്കിൾസ് എഗ്രിമെന്റുൾപ്പെടെ നടപ്പിലാക്കാൻ ടിർ കൺവൻഷനിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വിവിധ രാജ്യങ്ങളുമായുള്ള കയറ്റുമതി-ഇറക്കുമതി നയങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. എന്നാൽ, ടിർ പോലുള്ള ആഗോള സംവിധാനങ്ങളിലേക്ക് വരുന്നതോടെ, വ്യാപാര ബന്ധങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കാനാവും. ആഫ്രിക്കയിലെയും ഏഷ്യയിലെയും വിപണികളിൽ ഇന്ത്യൻ സാന്നിധ്യം ശക്തമാക്കാനും സാധിക്കും.

ചൈന ഈ കൺവെൻഷനിൽ കഴിഞ്ഞവർഷം തന്നെ ഒപ്പുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യകരാറുകൾ നടപ്പിലാക്കുന്നതിന് ഇന്ത്യയ്ക്കും ഇതിൽ ഒപ്പുവെക്കേണ്ടിയിരുന്നു. ബിബിഐഎൻ മോട്ടോർ വെഹിക്കിൾ കരാറുൾപ്പെടെയുള്ളവ നടപ്പിലാകണമെങ്കിൽ, അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യമായ സംവിധാനം വേണമെന്നതാണ് ടിർ കൺവെൻഷനിൽ ഒപ്പുവെക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP