Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയുടെ ചൊറിച്ചിൽകൂടിയതോടെ മലബാർ ഡ്രില്ലിൽ ജപ്പാന്റെ സാന്നിധ്യം സജീവമായി; ബംഗാൾ ഉൾക്കടലിൽ നടക്കുന്ന ഇന്ത്യ-യു.എസ്.-ജപ്പാൻ നാവികാഭ്യാസ പ്രകടനം ചൈനയ്ക്കുള്ള മുന്നറിയിപ്പ്; 16 പടക്കപ്പലുകളും 95 യുദ്ധവിമാനങ്ങളും രംഗത്ത്

ചൈനയുടെ ചൊറിച്ചിൽകൂടിയതോടെ മലബാർ ഡ്രില്ലിൽ ജപ്പാന്റെ സാന്നിധ്യം സജീവമായി; ബംഗാൾ ഉൾക്കടലിൽ നടക്കുന്ന ഇന്ത്യ-യു.എസ്.-ജപ്പാൻ നാവികാഭ്യാസ പ്രകടനം ചൈനയ്ക്കുള്ള മുന്നറിയിപ്പ്; 16 പടക്കപ്പലുകളും 95 യുദ്ധവിമാനങ്ങളും രംഗത്ത്

ന്യൂഡൽഹി: അതിർത്തിയിൽ ചൈന ഉയർത്തുന്ന പ്രകോപനങ്ങളും സമ്മർദവും വർധിച്ചുവരുന്നതിനിടെ, ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി നടത്തുന്ന നാവികാഭ്യാസ പ്രകടനത്തിന് തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര സംയുക്ത നാവികാഭ്യാസം ബംഗാൾ ഉൾക്കടലിൽ ആരംഭിച്ചു. 16 പടക്കപ്പലുകളും 95 യുദ്ധവിമാനങ്ങളുമാണ് നാവികാഭ്യാസത്തിൽ ഇന്ത്യ അണിനിരത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ ശക്തി വിളിച്ചോതുന്നതാണ് ഈ പ്രകടനം.

ഇന്ത്യയും അമേരിക്കയും ചേർന്നാരംഭിച്ച സംയുക്ത നാവികാഭ്യാസ പ്രകടനമാണ് മലബാർ ഡ്രിൽ. ഇത്തവണത്തേത് 21-ാമത്തെ നാവികാഭ്യാസമാണ്. ചൈനയിൽനിന്നുള്ള സമ്മർദം ശക്തിപ്രാപിച്ചതോടെയാണ് ജപ്പാനും ഇതിൽ പങ്കുചേർന്നത്. ഇപ്പോൾ ജപ്പാൻ സ്ഥിരം സാന്നിധ്യമായി. ഇന്ത്യയുടെയും അമേരിക്കയുടെയും ജപ്പാന്റെയും നാവികസേനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ നാവികാഭ്യാസ പ്രകടനത്തിന് സവിശേഷസ്ഥാനമുണ്ടെന്ന് ഇന്ത്യൻ നേവി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സമുദ്രമേഖലയിലെ പൊതുവായ വെല്ലുവിളികൾ നേരിടുന്നതിൽ മൂന്ന് നാവികസേനകളുടെയും സന്നദ്ധതയും ശേഷിയും വെളിപ്പെടുത്തുന്നതാണ് നാവികാഭ്യാസപ്രകടനം. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം നിലനിർത്തുന്നതിൽ മൂന്ന് രാജ്യങ്ങൾക്കുമുള്ള ജാഗ്രതയും ഇത് വെളിവാക്കുന്നതായി നാവിക സേനയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

മലബാർ ഡ്രിൽ നടക്കുന്ന പശ്ചാത്തലത്തിൽ ഇത് നിരീക്ഷിക്കുന്നതിനായി ചൈന ചാരക്കപ്പലുകളും അന്തർവാഹിനികളും ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദക്ഷിണ ചൈനാക്കടലിൽ ചൈന നടത്തുന്ന ഇടപെടലുകളോട് ജപ്പാനും അമേരിക്കയും പുലർത്തുന്ന എതിർപ്പും സംയുക്ത നാവികാഭ്യാസ പ്രകടനത്തെ കൂടുതൽ പ്രസക്തമാക്കുന്നുണ്ട്.

1992-ൽ ഇന്ത്യയുടെയും അമേരിക്കയുടെയും നാവികസേനകൾ ചേർന്നാണ് മലബാർ ഡ്രില്ലിന് തുടക്കമിട്ടത്. പിന്നീട് ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സുകൂടി ഇതിന്റെ ഭാഗമാവുകയായിരുന്നു. ലോകത്തെതന്നെ ഏറ്റവും വിപുലമായ നാവികാഭ്യാസപ്രകടനമായാണ് മലബാർ ഡ്രിൽ വിലയിരുത്തപ്പെടുന്നത്. നാവികശേഷി വ്യക്തമാക്കുന്നതിനൊപ്പം സാങ്കേകികജ്ഞാനത്തിന്റെ കൈമാറ്റവും ഇതിന്റെ ഭാഗമായി നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP