Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പങ്കാളികൾക്കും മക്കൾക്കും ഗ്രീൻകാർഡ് നൽകുന്നത് നിരോധിക്കണം; വിസ ഫീസ് കുത്തനെ ഉയർത്തണം; വിസ നൽകാൻ പോയന്റ് ബേസ്ഡ് സിസ്റ്റം കൊണ്ടുവരണം; അമേരിക്കയിൽ ഇമിഗ്രേഷൻ നിയമങ്ങൾ അഴിച്ചുപണിയാൻ ട്രംപ് സർക്കാരിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

പങ്കാളികൾക്കും മക്കൾക്കും ഗ്രീൻകാർഡ് നൽകുന്നത് നിരോധിക്കണം; വിസ ഫീസ് കുത്തനെ ഉയർത്തണം; വിസ നൽകാൻ പോയന്റ് ബേസ്ഡ് സിസ്റ്റം കൊണ്ടുവരണം; അമേരിക്കയിൽ ഇമിഗ്രേഷൻ നിയമങ്ങൾ അഴിച്ചുപണിയാൻ ട്രംപ് സർക്കാരിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

കുടിയേറ്റ നിയന്ത്രണമായിരുന്നു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ മുഖ്യ പ്രചരണായുധം. കടുത്ത കുടിയേറ്റ വിരുദ്ധനായ ട്രംപ്, അധികാരത്തിലേറിയ ശേഷം പലരീതിയിൽ അതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കും അതിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ, കൂടുതൽ കർശനമായ നിർദ്ദേശങ്ങളുമായി ട്രംപ് ഭരണകൂടം കുടിയേറ്റം നിയന്ത്രിക്കാൻ തീരുമാച്ചിരിക്കുകയാണ്.

അമേരിക്കൻ കോൺഗ്രസ്സിന്റെ പരിഗണനയ്ക്കുവെച്ചിരിക്കുന്ന കുടിയേറ്റ നിയന്ത്രണ നിയമങ്ങൾ, നിലവിൽ അമേരിക്കയിൽ തുടരാൻ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന നൂറുകണക്കിനാളുകളെ ബാധിക്കുമെന്നാണ് സൂചന. അമേരിക്കയിൽ താമസിക്കുന്ന ദമ്പതിമാരുടെ മക്കളെന്ന നിലയ്ക്ക് അമേരിക്കയിൽ താമസമുറപ്പിച്ച യുവാക്കളെയാണ് ഇത് കൂടുതൽ കാര്യമായി ബാധിക്കുക. ഇവരെ നാടുകടത്താനുള്ള നീക്കം ഈ നിയന്ത്രണങ്ങൾ വരുന്നതോടെ, കൂടുതൽ സജീവമാകും.

കുടുംബങ്ങളുമായി ബന്ധപ്പെട്ട ഗ്രീൻകാർഡുകളുടെ വിതരണം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളെന്ന നിലയ്ക്കാണ് ഇവ പരിഗണിക്കപ്പെടുന്നത്. പങ്കാളികളെയും മ്ക്കളെയും അമേരിക്കയിൽ പൗരത്വമുള്ളവർ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും പെർമനന്റ് റെസിഡൻസ് പരമാവധി കുറയ്ക്കുകയുമാണ് ലക്ഷ്യം. വിസ അനുവദിക്കുന്നതിന് ഓസ്‌ട്രേലിയൻ മാതൃകയിൽ പോയന്റ് സിസ്റ്റം ഏർപ്പെടുത്തണമെന്നും ട്രംപ് ഭരണകൂടം നിർദ്ദേശിക്കുന്നു.

അമേരിക്കയിൽ കടക്കുന്നതിനുള്ള ഫീസ് ഉയർത്തണമെന്നതാണ് മറ്റൊരു ആവശ്യം. വിസ ഫീസ് കുത്തനെ കൂട്ടുന്നതിനാകും ഇത് വഴിവെക്കുക. നാടുകടത്തൽ നടപടികൾ ലഘീകരിക്കുക, അഭയം നൽകൽ നടപടികൾ കർക്കശമാക്കുക, പതിനായിരത്തിലേറെ ഇമിഗ്രേഷൻ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങൾ കോൺഗ്രസ്സംഗങ്ങൾ പരിശോധിച്ചശേഷമാകും നിയമമാവുക. ഇപ്പോൾത്തന്നെ പല നിർദ്ദേശങ്ങൾക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ഡെഫേഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (ഡാക്ക) പദ്ധതി അവസാനിപ്പിച്ച് അതിന് പകരം പുതിയതൊന്ന് കണ്ടെത്താൻ ട്രംപ് കോൺഗ്രസ്സിന് ആറുമാസം സമയം അനുവദിച്ചിരുന്നു. യു.എസ്. പൗരന്മാരുടെ മക്കളെന്ന നിലയിൽ അമേരിക്കയിലെത്തുകയും അവിടെ താമസിച്ച് പഠിക്കുകയും ചെയ്ത കുട്ടികളാണ് ഈ സംവിധാനത്തിന് കീഴിൽ വരുന്നത്. ഡാക്ക പിൻവലിച്ചതോടെ, ആയിരക്കണക്കിന് കുട്ടികൾ നാടുകടത്തൽ ഭീഷണി നേരിട്ടിരുന്നു. അവരുടെ കാര്യം കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോഴത്തെ നിർദ്ദേശങ്ങൾ.

പരിഗണനയിലുള്ള വിഷയങ്ങളിൽ പലതും സ്വീകാര്യമല്ലെന്ന് ഡെമോക്രാറ്റുകൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അന്യായമായ നിർദ്ദേശങ്ങളാണ് പലതുമെന്ന് ഹൗസ് ഡെമോക്രാറ്റിക് ലീഡർ നാൻസി പെലോസിയും സെനറ്റ് ഡെമോക്രാറ്റിക് ലീഡർ ചക്ക് ഷൂമറും പറഞ്ഞു. വിട്ടുവീഴ്ചാ മനോഭാവമില്ലാത്ത നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. ഡാക്ക പദ്ധതിയനുസരിച്ച് അമേരിക്കയിൽ തുടരുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുവാക്കളെ സംരക്ഷിക്കുന്നതിന് യാതൊരു നിർദ്ദേശവും ട്രംപ് ഭരണകൂടം മുന്നോട്ടുവെക്കുന്നില്ലെന്നും അവർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP