Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശ്രിത വിസക്കാർക്കുള്ള വർക്ക് പെർമിറ്റ് നിർത്തിയതിന് പിന്നാലെ എച്ച് 1ബി വിസകളുടെ ഗ്രീൻകാർഡിനും കത്തിവെച്ച് ട്രംപ്; ഗ്രീൻ കാർഡ് അപേക്ഷിച്ചതിന്റെ പേരിൽ അമേരിക്കയിൽ തുടരാൻ അനുവദിക്കില്ല; എച്ച് 1ബി വിസക്കാർ ആറാം വർഷം മടങ്ങണം; ട്രംപ് തനിനിറം കാട്ടി തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരിക അഞ്ചുലക്ഷത്തോളം ഇന്ത്യക്കാർക്ക്

ആശ്രിത വിസക്കാർക്കുള്ള വർക്ക് പെർമിറ്റ് നിർത്തിയതിന് പിന്നാലെ എച്ച് 1ബി വിസകളുടെ ഗ്രീൻകാർഡിനും കത്തിവെച്ച് ട്രംപ്; ഗ്രീൻ കാർഡ് അപേക്ഷിച്ചതിന്റെ പേരിൽ അമേരിക്കയിൽ തുടരാൻ അനുവദിക്കില്ല; എച്ച് 1ബി വിസക്കാർ ആറാം വർഷം മടങ്ങണം; ട്രംപ് തനിനിറം കാട്ടി തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരിക അഞ്ചുലക്ഷത്തോളം ഇന്ത്യക്കാർക്ക്

മറുനാടൻ ഡെസ്‌ക്

ന്യൂയോർക്ക്: സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങൾ തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നിതാഖാത്ത് പ്രഖ്യാപിച്ചപ്പോൾ, അത് ഗൾഫ് രാജ്യങ്ങളിൽ മാത്രമേ സംഭവിക്കൂ എന്നായിരുന്നു അധികം പേരും കരുതിയത്. എന്നാൽ, കടുത്ത കുടിയേറ്റ വിരുദ്ധനായ ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയും മറ്റൊരു തരത്തിൽ നിതാഖാത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ എച്ച് 1 ബി വിസയിൽ അമേരിക്കയിൽ തുടരുന്നവരിൽ ഇനിയും ഗ്രീൻകാർഡ് കിട്ടാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ് ഭരണകൂടം.

ഇന്ത്യയിലെയും അമേരിക്കയിലെയും ടെക് കമ്പനികൾ അവരുടെ ജീവനക്കാർക്ക് നൽകുന്ന വിസയാണ് എച്ച് 1 ബി വിഭാഗത്തിലുള്ളത്. ഈ വിസയിൽ അമേരിക്കയിലെത്തി, പെർമനന്റ് റെസിഡൻസി(ഗ്രീൻ കാർഡ്)ക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവർക്കാണ് പുതിയ തീരുമാനം തിരിച്ചടിയാവുക. ഗ്രീൻ കാർഡിന് അപേക്ഷിച്ചതുകൊണ്ടുമാത്രം അമേരിക്കയിൽ തുടരാൻ അനുവദിക്കേണ്ടതില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇത് നടപ്പിലാവുകയാണെങ്കിൽ, ടെക്കി മേഖലയിൽനിന്ന് മാത്രം അഞ്ചുലക്ഷത്തോളം ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും.

തദ്ദേശീയർക്ക് കൂടുതൽ അവസരമൊരുക്കുക എന്നതിനായി ട്രംപ് തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവെച്ച 'ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ' എന്ന നയത്തിന്റെ തുടർച്ചയാണിതും. എച്ച് 1 ബി വിസ എക്‌സ്റ്റൻഷനുള്ള അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി. ആശ്രിത വിസയ്ക്കുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനവും അടുത്തിടെ ട്രംപ് ഭരണകൂടം കൈക്കൊണ്ടിരുന്നു.

നിലവിലെ നിയമം അനുസരിച്ച് മൂന്നുവർഷത്തെ കാലാവധിയുള്ള എച്ച് 1 ബി വിസ ഉള്ളവർക്ക് മൂന്നുവർഷത്തെ എക്‌സ്റ്റൻഷൻ കൂടി അനുവദിക്കാറുണ്ട്. ഇങ്ങനെ ആറുവർഷം പൂർത്തിയാകുമ്പോൾ, എച്ച് 1 ബി വിസ ഉടമ ഗ്രീൻ കാർഡിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആ അപേക്ഷയിലുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തുടരാൻ അനുമതിയും ലഭിക്കാറുണ്ടായിരുന്നു. പലരും എക്സ്റ്റൻഷനും ഗ്രീൻ കാർഡ് അപേക്ഷയുമായി അവിടെ തുടരുന്നതായിരുന്നു നിലവിലെ രീതി.

ഇത്തരത്തിൽ 10 മുതൽ 12 വർഷം വരെയൊക്കെ അവിടെ തുടരാൻ എച്ച് 1 ബി വിസ ഉടമകൾക്ക് അനുമതി ലഭിച്ചിരുന്നു. ഇന്ത്യയിൽനിന്നും ചൈനയിൽനി്ന്നുമുള്ള ലക്ഷക്കണക്കിന് സ്‌കിൽഡ് വർക്കർമാരാണ് ഈ തരത്തിൽ അമേരിക്കയിൽ തുടർന്നിരുന്നത്. അതിനുള്ള അവസരം ഇനി നൽകേണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ആറുവർഷക്കാലളവ് പൂർത്തിയാക്കിയ ഉടൻ ഗ്രീൻ കാർഡ് അപേക്ഷ നിലവിലുണ്ടെങ്കിലും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ വിസ ഉടമയെ തിരിച്ചയക്കുന്നതാണ് പുതിയ തീരുമാനം.

ലക്ഷക്കണക്കിനാളുകൾക്ക് തിരിച്ചടിയാകുമെങ്കിലും ഈ തീരുമാനത്തിൽ ട്രംപ് ഭരണകൂടത്തെ തെറ്റുപറയാനും സാധിക്കില്ല. കാരണം, നിയമപരമായി ട്രംപിന്റെ തീരുമാനം ശരിയാണ്. അമേരിക്കയിൽ സാങ്കേതിക വിദഗ്ദ്ധർക്ക് നേരിടുന്ന കുറവ് പരിഹരിക്കുന്നതിനുവേണ്ടിയാണ് എച്ച് 1 ബി വിസ നടപ്പിലാക്കിയത്. അത് കുടിയേറ്റത്തിനുള്ള മാർഗമായല്ല കണക്കാക്കുന്നത്. എച്ച് 1 ബി വിസയ്ക്ക് സ്വാഭാവികമായും മൂന്നുവർഷം എക്സ്റ്റൻഷൻ നൽകുന്നുമുണ്ട്. മാത്രമല്ല, അമേരിക്കയിൽ അവിടുത്തുകാർതന്നെ സാങ്കേതികമായി സജ്ജരായാൽ, പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ട കാര്യവുമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാൽ, അമേരിക്കൻ പൗരത്വം സ്വപ്‌നം കണ്ട് അവിടെ തുടരുന്ന ഇന്ത്യക്കാരടക്കമുള്ളവർക്ക് ഇതൊരു കനത്ത പ്രഹരമായി മാറും. ഇതിനോടകം ആയിരക്കണക്കിന് ഇന്ത്യക്കാർ എച്ച്് 1 ബി വിസയിലൂടെ അമേരിക്കയിലെത്തുകയും പിന്നീട് ഗ്രീൻ കാർഡ് സംഘടിപ്പിച്ച് അവിടെ തുടരുകയും പിന്നീട് പൗരത്വം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മൈകക്രോസോഫ്റ്റ് തലവൻ സത്യ നാദെല്ലയും ഗൂഗിൾ തലവൻ സുന്ദർ പിച്ചൈയുമൊക്കെ അക്കൂട്ടത്തിൽപ്പെടുന്നു.

അവരെപ്പോലുള്ളവർ അമേരിക്കൻ ടെക് ഇൻഡസ്ട്രിക്ക് നൽകിയ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ, എച്ച് 1 ബി വിസക്കാരോട് കാട്ടുന്ന ഇപ്പോഴത്തെ നയം അനീതിയാണെന്ന വ്യാഖ്യാനവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP