Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യ ചെയ്യാൻ റോക്കറ്റ് ഉണ്ടാക്കുന്നവനെയും അവന്റെ രാജ്യവും ഞങ്ങൾ നശിപ്പിക്കും; മരണത്തിന്റെ സംസ്‌കാരം പേറുന്ന ഇറാനെയും വെറുതെ വിടില്ല; യുഎൻ ജനറൽ അസംബ്ലിയിൽ ആദ്യമായി സംസാരിക്കാൻ എത്തിയ ട്രംപ് ശകാരവർഷങ്ങളും ഭീഷണികളുമായി ഉറഞ്ഞ് തുള്ളി; ലോകരാജ്യങ്ങൾ നിശ്ശബ്ദമായി കേട്ടിരുന്നപ്പോൾ ഉത്തരകൊറിയ ബഹിഷ്‌കരിച്ചു

ആത്മഹത്യ ചെയ്യാൻ റോക്കറ്റ് ഉണ്ടാക്കുന്നവനെയും അവന്റെ രാജ്യവും ഞങ്ങൾ നശിപ്പിക്കും; മരണത്തിന്റെ സംസ്‌കാരം പേറുന്ന ഇറാനെയും വെറുതെ വിടില്ല; യുഎൻ ജനറൽ അസംബ്ലിയിൽ ആദ്യമായി സംസാരിക്കാൻ എത്തിയ ട്രംപ് ശകാരവർഷങ്ങളും ഭീഷണികളുമായി ഉറഞ്ഞ് തുള്ളി; ലോകരാജ്യങ്ങൾ നിശ്ശബ്ദമായി കേട്ടിരുന്നപ്പോൾ ഉത്തരകൊറിയ ബഹിഷ്‌കരിച്ചു

മറുനാടൻ ഡെസ്‌ക്ക്

ന്യൂയോർക്ക്: അമേരിക്കയ്ക്കെതിരെ ഇനിയും ഭീഷണികളും വെല്ലുവിളികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ്-ഉന്നിനെ പൂർണമായും നശിപ്പിക്കുമെന്ന കടുത്ത ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഐക്യരാഷ്ട്രസഭയിൽ ആദ്യമായി സംസാരിക്കാനെത്തിയപ്പോഴായിരുന്നു ട്രംപ് തന്റെ വിശ്വരൂപം പ്രദർശിപ്പിച്ചത്. ആത്മഹത്യ ചെയ്യാൻ റോക്കറ്റ് ഉണ്ടാക്കുന്നവനെയും അവന്റെ രാജ്യവും ഞങ്ങൾ നശിപ്പിക്കുമെന്നാണ് ഉന്നിനെ ഉദ്ദേശിച്ച് ട്രംപ് കൊലവിളി നടത്തിയിരിക്കുന്നത്.

മരണത്തിന്റെ സംസ്‌കാരം പേറുന്ന ഇറാനെയും വെറുതെ വിടില്ലെന്നും യുഎസ് പ്രസിഡന്റ് താക്കീത് നൽകുന്നു. യുഎൻ ജനറൽ അസംബ്ലിയിൽ ആദ്യമായി സംസാരിക്കാൻ എത്തിയ ട്രംപ് ഇത്തരത്തിലുള്ള ശകാരവർഷങ്ങളും ഭീഷണികളുമായി ഉറഞ്ഞ് തുള്ളുകയായിരുന്നു. ലോകരാജ്യങ്ങൾ ഇതെല്ലാം നിശ്ശബ്ദമായി കേട്ടിരുന്നപ്പോൾ ഉത്തരകൊറിയ പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

യുഎസിനെയം അതിന്റെ വിശാലമായ സൈനിക ശേഷിയെയും നിരന്തരം വെല്ലുവിളിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന ' റോക്കറ്റ്മാൻ' ആയ ഉൻ അയാളുടെയും സ്വന്തം രാജ്യത്തിന്റെയും ആത്മഹത്യാ ദൗത്യത്തിലാണെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. അമേരിക്ക ഫസ്റ്റ് എന്ന തന്റെ വിവാദ അജൻഡയെ ട്രംപ് ലോകനേതാക്കളുടെ മുന്നിൽ വച്ച് ന്യായീകരിക്കുകയും ചെയ്തിരുന്നു. ലോകമാകമാനം വർധിച്ച് വരുന്ന ഭീകരവാദം, വെനിസ്വലയിലെ അഴിമതി സർക്കാർ, കൊലവിളി നടത്തുന്ന ഇറാനിയൻ ഗവൺമെന്റ് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളാണ് 193 ലോകരാജ്യങ്ങൾ അംഗങ്ങളായ ജനറൽ അസംബ്ലിയിൽ വച്ച് ട്രംപ് പരാമർശിച്ചത്.

ജനാധിപത്യമെന്ന മൂടുപടമിട്ട അഴിമതി നിറഞ്ഞ സ്വേച്ഛാധിപത്യഭരണകൂടമാണ് ഇറാനിലുള്ളതെന്ന് ട്രംപ് ആരോപിക്കുന്നു. സമ്പന്നായ ചരിത്രവും സംസ്‌കാവുമുള്ള ധനികരാജ്യമാണ് ഇറാനെന്നും എന്നാൽ നിലവിൽ അത് ആക്രമണം ,രക്തച്ചൊരിച്ചിൽ, കലാപങ്ങൾ തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. ഇറാനിലെ നിലവിലെ നേതാക്കളുടെ കൊള്ളരുതായ്മകളുടെ പേരിൽ ഏറ്റവും കൂടുതൽ നരകിക്കുന്നത് അവിടുത്തെ പൗരന്മാർ തന്നെയാണെന്നും ട്രംപ് പറയുന്നു. ഇറാൻ എണ്ണക്കച്ചവടത്തിൽ നിന്നുണ്ടാക്കുന്ന ലാഭം ഹിസ്ബുല്ല, മറ്റ് ഭീകരസംഘടനകൾ തുടങ്ങിയവയെ തീറ്റിപ്പോറ്റാനാണെന്നും ഇവർ നിഷ്‌കളങ്കരായ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നുവെന്നും സമാധാനത്തോടെ കഴിയുന്ന അറബ് രാജ്യങ്ങളെയും ഇസ്രയേലിനെയും ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിക്കുന്നു.

ഈ പണം ഇറാനിലെ ജനങ്ങളുടെതാണെന്നും അത് ബാഷർ അൽ ആസാദിന്റെ സ്വേഛാധിപത്യ ഭരണകൂടത്തിലേക്കും യെമനിലെ അഭ്യന്തരയുദ്ധത്തെ വർധിപ്പിക്കുന്നതിനും ദുരുപയോഗപ്പെടുത്തപ്പെടുന്നുവെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. ഇത്തരത്തിൽ ഒരു ഭരണകൂടം ദീർഘകാലം തുടരുന്നത് അനുവദിക്കാനാവില്ലെന്നും യുഎസ് പ്രസിഡന്റ് താക്കീത് നൽകുന്നു. തങ്ങളുടെ ആണവപദ്ധതി മറച്ച് വച്ച് കൊണ്ടാണ് ഇറാൻ മുന്നോട്ട് നീങ്ങുന്നതെന്നും ട്രംപ് ആരോപിക്കുന്നു.

വെനിസ്വലയിലെ ജനങ്ങൾ പട്ടിണികിടക്കുകയാണെന്നും ആ രാജ്യം തകർന്ന് കൊണ്ടിരിക്കുകയാണെന്നും തന്റെ പ്രസംഗത്തിൽ ട്രംപ് ഉയർത്തിക്കാട്ടി. ഈ വിഷയത്തെ മുൻനിർത്തി കഴിഞ്ഞ ദിവസമായിരുന്നു ട്രംപ് ലാറ്റിൻ അമേരിക്കൻ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. വെനിസ്വലയിലെ അവസ്ഥ സ്വീകരിക്കാൻ സാധിക്കാത്തതാണെന്നും ഇത് കൈയുംകെട്ടി നോക്കി നിൽക്കാൻ അമേരിക്കയ്ക്കാവില്ലെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP