Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമയമായില്ല പോലും സമയമായില്ല പോലും! കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി; ചർച്ചയ്ക്ക് സമയം മോശമെന്നും ഇതാണ് രണ്ടുകൂട്ടർക്കും നല്ലതെന്നും യുഎസ് പ്രസിഡന്റ്; സിംഗപ്പൂരിൽ ഉച്ചകോടി നിശ്ചയിച്ചിരുന്നത് ജൂൺ 12 ന്

സമയമായില്ല പോലും സമയമായില്ല പോലും! കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി; ചർച്ചയ്ക്ക് സമയം മോശമെന്നും ഇതാണ് രണ്ടുകൂട്ടർക്കും നല്ലതെന്നും യുഎസ് പ്രസിഡന്റ്; സിംഗപ്പൂരിൽ ഉച്ചകോടി നിശ്ചയിച്ചിരുന്നത് ജൂൺ 12 ന്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഉത്തരകൊറിയൻ നേതാവ് കിങ് ജോംഗ് ഉന്നുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. പ്യോംഗ്യാംഗിൽനിന്നു ലഭിച്ച ഭീഷണിയെ കുറ്റപ്പെടുത്തിയാണു ട്രംപിന്റെ പിന്മാറലെന്നു ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയ്ക്ക് ഈ സമയം ഉചിതമല്ലെന്നാണു തനിക്കു തോന്നുന്നതെന്നും ഇതാണു രണ്ടുകൂട്ടർക്കും നല്ലതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച റദ്ദാക്കിയ വിവരം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെ ഉത്തരകൊറിയയെ പരിഹസിക്കാനും ട്രംപ് മറന്നില്ല. നിങ്ങൾ നിങ്ങളുടെ ആണവ ശക്തിയെക്കുറിച്ചു പറയുന്നു. എന്നാൽ ഞങ്ങളുടെ ശക്തി അതിഭീമമാണ്. അവർ ആയുധങ്ങൾ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഞാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു എന്ന് ട്രംപ് പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ തിടുക്കത്തിലുള്ള തീരുമാനത്തിനു പിന്നിലെ കാരണം എന്തെന്നു വ്യക്തമല്ല.

മുഖാമുഖം കൂടിക്കാഴ്ച നടത്താനുള്ള ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ക്ഷണം ട്രംപ് നേരത്തെ സ്വീകരിച്ചിരുന്നു. അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചരിത്ര കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി വൈറ്റ്ഹൗസ് നാണയവും പുറത്തിറക്കിയിരുന്നു.

തങ്ങളുടെ ആണവപരീക്ഷണ ശാലകൾ അമേരിക്കയിൽ നിന്നടക്കമുള്ള മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഉത്തരകൊറിയ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.ഉന്നുമായുള്ള കൂടിക്കാഴ്;ച താൻ ഏറെ പ്രത്യാശയോടെയാണ് കണ്ടിരുന്നതെന്നും എന്നാൽ അടുത്തിടെ ഉത്തരകൊറിയ നടത്തിയ പ്രസ്താവനയിലെ വിദ്വേഷം കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയാണെന്ന് ട്രംപ് കത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP