Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റഷ്യയും തുർക്കിയും വാക്‌പോര് തുടരുന്നു; തീകൊണ്ട് കളിക്കരുതെന്ന് തുർക്കിയുടെ മുന്നറിയിപ്പ്; റഷ്യയെ നേതാവായി അംഗീകരിച്ച് ഫ്രാൻസ്; മൗനം തുടർന്ന് അമേരിക്ക

റഷ്യയും തുർക്കിയും വാക്‌പോര് തുടരുന്നു; തീകൊണ്ട് കളിക്കരുതെന്ന് തുർക്കിയുടെ മുന്നറിയിപ്പ്; റഷ്യയെ നേതാവായി അംഗീകരിച്ച് ഫ്രാൻസ്; മൗനം തുടർന്ന് അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

ഡമാസ്‌കസ്: ഐസിസിനെതിരായ പോരാട്ടത്തിൽ വിള്ളൽ വീഴ്‌ത്തി റഷ്യയും തുർക്കിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. അതുകൊണ്ട് തന്നെ സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുർക്കി വെടിവച്ചിട്ട സംഭവം കൂടുതൽ സങ്കീർണ്ണതയിലേക്ക് നീങ്ങുകയാണ്. പാരീസിലെ ഭീകരാക്രമണത്തോടെയുണ്ടായ ഐസിസ് പോരാട്ടത്തിലെ അനുകൂലത പൂർണ്ണമായും അകലുകയാണ്. ഈ വിഷയത്തിൽ മൗനം തുടരുന്ന അമേരിക്ക വിമാനം വെടിവച്ചിട്ട സംഭവത്തിൽ തുർക്കിക്ക് പിന്തുണ നൽകുകയും ചെയ്തു. എന്നാൽ ഐസിസിനെതിരെയുള്ള പോരാട്ടത്തിൾ റഷ്യൻ നേതൃത്വത്തെ അംഗീകരിക്കാൻ ഫ്രാൻസ് തയ്യാറായി. ഇത് അമേരിക്കൻ സഖ്യകക്ഷികളിലെ ഭിന്നതയാണ് വ്യക്തമാക്കുന്നത്.

വിമാനം വെടിവച്ചുവീഴ്‌ത്തിയതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ സിറിയയിൽ ഐസിസിനെതിരായ പോരാട്ടത്തിൽ അമേരിക്കൻ സഖ്യചേരിയിൽനിന്ന് പിന്മാറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ മുന്നറിയിപ്പു നൽകി. വിശ്വസ്തനായ സുഹൃത് രാജ്യമെന്ന് കരുതിയ തുർക്കിയുടെത് വിശ്വാസവഞ്ചനയാണ്. തുർക്കിയിൽനിന്ന് ഇത്തരം നീക്കം പ്രതീക്ഷിച്ചില്ല. പൊതുശത്രുവായ ഐസിസിനെതിരെ ഒന്നിക്കാൻ യു.എസ് സഖ്യകക്ഷികളുമായി സഹകരിക്കാൻ തയാറാണെന്നും പുടിൻ അറിയിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഫ്രാങ്‌സ്വാ ഓലൻഡുമൊന്നിച്ചു നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യത്തെയും പൗരന്മാരെ കൊന്നൊടുക്കിയ ഐസിസിനെതിരെ പോരാട്ടത്തിന് പുടിനും ഓലൻഡും ധാരണയായി.

അതിനിടെ തീകൊണ്ട് കളിക്കരുതെന്ന് റഷ്യയ്ക്ക് തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗൻ മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ പൗരന്മാരോട് റഷ്യ മോശമായി പെരുമാറുന്നത് തീകൊണ്ടുള്ള കളിയാണ്. റഷ്യയുമായുള്ള ബന്ധത്തിന് വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഏതെങ്കിലും രീതിയിൽ ഈ ബന്ധത്തിന് മോശമായി ഒന്നും സംഭവിക്കാൻ പാടില്ല. അടുത്തയാഴ്ച നടക്കുന്ന സമ്മേളനത്തിനിടെ വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു. റഷ്യൻ വിമാനം വെടിവച്ചിട്ട തുർക്കിക്കെതിരെ ആരോപണമുന്നയിച്ച് റഷ്യൻ പ്രഡിസന്റ് വ്‌ളാഡിമർ പുടിൻ രംഗത്തെത്തി. ഐഎസിൽ നിന്നാണ് തുർക്കി എണ്ണ വാങ്ങുന്നതെന്ന് പുടിൻ ആരോപിച്ചു. ഇതേ തുടർന്നാണ് തുർക്കിയുടെ പ്രതികരണം അതേസമയം, റഷ്യയുടെ നിലപാടിനെതിരെ തുർക്കിയിലും തുർക്കിക്കെതിരെ റഷ്യയിലും ജനങ്ങൾ രംഗത്തിറങ്ങി.

വിമാനം വെടിവച്ചിട്ട സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് റഷ്യൻ പ്രസിഡന്റ് വഌഡിമർ പുടിൻ ആരോപിച്ചിരുന്നു. അമേരിക്കയുടെ സഹായതോടെയാണ് തുർക്കി തങ്ങളുടെ വിമാനം വെടിവച്ചിട്ടത്. വിമാനം പുറപ്പെടുന്ന സമയവും ദിശയും സഞ്ചാരപാഥയും അറിയാവുന്നത് അമേരിക്കയ്ക്ക് മാത്രമാണ്. ഇതിന് അനുസരിച്ച് കൃത്യമായ സമയത്താണ് സിറിയൻ അതിർത്തിയിൽ വച്ച് ആക്രമണം നടന്നിരിക്കുന്നതെന്ന് പുടിൻ വ്യക്തമാക്കി. തുർക്കിയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് വ്യക്തമാക്കി. തുർക്കിയുടെ നടപടി 'രാജ്യത്തിനു നേരെയുള്ള ആക്രമണ'മാണെന്ന് മെദ്വേദേവ് പ്രതികരിച്ചു. വിമാനം വെടിവച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.

ഉപരോധത്തിന്റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്. തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈൻ ബന്ധവും റഷ്യ റദ്ദാക്കി. സിറിയൻ ആക്രമണ സമയത്ത് തുർക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്‌ലൈൻ ബന്ധം സ്ഥാപിച്ചിരുന്നത്. എന്നാൽ വിമാനം വെടിവച്ചിട്ട സംഭവത്തിനു ശേഷം സിറിയയിലെ 450 സ്ഥലങ്ങളിൽ 130 ആകാശ റെയ്ഡുകൾ നടത്തിയതായി സൈനികവക്താവ് പറഞ്ഞു.

ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്. കയറ്റുമതിയിൽ തുർക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ. അടുത്ത എട്ടു വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം പതിനായിരം കോടി ഡോളറായി വർദ്ധിപ്പിക്കാൻ അടുത്തിടെ തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗനും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദമുണ്ടാകുന്നത്. ഏത് സമയവും തുർക്കിയെ റഷ്യ ആക്രമിക്കുമെന്ന സൂചനയുമുണ്ട്. അമേരിക്കയുമായി തുർക്കി ഒത്തുകളിക്കുന്നതാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്.

ഐസിസ് ആക്രമണം നടത്തുന്നതിന് മുമ്പ് തങ്ങളുടെ പൈലറ്റുമാർ യുഎസ് സൈന്യത്തിന് മുൻകൂട്ടി വിവരങ്ങൾ നൽകാറുണ്ട്. വിമാനം പുറപ്പെടുന്ന സമയവും ദിശയും സഞ്ചാരപാഥയും കൃത്യമായിട്ട് അറിയുക്കുന്നത് പതിവാണ്. ഈ സന്ദേശം അമേരിക്കയ്ക്ക് മാത്രമെ അറിയാൻ സാധിക്കു. അതിനാൽ തുർക്കിക്ക് വിമാനത്തിന്റെ ദിശയും വിവരങ്ങളും കൈമാറിയത് അമേരിക്കയാണെന്നും പുടിൻ ആരോപിക്കുന്നു. സഖ്യരാഷ്ട്രങ്ങളുടെ ആക്രമണം തടയാനുള്ള ഉത്തരവാദിത്വം അമേരിക്കയ്ക്കുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഐസിസിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുമായി സഹകരിക്കാൻ തങ്ങൾ ഒരുക്കമാണ്. അല്ലാത്തപക്ഷം ഒരു രാഷ്ട്രവുമായും സഹകരിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിനോട് അമേരിക്ക പ്രതികരിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP