Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാന്റെ പരീക്ഷണ മിസൈൽ അമേരിക്കൻ പടക്കപ്പലിന്റെ 1500 അടി അടുത്ത് പതിച്ചു; പൊട്ടിത്തെറിച്ച് പാശ്ചാത്യ ശക്തികൾ; പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത

ഇറാന്റെ പരീക്ഷണ മിസൈൽ അമേരിക്കൻ പടക്കപ്പലിന്റെ 1500 അടി അടുത്ത് പതിച്ചു; പൊട്ടിത്തെറിച്ച് പാശ്ചാത്യ ശക്തികൾ; പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: അമേരിക്കൻ യുദ്ധക്കപ്പൽ കടന്നു പോകുമ്പോൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈൽ പരീക്ഷണം നടത്തിയത് പശ്ചിമേഷ്യയെ വീണ്ടും സംഘർഷത്തിലാക്കുന്നു. ഐസിസ് ഭീകരർക്കെതിരെയുള്ള യുദ്ധത്തിനായി അമേരിക്കയുടെ വിമാനവാഹിനിക്കപ്പലും സഖ്യസേനയുടെ രണ്ടു കപ്പലുകളും കടന്നു പോകുമ്പോഴായിരുന്നു മിസൈൽ പരീക്ഷണം. 23 മിനിട്ട് മുൻപു മാത്രമാണ് ഇറാൻ മുന്നറിയിപ്പു നൽകിയതെന്നും നിരുത്തരവാദപരമായ നീക്കം അങ്ങേയറ്റം പ്രകോപനപരമാണെന്നും അമേരിക്ക അറിയിച്ചു. അമേരിക്കൻ പടക്കപ്പിലിന്റെ 1500 അടി അടുത്താണ് മിസൈൽ വീണത്. അമേരിക്കയെ പ്രകോപിപ്പിക്കാനുള്ള ഭാഗമാണിതെന്നാണ് ആരോപണം.

വൻശക്തികളുമായുള്ള ആണവക്കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറാൻ തങ്ങളുടെ കൈവശമുള്ള 11,000 കിലോഗ്രാം പരിമിത സമ്പുഷ്ട യുറേനിയം തിങ്കളാഴ്ച റഷ്യയിലേക്ക് കപ്പൽ കയറ്റി അയച്ചിരുന്നു. ജനുവരിയോടെ ഇറാനെതിരായ പാശ്ചാത്യ ഉപരോധം നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു ആണവപദ്ധതികൾക്ക് ഇറാൻ നിയന്ത്രണമേർപ്പെടുത്തുന്നത്. പാശ്ചാത്യശക്തികളുമായി കഴിഞ്ഞ ജൂലൈയിൽ ഉണ്ടാക്കിയ കരാർ പ്രകാരം സമ്പുഷ്ട യുറേനിയം ശേഖരം 300 കിലോഗ്രാം ആയി കുറയ്ക്കണം. രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ)യുടെ നിരീക്ഷണത്തിലാണ് ഇറാൻ യുറേനിയം സാമഗ്രികൾ ഒഴിവാക്കുന്നത്. എന്നാൽ അമേരിക്കയുടെ എതിരാളികളായ റഷ്യയിലേക്കാണ് ഇത് കയറ്റി അയച്ചതെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നിലും രാഷ്ട്രീയം കാണുന്ന പശ്ചാത്യ രാജ്യങ്ങളുണ്ട്. ഇതിനൊപ്പമാണ് പടക്കപ്പലിന് തൊട്ടടുത്തേക്കുള്ള മിസൈൽ പരീക്ഷണം.

അന്തരാഷ്ട്ര കപ്പൽ ചാലിലാണ് മിസൈൽ പതിച്ചതെന്നാണ് അമേരിക്കയുടെ നിലപാട്. നിരവധി തവണ മൈസിലുകൾ വർഷിച്ചു. ഇത് അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് തന്നെയാണ്. അന്താരാഷ്ട്ര പാതയിൽ കപ്പൽ യാത്ര സുരക്ഷിതമല്ലാതാക്കുന്നതാണ് ഇറാന്റെ നീക്കമെന്ന് റഷ്യ പറയുന്നു. എന്നാൽ അഞ്ച് മിസൈൽ മാത്രമാണ് പരീക്ഷിച്ചത്. ഇരുപത്തി മൂന്ന് മിനിറ്റ് മാത്രമാണ് പരീക്ഷണം നീണ്ടതെന്ന് ഇറാനും പറയുന്നു. ആരേയും പ്രകോപിപ്പിക്കൽ ലക്ഷ്യമില്ലെന്നും അവർ പറയുന്നു. പടക്കപ്പലിന് അടുത്ത് മിസൈൽ വീണെന്ന ആരോപണത്തിന് കൃത്യമായ മറുപടിയും പറയുന്നില്ല.

സിറിയയിൽ ഐസിസിനെതിരായ യുദ്ധത്തിന് റഷ്യയ്‌ക്കൊപ്പമാണ് ഇറാൻ. ആദ്യ ഘട്ടത്തിൽ യുദ്ധവുമായി അമേരിക്ക സഹകരിച്ചിരുന്നില്ല. മറിച്ച് റഷ്യയ്‌ക്കെതിരെ വിമത സേനയെ പിന്തുണയ്ക്കുകയും ചെയ്തു. സിറിയയിൽ ബാഷർ അൽ അസദ് സർക്കാരിന് അനുകൂലമായാണ് റഷ്യയും ഇറാനും നിലയുറപ്പിച്ചത്. എന്നാൽ ബാഷറിനെതിരെ വിമത സേനയ്‌ക്കൊപ്പമായിരുന്നു അമേരിക്ക. ഐസിസും വിമത സേനയും ചേർന്നാണ് സിറിയയെ കലാപ ഭൂമിയാക്കിയത്. അതുകൊണ്ട് തന്നെ അമേരിക്കൻ നിലപാട് ഭീകരതയെ സഹായിക്കലാണെന്ന വാദവും ശക്തമായി. എന്നാൽ ഫ്രാൻസിലെ തീവ്രവാദ ആക്രമണങ്ങളോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഐസിസിനെതിരെ നിലപാട് ശക്തമാക്കേണ്ട സാഹചര്യം അമേരിക്കയ്ക്കും ഉണ്ടായി. ഇതിനായാണ് കൂടതൽ പടക്കപ്പലുകൾ സിറയയെ ലക്ഷ്യമാക്കി അമേരിക്ക അയച്ചത്. ഇതാണ് ആക്രമിക്കപ്പെട്ടത്.

സിറിയയിലെ യുദ്ധത്തിൽ രണ്ട് അച്ചുതണ്ടിൽ തന്നെയാണ് റഷ്യയും അമേരിക്കയും. ഇതിനിടെ തുർക്കി റഷ്യയുടെ വിമാനം വെടിവച്ചിടുകയും ചെയ്തു. ഇതിനുള്ള പ്രതികാരമാണ് അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് ഗൗരവത്തോടെ ഈ വിഷയത്തെ കാണുന്നത്. തങ്ങളുടെ സമുദ്രാതിർത്തിയിൽ കടന്നാൽ എന്ത് സംഭവിക്കുമെന്ന് അമേരിക്കയെ പഠിപ്പിക്കലാണ് ഇറാൻ ചെയ്തതെന്നാണ് വിലയിരുത്തൽ. റഷ്യൻ വിമാനത്തെ തുർക്കി വെടിവച്ചതിന് സമാനമായ സാഹചര്യം. ഇതോടെ പശ്ചിമേഷ്യയിൽ ഏത് സമയത്തും യുദ്ധം പുറപ്പെടാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയാണ്. ഇനിയുണ്ടാകുന്ന ചെറിയൊരു പ്രകോപനം പോലും യുദ്ധം അനിവാര്യതയായി മാറും.

അമേരിക്കയുടേയും സഖ്യകക്ഷികളുടേയം യുദ്ധ വെല്ലുവിളി ഏറ്റെടുത്ത് മെഡിറ്ററേനിയൻ കടലിൽ എല്ലാ കരുത്തും തെളിയിക്കുന്ന സൈനിക വിന്യാസം റഷ്യ നടത്തിയിട്ടുണ്ട്. സിറിയയിലെ യുദ്ധ സാഹചര്യം വിശദീകരിച്ചാണ് ഇത്. ഇതിനൊപ്പമാണ് പുതിയ വിവാദവും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ വില്ലനായെത്തുന്നത്. സ്ഥിതി ഗതികളെ യുഎൻ നിരീക്ഷിക്കുന്നുണ്ട്. ഐസിസിനെതിരായ പോരാട്ടത്തിന് മാത്രമേ ഈ ഘട്ടത്തിൽ പ്രാധാന്യം നൽകാവൂ എന്നാണ് യുഎന്റെ ലോകരാജ്യങ്ങളോടുള്ള അഭ്യർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP