Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഖി ഉർ റഹ്മാൻ ലഖ്‌വിയുടെ മോചനക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടും; നടപടി ഇന്ത്യയുടെ പരാതിയെ തുടർന്ന്

സാഖി ഉർ റഹ്മാൻ ലഖ്‌വിയുടെ മോചനക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടും; നടപടി ഇന്ത്യയുടെ പരാതിയെ തുടർന്ന്

യുഎൻ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാഖി ഉർ റഹ്മാൻ ലഖ്‌വിയുടെ മോചന കാര്യത്തിൽ ഇടപെടുമെന്നു ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഉറപ്പ്. അടുത്ത യോഗത്തിൽ ഇതു ചർച്ച ചെയ്യാമെന്നു യുഎൻ ഇന്ത്യയെ അറിയിച്ചു.

ലഖ്‌വി പാക്കിസ്ഥാനിൽ ജയിൽമോചിതനായ സംഭവത്തിൽ ഇടപെടണമെന്നു കാട്ടി ഇന്ത്യ യുഎന്നിനു കത്തു നൽകിയിരുന്നു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖർജി യു.എൻ സാങ്ഷൻസ് സമിതി ചെയർമാൻ ജിം മക്‌ലേയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഇതേ തുടർന്നാണു വിഷയത്തിൽ ഇടപെടുമെന്നു യുഎൻ അറിയിച്ചത്.

ലഖ്‌വിയുടെ മോചനം യു.എൻ നയങ്ങളുടെ ലംഘനമാണെന്നും ഇക്കാര്യം പാക്കിസ്ഥാനോട് ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. കമ്മിറ്റിയുടെ അടുത്ത മീറ്റിങ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ നടക്കും.

അൽക്വഇദയും ലഷ്‌കർറേ തൊയ്ബയും അടക്കം ഭീകരകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെയും വ്യക്തികളെയും സംബന്ധിക്കുന്ന യു.എൻ പ്രമേയം 1267ന് വിരുദ്ധമാണ് ലഖ്‌വിയെ മോചിപ്പിച്ച പാക് കോടതിയുടെ നടപടിയെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ലഖ്‌വിക്ക് ആരിൽ നിന്നും പണം കൊടുക്കാനോ സ്വീകരിക്കാനോ സാധ്യമല്ലെന്നും അയാളുടെ സ്വത്തു വകകളും സാമ്പത്തിക ശ്രോതസുകളും മരവിപ്പിക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP