Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിങ്കപ്പൂരിലെ ആഡംബര ഹോട്ടൽ സ്യൂട്ടിന്റെ ബിൽ ആര് അടയ്ക്കും? കിം ജോങ് ഉൻ - ഡോണൾഡ് ട്രംബ് കൂടിക്കാഴ്ച ജൂണ് 12ന്; പുതിയ തർക്കം ഹോട്ടൽ ബില്ലിനെ ചൊല്ലി

സിങ്കപ്പൂരിലെ ആഡംബര ഹോട്ടൽ സ്യൂട്ടിന്റെ ബിൽ ആര് അടയ്ക്കും? കിം ജോങ് ഉൻ - ഡോണൾഡ് ട്രംബ് കൂടിക്കാഴ്ച ജൂണ് 12ന്; പുതിയ തർക്കം ഹോട്ടൽ ബില്ലിനെ ചൊല്ലി

സിങ്കപ്പൂർ:ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് കളമൊരുങ്ങിയത്. ഈ മാസം 12ന് സിങ്കപ്പൂരിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ഏത് നിമിഷവും അലസിപ്പോകാവുന്ന ഉച്ചകോടി എന്ന തീരുമാനത്തിന് ഒടുവിലാണ് ഇരു രാഷ്ട്ര തലവന്മാരും പരസ്പരം കാണാൻ ധാരണയായത്.

മോഹൻലാൽ ചിത്രം ഹലോയിൽ ഹോട്ടൽ ബില്ലടയ്ക്കാൻ അശോകനും മോഹൻലാലും തമ്മിൽ നടക്കുന്ന രസകരമാ ദൃശ്യം ആസ്വാദകരിൽ ഇപ്പോഴും ചിരി പടർത്തുന്ന ഒന്നാണ്. സമാനമായ രീതിയിലേക്കാണ് ഉന്നും ട്രംപും തമ്മിലുള്ള ചർച്ചയും പോകുന്നത്. എന്നാൽ കാര്യങ്ങൾ സിനിമയിലേത് പോലെ രസകരമാകുമോ എന്ന് പറയാൻ കഴിയില്ല.ഇതുവരെ ഉച്ചകോടി നടക്കുമോ ഇല്ലയോ എന്നതായിരുന്നു തർക്കം എന്നാൽ ഇപ്പോൾ സിങ്കപ്പൂരിൽ വച്ച് നടക്കുന്ന ഉച്ചകോടിയുടെ ചെലവ് ആര് വഹിക്കുമെന്നതിനെക്കുറിച്ചാണ് തർക്കം.

അമേരിക്കയ്ക്കും ഉത്തര കൊറിയയ്ക്കും പുറത്ത് മൂന്നാമതൊരു രാജ്യത്ത് വച്ച് ഉച്ചകോടി നടക്കുമ്പോൾ പങ്കെടുക്കുന്ന പ്രതിനിധികളാണ് സ്വഭാവികമായും ബില്ലടയ്ക്കേണ്ടത്. ഇത് ആര് അടയ്ക്കുമെന്നാണ് ഇപ്പോൾ തർക്കം. സിങ്കപ്പൂരിലെ പ്രശസ്തമായ അയലന്റ് റിസോർട്ട് ഹോട്ടലായ ഫുള്ളർടൺ ആണ് ഉച്ചകോടിക്ക് വേദിയാകുന്നത്. ഹോട്ടലിലെ സ്യൂട്ടിന് ഏകദേശം 4,01,963 രൂപയാണ് ഒരു ദിവസത്തെ ചാർജ്ജ്.

ഇരു ലോക നേതാക്കൾക്ക് പുറമെ ഇരു രാജ്യത്തെയും നയതന്ത്ര പ്രതിനിധികളുടെ ഒരു പട തന്നെ ഉച്ചകോടിയുടെ ഭാഗമാകും. ഇവരുടെ ഉൾപ്പെടെയുള്ളവരുടെ ഭക്ഷണവും ഹോട്ടലിലെ ചിലവും വരുത്തിവയ്ക്കുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്.

സമ്പന്നരായ അമേരിക്കയ്ക്ക് കൊറിയയുടേതടക്കം ബിൽ അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷേ ഉപരോധങ്ങൾ അടക്കമുള്ളവ നേരിട്ട ഉത്തര കൊറിയയുടെ ഖജനാവ് അത്ര ഭദ്രമല്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ലക്ഷ്വറി ഹോട്ടലിലെ ബില്ല് കൊറിയയ്ക്കൊരു ബാധ്യതയാണ്. പക്ഷേ ബില്ലിലെ മുഴുവൻ തുക അമേരിക്ക അടച്ചാൽ കൊറിയ അത് അംഗീകരിക്കാനും ഇടയില്ല. അപ്പോൾ പിന്നെ ഉന്നിന്റെ ബിൽ ആരടയ്ക്കും എന്നതാണ് ഇപ്പോഴുള്ള സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP