1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
25
Thursday

യെച്ചൂരിയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ സി.പി.എം; രണ്ട് ടേം എന്ന നിബന്ധന പൊളിച്ചെഴുതണം; ബംഗാൾ ഘടകത്തിന്റെ കത്ത് അടുത്ത പിബി യോഗം പരിഗണിച്ചേക്കും

May 24, 2017

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയ്ക്ക് പാർട്ടി ബംഗാൾ ഘടകത്തിന്റെ കത്ത്. ഇതിനായി രണ്ടു ടേം എന്ന പാർട്ടി നിബന്ധന പൊളിച്ചെഴുതണമെന്നും ബംഗളിലെ നേതൃത്വം കത്തിൽ ആവശ്യപ്പെട്ടിട...

ബിജെപിക്ക് എതിരായ വിശാല സഖ്യത്തിന് തടസം നിൽക്കുന്നത് കേരളത്തിലെ സി.പി.എം; സിപിഐ സഖ്യത്തിന് അനുകൂലം; പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും എ.കെ ആന്റണി

May 23, 2017

ഡൽഹി: ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിലാണെങ്കിലും ദേശീയ തലത്തിൽ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നിൽക്കുന്നത് കേരളത്തിലെ സി.പി.എം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. കേരളത്തിൽ തർക്കം തുടർന്നോട്ടെ. ദേശീയതലത്തിൽ സി.പി.എം കോൺഗ്രസുമായി സ...

ബിജെപിയിൽ ചേരില്ലെങ്കിലും മോദിയെ നിരാശനാക്കില്ല; രാഷ്ട്രപതിയാകാനും താൽപ്പര്യമില്ല; സ്റ്റൈൽ മന്നന്റെ മനസ്സിലുള്ളത് ദ്രാവിഡ രാഷ്ട്രീയവുമായി എൻഡിഎ പാളയം; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല: അവതാരപ്പിറവിക്ക് സമയമായെന്ന തിരിച്ചറിവിൽ തമിഴകം

May 22, 2017

ചെന്നൈ: അവതാരപ്പിറവിക്ക് ഇനി അധികം താമസമില്ല. എംജിആറിന്റേയും ജയലളിതയുടേയും വഴിയ രജനികാന്തും രാഷ്ട്രീയത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് തമിഴകം. ശങ്കറിന്റെ പുതിയ സിനിമയായ 2.0വിന്റെ റിലീസോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. അത...

ലക്ഷദ്വീപിലും നോർത്ത് ഈസ്റ്റ് മോഡൽ വിജയിപ്പിച്ച് അമിത് ഷാ; ദേശീയ അധ്യക്ഷന്റെ തന്ത്രങ്ങളിൽ മലക്കം മറിയുന്നത് എൻസിപി നേതൃത്വം; ദ്വീപിലെ ഏക എംപി മുഹമ്മദ് ഫൈസൽ താമസിയാതെ ബിജെപിക്കാരനാകും

May 18, 2017

തിരുവനന്തപുരം: നോർത്ത് ഈസ്റ്റ് മോഡൽ ദക്ഷിണേന്ത്യയിൽ നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ തുടക്കം ലക്ഷദ്വീപിലും. അസമിലും സമീപ സ്ഥലങ്ങളിലും ബിജെപിക്ക് വേരോട്ടം കുറവായിരുന്നു. കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമെല്ലാം നേതാക്കളെ എത്തിച്ചാണ് ന...

മോദിയുടെയും അമിത്ഷായുടെയും പടയോട്ടത്തിന് തടയിട്ട് മമതാ ബാനാർജി; ബംഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് തൃണമൂൽ കോൺഗ്രസ്; ഹിൽ മേഖലയിലെ ഏഴു മുനിസിപ്പാലിറ്റികളിൽ നാലും മമതയുടെ പാർട്ടിക്ക്; ബംഗാൾ പിടിക്കാനിറങ്ങിയ ബിജെപിക്കു കിട്ടിയത് വെറും മൂന്നു സീറ്റ്; ഇടതും കോൺഗ്രസും പൊട്ടിപ്പൊളിഞ്ഞു

May 17, 2017

കൊൽക്കത്ത: മോദി പ്രഭാവമായിരുന്നു അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രധാന ചർച്ചാവിഷയം. എവിടെ മത്സരിച്ചാലും ബിജെപി ജയിക്കുന്നു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടാണ് തുടർച്ചയായ ജയങ്ങൾക്കു പിന്നിലെന്നുവരെ ആരോപണം ഉയർന്നു. ഉത്തർപ്രദേശ് അടക്കം അഞ്ചു നിയമസഭാ...

കഴിഞ്ഞവർഷം മുഖ്യമന്ത്രി ഓഫീസിലെത്തിയത് രണ്ടു ദിവസം മാത്രം; ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ നേരിടുന്ന മുഖ്യമന്ത്രിയായി കെജ്രിവാൾ മാറും; ബന്ധുക്കളുടെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ മുഖ്യമന്ത്രി ഒളിച്ചിരിക്കുകയാണെന്നും കപിൽ മിശ്ര

May 17, 2017

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുന്മന്ത്രി കപിൽമിശ്ര. കെജ്രിവാൾ കഴിഞ്ഞ വർഷം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് രണ്ട് ദിവസം മാത്രമാണെന്ന് മിശ്ര ആരോപിച്ചു. അ...

ബംഗാൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തൃണമൂൽ മുന്നേറ്റം; തെരഞ്ഞെടുപ്പ് നടന്ന ഏഴിൽ നാലു നഗരസഭകളിലും തൃണമൂലിന് വിജയം: ഡാർജലിങ് പർവതമേഖലയിലെ മൂന്ന് കോർപ്പറേഷനുകളിൽ ബിജെപി സഖ്യത്തിന് വിജയം

May 17, 2017

കൊൽക്കത്ത: ബംഗാളിൽ ഏഴു നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് മികച്ച നേട്ടം. ഏഴിൽ നാലു നഗരസഭകളിലും തൃണമൂൽ ആധികാരിക വിജയം നേടി. ഡാർജലിങ് പർവതമേഖലയിലെ മൂന്ന് കോർപ്പറേഷനുകളിൽ ഗൂർഖാ ജനശക്തി മോർച്ച (ജി.ജെ.എം)-ബിജെപി സഖ്യം വി...

പ്രധാനമന്ത്രി പദത്തിലെ മൂന്നാം പിറന്നാൾ അടിപൊളിയാക്കാൻ കോടികൾ ചെലവഴിക്കും; പ്രധാന നഗരങ്ങളിലെല്ലാം മോദി നേരിട്ടെത്തി പ്രചരണം; ഭരണം നിലനിർത്താൻ 500 നഗരങ്ങളിൽ സബ്കാ സാത്ത് സബ് കാ വികാസ് പദ്ധതിയും

May 12, 2017

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയം. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ നേട്ടം. ഇതെല്ലാം മോദി സർക്കാരിന്റെ വിജയമായാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ എൻ.ഡി.എ സർക്കാരിന്റെ മൂന്നാം വാർഷികാഘോഷം പൊടിപൊടിക്കാനാണ് തീരുമാനം. ഇതിനായി പൊടിക...

കോൺഗ്രസിന്റെ ഐടി വിഭാഗത്തെ നയിക്കാൻ രമ്യ സ്പന്ദന എംപി; ഗ്ലാമർ താരമെത്തുന്നത് രാഹുൽഗാന്ധിയുടെ തീരുമാന പ്രകാരം; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന

May 11, 2017

ന്യൂഡൽഹി: കോൺഗ്രസിന്റെ ഓൺലൈൻ പ്രചാരണങ്ങൾ നയിക്കാൻ കർ്ണ്ണാടകയിൽ നിന്നുള്ള എംപിയും നടിയുമായ രമ്യ സ്പന്ദന എത്തുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാന പ്രകാരമാണിത്. 2012 ലാണ് തെന്നിന്ത്യിലെ ഗ്ലാമർതാരം കോൺഗ്രസിൽ ചേർന്നത്. ഔദ്യോഗിക പ്രഖ്യാപനം ...

അമിത് ഷാ ഇന്ത്യൻ പര്യടനത്തിനിറങ്ങിയത് നാല് ഇന്ത്യക്കാരിൽ ഒരാളെ ബിജെപിയാക്കാൻ ഉറച്ച്; 22 കോടി ബിജെപി അംഗങ്ങൾക്കായി ഷാ രംഗത്തിറക്കിയിരിക്കുന്നത് 3.78 ലക്ഷം വളണ്ടിയർമാരെ; ചെല്ലുന്നിടത്തെല്ലാം യുവാക്കളുടെ കുത്തൊഴുക്ക്

May 08, 2017

ഉത്തർപ്രദേശിൽ ബിജെപി നേടിയ വൻവിജയത്തിന്റെ പശ്ചാത്തലത്തിൽ ദേശീയാധ്യക്ഷൻ അമിത് ഷാ നടത്തുന്ന ഭാരതപര്യടനം വ്യക്തമാ ലക്ഷ്യങ്ങളോടെ, രാജ്യ്‌തെ 11 കോടിയോളം വരുന്ന പാർട്ടിപ്രവർത്തകരെ മാത്രം ലക്ഷ്യമിട്ടല്ല ഷായുടെ യാത്രകൾ. മറിച്ച് നാല് ഇന്ത്യക്കാരിൽ ഒരാളെ ബിജെപ...

പുറത്താക്കപ്പെട്ട മന്ത്രിയുടെ ആരോപണം കെജരീവാളിന് കൂടുതൽ കരുത്തായി; അഴിമതിയാരോപണം തള്ളി പാർട്ടിയിലെ വിമതർപോലും ഒറ്റക്കെട്ടായി; കെജരീവാളിന് പിന്തുണ നൽകി ആപ്പ് വിരുദ്ധരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും വരെ

May 08, 2017

പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര തനിക്കെതിരെ ഉന്നയിച്ച ആരോപണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന് 'ഉർവശീ ശാപം ഉപകാര'മെന്ന മട്ടിലായി. രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന കപിൽ മിശ്രയുടെ ആരോപണം തള്ളി, പാർട്ടിയിലെ വിമതർപോലും കെജരീവാളിനൊപ്പം ചേർന്നു...

മന്ത്രിപ്പണി പോയതിനു പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരേ അഴിമതി ആരോപണവുമായി കപിൽ മിശ്ര; മറ്റൊരു മന്ത്രിയിൽനിന്ന് കെജ്രിവാൾ രണ്ടു കോടി രൂപ വാങ്ങുന്നത് കണ്ടെന്ന് മിശ്രയുടെ വെളിപ്പെടുത്തൽ; തന്നെ പുറത്താക്കിയത് പാർട്ടിയിലെ അഴിമതിക്കെതിരേ നിന്നതിനാൽ

May 07, 2017

ഡൽഹി: അഴിമതിയോട് സന്ധിയില്ലാത്ത മുഖ്യമന്ത്രി എന്ന പേരെടുത്ത അരവിന്ദ് കെജ്രിവാളിനെതിരേ ഗുരുതരമായ അഴിമതിയാരോപണവുമായി ഡൽഹി മന്ത്രിസഭയിൽനിന്നു പുറത്തായ കപിൽ മിശ്ര. രണ്ടുകോടി രൂപ മറ്റൊരു മന്ത്രിയായ സത്യേന്ദ്ര ജയിനിൽനിന്നു കെജ്രിവാൾ അഴിമതിപ്പണം വാങ്ങുന്നത്...

പുറത്താക്കലും ആരോപണങ്ങളുമായി ആംആദ്മി സർക്കാർ വീണ്ടും നാണം കെടുന്നു; തിരിച്ചടിയുടെ നേരത്തും തമ്മിൽ തല്ല്; രാജ്യത്തിന്റെ പ്രതീക്ഷയായിരുന്ന പാർട്ടിക്ക് ഇത് എന്തുപറ്റി?

May 07, 2017

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിലെ പ്രശ്‌നങ്ങൾ തീരുന്നില്ല. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നത്. അതിനിടെ ഡൽഹിയിലെ എഎപി സർക്കാരിൽ ടൂറിസം, ജലവിഭവ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കപിൽ മിശ്രയെ മന്ത്രിസഭയിൽ ന...

ഔദ്യോഗിക വസതി പോലും വാടകയ്ക്കു കൊടുത്ത് മന്ത്രിമാർ; ബീഹാറിലെ മന്ത്രിമാർ ഔദ്യോഗിക വസതികൾ വാടകയ്ക്ക് നൽകുന്നത് കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക്; ന്യൂനപക്ഷകാര്യ മന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിന്റെ ഒരു ദിവസത്തെ വാടക രണ്ടര ലക്ഷം രൂപ

May 06, 2017

പട്‌ന: മന്ത്രിമാർക്ക് സർക്കാർ നൽകുന്ന ഔദ്യോഗിക വസതികൾ വാടകയ്ക്ക് മറിച്ചു നൽകുന്നതായി റിപ്പോർട്ട്. നിതീഷ് കുമാർ മന്ത്രിസഭയിലെ ചില മന്ത്രിമാർ തങ്ങളുടെ ബംഗ്ലാവുകൾ കല്യാണ ചടങ്ങുകൾ അടക്കമുള്ള സ്വകാര്യ പരിപാടികൾക്കായി വൻ തുകയ്ക്ക് വാടകയ്ക്കു നൽകുന്നതായി ച...

സമാജ്വാദി പാർട്ടിയിലെ പിളർപ്പ് പൂർണമായി; സമാജ് വാദി സെക്കുലർ മോർച്ചപ്രഖ്യാപിച്ച് ശിവപാൽ യാദവ്; പുതിയ പാർട്ടിയുടെ അധ്യക്ഷൻ മുലായം

May 05, 2017

ലക്നൗ: മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ സമാജ് വാദി പാർട്ടിയിലെ പിളർപ്പ് ഔദ്യോഗികമായി. സമാജ് വാദി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ സഹോദരനുമായ ശിവപാൽ യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. സമാജ് വാദി സെക്കുലർ മോർച്ച എന്നാണ് പുതിയ പാർട്ടിയുടെ പ...

MNM Recommends