1 usd = 67.74 inr 1 gbp = 90.00 inr 1 eur = 78.87 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 223.94 inr

Jun / 2018
22
Friday

അമിത് ഷായും മോദിയും കെജരീവാളിനെ വെറുപ്പിച്ച് ശത്രുക്കളെ ഒരുമിപ്പിക്കുമോ? ബദ്ധശത്രുക്കളായ പിണറായിയും മമതയും പോലും മിണ്ടി; നായിഡുവിന്റെ സന്ദർശനം ആവേശം പകരുന്നു; കർണാടകയിലെ തെറ്റ് ബിജെപി ഡൽഹിയിലും ആവർത്തിച്ചപ്പോൾ വീണ്ടും പ്രതിപക്ഷ ഐക്യം; എനന്നിട്ടും കൈയകലം പാലിച്ച് കോൺഗ്രസ്സ്; അവഗണിച്ച് തോൽപിക്കാൻ ശ്രമിച്ച കെജരീവാളിന്റെ സമരം ലോകശ്രദ്ധയിലേക്ക്; നീതീ ആയോഗിൽ പ്രധാനമന്ത്രിയെ പ്രതിപക്ഷം ബഹിഷ്‌കരിച്ചേക്കും

June 17, 2018

ന്യൂഡൽഹി: നിയമസഭ പാസ്സാക്കിയ ന്യായമായ ആവശ്യങ്ങൾ നിയമമാക്കി കിട്ടുന്നതിന് ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളും മന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണറുടെ വീടിനുമുന്നിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം ഒരാഴ്ച പിന്നിടുമ്പോൾ, അത് ...

ഇന്ദ്രപ്രസ്ഥത്തിൽ അസാധാരണ രാഷ്ട്രീയനീക്കം; പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി കെജ്രിവാളിന് പിന്തുണയർപ്പിച്ച് പിണറായി വിജയനടക്കം നാലുമുഖ്യമന്ത്രിമാർ; ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരം മോദി ഇടപെട്ട് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത വാർത്താസമ്മളനം; ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പിണറായി; മമതയുമായി കൈകോർത്തത് ബംഗാളിലെ വൈരം മറന്ന്

June 16, 2018

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ ആറു ദിവസമായി അരവിന്ദ് കേജ്രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന സമരത്തിനു പിന്തുണയുമായി നാലുമുഖ്യമന്ത്രിമാരെത്തി. പിണറായി വിജയൻ അടക്കമുള്ള നാലുമുഖ്യമന്ത്രിമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. നിതി ആയോഗിന്റെ യോഗത്ത...

ഗവർണറുടെ വീട്ടുപടിക്കലെ സമരം ആറാം ദിവസത്തിലേക്ക്; കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ കുലുങ്ങാതെ ഗവർണർ; ജലപാനം വരെ ഒഴിവാക്കി സമരം ശക്തമാക്കാൻ കെജ്രിവാൾ: ഡൽഹി വേദിയാകുന്നത് സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റവും നാണം കെട്ട വടംവലിക്ക്

June 16, 2018

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട കളികയാണ് ഡൽഹിയും കേന്ദ്രസർക്കാരും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മുഖ്യമന്ത്രി അതും തന്റെ അധികാര പരിധിയിൽപ്പെട്ട വിഷയത്തിൽ അംഗീകാരം നേടിയെടുക്കുന്നതിനു വേണ്ടി അവിടുത്തെ ലെഫ്റ്റനന്റ് ഗവ...

അഞ്ചു ദിവസമായി ഒരു മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും വീട്ടുപടിക്കൽ ഇരുന്നിട്ടും വാതിൽ തുറക്കാൻ മടിച്ച് ഗവർണർ; കെജ്രിവാൾ സർക്കാരിന്റെ സഹന സമരം അഞ്ചാം ദിവസത്തിലേക്ക്; പിന്തുണയുമായി ജനങ്ങളും എത്തുന്നു: കനത്ത പൊലീസ് സുരക്ഷയൊരുക്കി നേരിട്ട് കേന്ദ്രം

June 15, 2018

ന്യൂഡൽഹി: അഞ്ചു ദിവസമായി ഒരു മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും വീട്ടുപടിക്കൽ സമരം ഇരുന്നിട്ടും ലെഫ്റ്റനന്റ് ഗവർണറുടെ മയമില്ലാത്ത നിലപാട് ഡൽഹി സർക്കാരിനേയും ജനങ്ങളേയും വലയ്ക്കുന്നു. കജ്രിവാൾ സർക്കാരിന്റെ സഹന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ വൻ...

രാഹുലിന്റെ ഇഫ്താറിനെ വെട്ടാൻ സ്മൃതി ഇറാനിയുടെ ഇഫ്താർ; ഒഴുകി എത്തിയത് മുത്തലാഖിന് ഇരയായ അനേകം വനിതകൾ; കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടിലെ ചടങ്ങിൽ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു

June 14, 2018

ന്യൂഡൽഹി: രാഷ്ട്രീയക്കാർക്ക് ഇത് ഇഫ്താർ വിരുന്നിന്റെ കാലഘട്ടമാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചു കൊണ്ട് ബെജിപിക്കെതിരെ സഖ്യമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി ഇഫ്താർ ...

പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം അയച്ചത് പ്രതിനിധികളെ മാത്രം; മായാവതിയും മുലായവും അഖിലേഷും തേജസ്വിയും നായിഡുവും കെജ്രിവാളും എത്തിയില്ല; ഇടക്ക് പിണങ്ങി തുടങ്ങിയ പ്രണബിനെ കൈക്കുപിടിച്ചിരുത്തി രാഹുൽ: മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാൻ രാഹുൽ ഒരുക്കിയ ഇഫ്താർ വിരുന്ന് പരാജയപ്പെട്ടതായി റിപ്പോർട്ട്

June 14, 2018

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇഫ്താർ വിരുന്ന് നടത്തിയത്. കോൺഗ്രസിന്റെയും മറ്റ് പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളേയാണ് രാഹുൽ ഗാന്ധി തന്റെ ഇഫ്താർ വിരുന്...

ലെഫ്റ്റനന്റ് ഗവർണറുടെ വീട്ടുപടിക്കൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു; നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാനും ഐഎഎസ്സുകാരുടെ സമരം തീർത്ത് ഫയലുകൾ നീക്കാനും വേറൊരു വഴിയും കാണാതെ കെജ്രിവാളും കൂട്ടരും; പിന്തുണയുമായി യശ്വന്ത് സിൻഹയും എത്തി: കേന്ദ്രവും ഡൽഹിയും തമ്മിലുള്ള കടിപിടി തുടരുന്നു

June 14, 2018

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരും ലെഫ്റ്റനന്റ് ഗവർണറുടെ വീട്ടുപടിക്കൽ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ദിവസങ്ങൾ ഓരോന്ന് കടന്ന് പോകുന്തോറും ആം ആദ്മി പാർട്ടിയുടെ മന്ത്രിമാരും എംഎൽഎമാരും തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് ആ...

പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി ഡൽഹിയിൽ രാഹുലിന്റെ ഇഫ്ത്താർ വിരുന്ന്; ആശയക്കുഴപ്പങ്ങൾക്കിടെ പ്രണബ് മുഖർജിയുടെ നിറസാന്നിധ്യവും

June 13, 2018

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇത് രാഹുൽ ഗാന്ധിക്ക് ആദ്യത്തെ ഇഫ്ത്താർ വിരുന്നായിരുന്നു. മാധ്യമങ്ങൾ പ്രചരിപ്പിച്ചത് പോലെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്താതിരുന്നുമില്ല. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു.ആർഎസ്എസ് വേദിയിൽ പങ്കെടു...

അമിത്ഷായുടെ ആലിംഗന നയതന്ത്രം വിജയം കണ്ടതോടെ ശിവസേനയുടെ പിണക്കം മാറി; ബിജെപിക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് പ്രതിപക്ഷത്തിനെതിരേ; പാർട്ടി മുഖപത്രമായ സാമ്‌നയിൽ ശരത് പവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖപ്രസംഗം

June 13, 2018

മുംബൈ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം ശിവസേനയുടെ പിണക്കങ്ങളെല്ലാം മാറിയിരുന്നു. തങ്ങളുടെ ആശങ്കകൾ പരിഹരിച്ചതോടെ ശിവസേന എൻഡിഎ മുന്നണി എന്ന നിലയിൽ പണി തുടങ്ങി. ഷായും ഉദ്ധവ് താക്കറെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ്...

ജയനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ബിജെപിക്കുള്ള വലിയ മുന്നറിയിപ്പ്; ജെഡിഎസുമായി കൈകോർത്തതോടെ സിറ്റിങ് സീറ്റ് പോയത് മൂന്നുമാസത്തിനുള്ളിൽ സഖ്യം തകരുമെന്ന് വീമ്പിളക്കിയതിനുള്ള തിരിച്ചടി; തുടർച്ചായായുള്ള ഉപതിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് നൽകുന്നത് വലിയ ആത്മവിശ്വാസം

June 13, 2018

ബംഗളൂരൂ: യുപി ഉപതെരഞ്ഞെടുപ്പുകളിലെ കൂട്ടത്തോൽവിക്കു പിന്നാലെ കർണാടകയിലെ സിറ്റിങ് സീറ്റുംപോയതോടെ കോൺഗ്രസിനു മുന്നിൽ പതറി ബിജെപി. കർണാടകയിൽ മൂന്നുമാസത്തിനുള്ളിൽ സഖ്യം തകരുമെന്ന് വീമ്പിളക്കിയ ബിജെപിക്ക് മുഖത്തേറ്റ അടിയായി ജയനഗറിലെ തോൽവി. പദ്ധതികൾ കോൺഗ്ര...

നിയമസഭ പാസ്സാക്കിയ ബിൽ ഒപ്പിട്ടുവാങ്ങാൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മൂന്നുദിവസമായി ലെഫ്റ്റനന്റ് ഗവർണറുടെ വീടിന്റെ വെയ്റ്റിങ് റൂമിൽ കാത്തിരിക്കുന്നു; വെയ്റ്റിങ് റൂമിലെ ടോയ്‌ലറ്റിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചും സോഫയിൽ കിടന്നും ഒരു സർക്കാർ നീതിതേടുന്നു; എന്നിട്ടും വാതിൽ തുറക്കാതെ ഗവർണർ; ഇന്ത്യൻ ജനാധിപത്യം വീണ്ടും അപമാനിക്കപ്പെടുമ്പോൾ

June 13, 2018

ന്യൂഡൽഹി: ജനകീയ വിപ്ലമെന്ന പോലെ, ബഹുഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിലേറിയതാണ് ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി സർക്കാർ. എന്നാൽ, അന്നുമുതൽ കെജരീവാൾ സർക്കാരിനോട് ശത്രുത തീർക്കുന്നപോലെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും കേന്ദ്രത്തിന്...

ഡൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം; പറ്റില്ലെങ്കിൽ ബിജെപി ഡൽഹി വിടുക എന്ന മുദ്രാവാക്യവുമായി പ്രചരണം നടത്തും; സംസ്ഥാനം പാസാക്കിയ ബിൽ ഒപ്പിടാൻ വീട്ടുമുറ്റത്ത് കിടന്നു മടുത്ത കെജ് രിവാളിന്റെ പ്രഖ്യാപനം ഇങ്ങനെ; ആം ആദ്മിയുടെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

June 12, 2018

ന്യൂഡൽഹി: ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകിയാൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ബിജെപി.ക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ വിഷയം ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. ബിജെപിക്കും മോദിക്കുമെതിരെ സോഷ്യൽ മീഡിയ ഉയർത...

ചില ബിജെപി-ആർഎസ്എസ് നേതാക്കളുടെ കാൽചുവട്ടിലാണ് ഇപ്പോൾ സർക്കാർ; ജനങ്ങളുടെ ശക്തിയെന്താണെന്ന് അധികം വൈകാതെ നരേന്ദ്ര മോദിയും അമിത് ഷായും അറിയും; ശക്തമായ വെല്ലുവിളി ഉയർത്തി രാഹുൽ ഗാന്ധി രംഗത്ത്

June 12, 2018

ന്യൂഡൽഹി: ബിജെപി - ആർഎസ്എസ് നേതൃത്വത്തിലെ ഏതാനും ചിലരുടെ കാൽച്ചുവട്ടിലാണു രാജ്യമെന്നും ജനങ്ങളുടെ യഥാർഥ ശക്തി എന്താണെന്നു നരേന്ദ്ര മോദിയും കൂട്ടരും വൈകാതെ തിരിച്ചറിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടിയുടെ ഇതര പിന്നാക്ക സമുദായ (ഒബിസി) വിഭാ...

മുലായത്തെപ്പോലെയല്ല മകൻ; മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാൻ ഏതറ്റംവരെയും പോകാൻ തയ്യാർ; മായാവതിയെ പിണക്കാതിരിക്കാൻ കൂടൂതൽ സീറ്റുകൾ വിട്ടുകൊടുക്കാനും ഒരുക്കം; യുപിയിൽ ബിജെപി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് പ്രതിപക്ഷ നീക്കം മുന്നോട്ടുതന്നെ

June 11, 2018

ന്യൂഡൽഹി: കേന്ദ്രത്തിൽനിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ഉറച്ച ശപഥം ചെയ്തിരിക്കുകയാണ് സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അച്ഛൻ മുലായം സിങ് യാദവിനുപോലും ഇല്ലാതിരുന്നത്ര നിശ്ചയദാർഢ്യത്തോടെയാണ് അഖിലേഷിന്റെ ഓരോ നീ...

ആർ എസ് എസിന് ബദലൊരുക്കി കോൺഗ്രസും; ആർ എസ് എസിന് തുല്യമായി സേവാദള്ളിനെ വളർത്തിയെടുക്കാൻ പദ്ധതിയൊരുക്കി രാഹുൽ ഗാന്ധി; സംഘപരിവാർ മാതൃകയിൽ ധ്വജ വന്ദനം എന്ന് പേരിട്ട് 1000 നഗരങ്ങളിൽ പതാക ഉയർത്തി തുടക്കം; ദേശീയത ഉയർത്തി പിടിക്കുന്ന സംഘടനാ സംവിധാനം ഉണ്ടാക്കിയെടുത്ത് ചെറുപ്പക്കാരെ ആകർഷിക്കാൻ ഒരുക്കുന്നത് വൻ പദ്ധതി

June 11, 2018

ന്യൂഡൽഹി: ദേശീയത ഉയർത്തിപ്പിടിച്ചുള്ള ആർഎസ്എസിന്റെ പ്രചാരണ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ മറുതന്ത്രവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രത്യേക പരിപാടികൾ നടത്തും. മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്‌...

MNM Recommends