Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുലും കോൺഗ്രസും ഇനി ചോദിച്ചുനാണംകെടുത്താൻ വരട്ടെ..മറുപടി റെഡി! മോദി സർക്കാരിന്റെ കാലത്ത് പുതുതായി പണി കിട്ടിയത് 2.2 കോടി പേർക്ക്; ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ കിട്ടിയത് മുദ്രയോജനയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളും വഴി; കണക്ക് തയ്യാറാക്കിയത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ

രാഹുലും കോൺഗ്രസും ഇനി ചോദിച്ചുനാണംകെടുത്താൻ വരട്ടെ..മറുപടി റെഡി! മോദി സർക്കാരിന്റെ കാലത്ത് പുതുതായി പണി കിട്ടിയത് 2.2 കോടി പേർക്ക്; ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ കിട്ടിയത് മുദ്രയോജനയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളും വഴി; കണക്ക് തയ്യാറാക്കിയത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റുനേതാക്കളും ഒരുപാട് നാളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമായി. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കാര്യമായ തൊഴിലവസരങ്ങൾ ഉണ്ടായിട്ടില്ലെന്ന വാദം ശരിയോ? പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ റിപ്പോർട്ട് മറുപടി പറയും. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം 2014 മുതൽ 2017 വരെ രാജ്യത്ത് 2.2 കോടി തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടെന്ന് റിപ്പോർട്ട്. 2017 ലാണ് ഇന്ത്യയിൽ തൊഴിലവസരങ്ങളിൽ വലിയ കുതിച്ചുചാട്ടമുണ്ടായതെന്നും 1.3 കോടിയോളം തൊഴിലവസരങ്ങളാണ് 2017 ൽ മാത്രം സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ മുദ്ര യോജന, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയാണ് ഏറ്റവുമധികം തൊഴിലുകൾ സൃഷ്ടിച്ചത്. 2017-2018 സാമ്പത്തിക വർഷത്തിൽ മാത്രം 17 മുതൽ 30 ലക്ഷം തൊഴിലുകളാണ് നിർമ്മാണ മേഖലയിൽ ഉണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2017ൽ രാജ്യത്ത് എത്ര തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു എന്ന് കണ്ടെത്തുന്നതിനൊപ്പം രാജ്യത്ത് പ്രതിവർഷം എത്രത്തോളം തൊഴിലുകൾ ആവശ്യമാണ് എന്ന് കണ്ടെത്തുന്നതിനും വേണ്ടിക്കൂടിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തൊഴിലുകൾ എത്രത്തോളം വേണമെന്ന് കണ്ടെത്തുന്നതിന് ആവശ്യമായ വ്യക്തമായ സർവേ റിപ്പോർട്ട് ഇല്ലാത്തതിനെ തുടർന്നാണ് ഇത് തയ്യാറാക്കിയതെന്നും റിപ്പോർട്ട് തയ്യാറാക്കിയ സാമ്പത്തികോപദേശക കൗൺസിൽ അംഗം സുർജിത് ഭല്ല പറയുന്നു. പ്രതിവർഷം ഒരുകോടി മുതൽ 1.2 കോടിവരെ തൊഴിലുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന പൊതുവായ ധാരണയെ സുർജിത് ഭല്ല തള്ളിക്കളയുന്നുണ്ട്. ഇത്തരമൊരു കണക്ക് 2004 ലെ സ്ഥിതിവിവര കണക്കുകൾ പ്രകാരമാണെന്നാണ് ഭല്ല പറയുന്നത്.

2017 ൽ രാജ്യത്തെ തൊഴിലില്ലായ്മ എന്ന പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാൻ വെറും 75 ലക്ഷം തൊഴിലുകൾ മാത്രമെ ആവശ്യമുണ്ടായിരുന്നുള്ളുവെന്നും ഭല്ല തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ സർവേകൾ പ്രകാരം കണ്ടെത്തിയ കണക്കുകളിലെ പോരായ്മകൾ റിപ്പോർട്ടിൽ വിമർശിച്ചിട്ടുണ്ട്. സെന്റർ ഫോർ മൈനോരിറ്റി ഇന്ത്യൻ എക്കണോമി, ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എന്നിവർ തയ്യാറാക്കിയ സർവേ റിപ്പോർട്ടിൽ 17 ലക്ഷം തൊഴിലുകൾ മാത്രമാണ് 2017 ൽ സൃഷ്ടിച്ചതെന്ന് പറയുന്നു.ഇതിനെ തള്ളിപ്പറയുന്നു സുർജിത് ഭല്ല. സെന്റർ ഫോർ മൈനോരിറ്റി ഇന്ത്യൻ എക്കണോമി സർവേയിൽ നിറയെ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഭല്ല പറയുന്നു. പുതിയ റിപ്പോർട്ടിൽ 1.3 കോടിയാണ് തൊഴിലുകളുടെ എണ്ണമായി കണക്കാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP