Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇരട്ടപ്രതിഫലം പറ്റുന്നു എന്ന് ചൂണ്ടിക്കാട്ടി; 70 അംഗ നിയമസഭയിൽ ആപ്പ് എംഎൽഎമാരുടെ അംഗസംഖ്യ 46 ആയി കുറയും; അംഗബലത്തിൽ കുറവുണ്ടെങ്കിലും കെജ്രിവാൾ സർക്കാറിന്റെ നില ഭദ്രം

ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇരട്ടപ്രതിഫലം പറ്റുന്നു എന്ന് ചൂണ്ടിക്കാട്ടി; 70 അംഗ നിയമസഭയിൽ ആപ്പ് എംഎൽഎമാരുടെ അംഗസംഖ്യ 46 ആയി കുറയും; അംഗബലത്തിൽ കുറവുണ്ടെങ്കിലും കെജ്രിവാൾ സർക്കാറിന്റെ നില ഭദ്രം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നടപടി. ഇരട്ടപദവി വഹിക്കുന്നു എന്ന പരാതിയിന്മേലാണ് നടപടി. ഇതോടെ നേരിയ പ്രതിസന്ധി സർക്കാറിന് മേൽ ഉണ്ടായെങ്കിലും ഡൽഹിയിലെ കെജ്രിവാൾ സർക്കാറിന്റെ നില ഭദ്രമാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.

അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‌രിവാൾ സർക്കാർ 21 എഎപി എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച നടപടിയാണ് അവർക്ക് തന്നെ വിനയായത്. പാർലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേൽ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. 21 എംഎൽഎമാർക്കെതിരെയായിരുന്നു പരാതിയെങ്കിലും, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ രജൗരി ഗാർഡനിലെ എംഎൽഎ സ്ഥാനം രാജിവച്ച ജർണൈൽ സിങ്ങിനെ കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു.

2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടു വരെ 21 എഎപി എംഎൽഎമാർ പാർലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി ഇവരെ ചോദ്യം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ആരോപണവിധേയരായ എംഎൽഎമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ, ഡൽഹിയിൽ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

നേരത്തെ, ആം ആദ്മി പാർട്ടിയിലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡൽഹി സർക്കാർ ഉത്തരവ് 2016 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനു ലഫ്. ഗവർണറുടെ അനുമതിയില്ലെന്ന കാരണത്താലാണു ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് റദ്ദാക്കിയത്. ഡൽഹി കേന്ദ്രഭരണ പ്രദേശമാണെന്നും ലഫ്. ഗവർണറാണു ഭരണാധികാരിയെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഉത്തരവു റദ്ദാക്കിയത്. എംഎൽഎമാരെ നിയമിച്ച നടപടിക്കു ലഫ്. ഗവർണറുടെ അനുമതിയുണ്ടായിരുന്നില്ല.

ഡൽഹിയിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി പൂർത്തിയായ ശേഷമാണ് ഈ നടപടിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കടന്നത് എന്നതിനാൽ സർക്കാറിന് പ്രത്യക്ഷത്തിൽ പ്രശ്‌നങ്ങളില്ല. 70 അംഗ സഭയിൽ 66 പേരുടെ മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ 20 പേർ അയോഗ്യരായാലും 46 പേരുടെ പിന്തുണ സർക്കാരിനുണ്ടാകും. കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. എന്നാൽ ഈ 20 സീറ്റിലെ ഉപതിരഞ്ഞെടുപ്പ് ഫലം ആംആദ്മി പാർട്ടിക്കും മുഖ്യമന്ത്രി കെജ്‌രിവാളിനും നിർണായകമാണ്. ഉപതിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടിയുണ്ടായാൽ ഒരു പക്ഷേ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് അത് ഇടയാക്കിയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP