1 usd = 68.03 inr 1 gbp = 90.20 inr 1 eur = 79.12 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 224.97 inr

Jun / 2018
19
Tuesday

അയോധ്യയിൽ ക്ഷേത്രം നിർമ്മിച്ചു ഹിന്ദു വോട്ടുകൾ ഏകീകരിക്കണമെന്ന് ഒരു പക്ഷം; അതു തിരിച്ചടി കൂട്ടുമെന്ന് പറഞ്ഞ് എതിർത്തു മറുപക്ഷവും; മോദി വിരുദ്ധ സഖ്യം ശക്തമായപ്പോൾ ബദൽ മാർഗങ്ങൾ ആലോചിച്ചു സംഘപരിവാർ വൃത്തങ്ങൾ

June 06, 2018

അയോധ്യ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി കൈക്കൊള്ളുന്ന പ്രചരണ തന്ത്രം എന്തായിരിക്കും? വികസന വാഗ്ദാനത്തിൽ ഊന്നി അച്ഛേ ദിൻ വാഗ്ദാനം ചെയ്തു വോട്ടുപിടിച്ച ബിജെപി ഇത്തവണ വീണ്ടും തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് നീങ്ങുമെന്ന സൂചനയാണ് നല്കുന്നത്. അയോ...

മോദി തരംഗം അവസാനിച്ചെന്ന് ബോധ്യമായപ്പോൾ പല്ലുകൊഴിഞ്ഞ സിംഹങ്ങളെ കളത്തിലിറക്കാൻ ബിജെപി നീക്കം; അദ്വാനിയെയും മോദിയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും; നാല് വർഷം അനങ്ങാതിരുന്നവർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചേക്കും

June 05, 2018

ന്യൂഡൽഹി: മോദി തരംഗം കൊണ്ട് വിജയിച്ചു കയറിയ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു പോലെ എളുപ്പമാകില്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന തിരിച്ചറിവിൽ ബിജെപി. പാർട്ടയുടെ തലമുതിർന്ന നേതാവ് എൽകെ അദ്വാനിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ആലോചന ബിജെപി തുട...

മോദിവിരുദ്ധ സഖ്യത്തിന് ആവേശം നൽകികൊണ്ട് ബിഹാറിലെ എൻഡിഎയിൽ ഉഗ്രനടി; സിറ്റിങ് സീറ്റുകളിൽ എല്ലാം വേണമെന്ന ബിജെപിയുടെ ആവശ്യം നിഷ്‌ക്കരുണം തള്ളി ജെഡിയു; നിതീഷിന് കൊടുക്കാനായി തങ്ങളുടെ സീറ്റുകൾ കുറയ്ക്കരുതെന്ന് മറ്റു കക്ഷികൾ

June 05, 2018

പട്‌ന: കർണാടകയിൽ രൂപംകൊണ്ട മോദി വിരുദ്ധ സഖ്യത്തിന് ആവേശം പകരുന്ന വാർത്തകളാണ് പൊതുവേ ദേശീയ രാഷ്ട്രീയത്തിൽ നിന്നും പുറത്തുവരുന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ പിടിച്ചെടുത്താണ് മോദിവിരുദ്ധ സഖ്യം കരുത്തു കാണിച്ചത്. ഇപ്പോൾ അതിന്റെ തുടർച്ചയായുള്ള നീക...

`ബിജെപിയുടെ മുഖ്യ ശത്രുക്കൾ ഞങ്ങളാണ്'; ആരെ അംഗീകരിച്ചാലും രാജ്യം മോദിയേയും അമിത്ഷായേയും ഇനി അംഗീകരിക്കില്ല; ഇപ്പോൾ നടത്തുന്നത് തങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതി; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്

June 04, 2018

മുംബൈ: ബിജെപിയുടെ ഇപ്പോഴത്തെ മുഖ്യ ശത്രു തങ്ങളാണെന്ന് ശിവസേന.പാൽഘറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി ശിവസേന എംപി. സഞ്ജയ് റാവത്ത് രംഗത്ത് വന്നിരിക്കുന്നത്. ആരെ അംഗീകരിച്ചാലും രാജ്യം അംഗീകരിക്കാത്തവരാണ്...

പച്ചക്കറികൾ നടുറോഡിൽ വാരിവലിച്ചിട്ടും പാലൊഴിച്ചു കളഞ്ഞും സമരം തുടരുന്നു; ന്യായ വിലയും കടങ്ങൾ എഴുതി തള്ളലും ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭം അനുനിമിഷം കരുത്ത് പ്രാപിക്കുന്നു; പച്ചക്കറിയുടെ വില ഇരട്ടിയാക്കി വ്യാപാരികൾ; രാജ്യം നേരിടുന്നത് കടുത്ത കാർഷിക പ്രതിസന്ധി

June 04, 2018

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച കർഷകസമരം മൂന്നാംദിവസം പിന്നിടുമ്പോൾ രാജ്യം വലിയ കാർഷിക പ്രതിസന്ധിയിലേക്ക്. സമരം മൂന്നുദിവസം പിന്നിട്ടതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന. ആദ്യ രണ്ടു ദിവസങ്ങളിലും ലഭ്യതക്കുറവ് വിപണികളിലുണ്...

രാജസ്ഥാൻ കൈവിടുമെന്ന് ഉറപ്പായതോടെ എന്ത് വില കൊടുത്തും മധ്യപ്രദേശ് നിലനിർത്താൻ ഉറച്ച് ബിജെപി; പത്ത് വർഷത്തിനിടെ 24 ശതമാനം ജനസഖ്യാ വർദ്ധനയെന്നതിൽ ദുരൂഹത; വോട്ടേഴ്‌സ് ലിറ്റിലെ വർദ്ധന 40 ശതമാനം; 60 ലക്ഷം കള്ളവോട്ടർമാരെങ്കിലും ലിസ്റ്റിൽ ചേർന്നതായി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

June 04, 2018

ന്യൂഡൽഹി: ഈ വർഷം അവസാനം മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും തെരഞ്ഞെടുപ്പാണ്. എല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇതിൽ മധ്യപ്രദേശും രാജസ്ഥാനും ബിജെപിക്ക് അതിനിർണ്ണായകമാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയ്‌ക്കെതിരെ ജനരോഷം ശക്തമാണ്...

കോൺഗ്രസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചു മുൻ രാഷ്ട്രപതി ആർഎസ്എസ് ക്യാമ്പിലേക്ക്; കരുത്തനായ പ്രണബ് മുഖർജി പോലും ആർഎസ്എസ് മനസ്സുള്ളയാളെന്ന് തിരിച്ചറിഞ്ഞ് സത്വം നഷ്ടപ്പെട്ട് കോൺഗ്രസ്; ഹിന്ദു ദേശീയതയ്‌ക്കെതിരെ കടുത്ത നിലപാട് എടുക്കാൻ രാഹുൽ ഒരുങ്ങുമ്പോൾ പല നേതാക്കൾക്കും ഹിന്ദു മനസ്സെന്ന് ആരോപണം

June 04, 2018

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കരുത്തനായ നേതാവാണ്. പോരാട്ടങ്ങളിലൂടെ കരുത്താർജ്ജിച്ച രാഷ്ട്രീയ വ്യക്തിത്വം. എല്ലാ വിഭാഗങ്ങളും ഒരു പോലെ അംഗീകരിച്ച കോൺഗ്രസ് നേതാവ്. രാഷ്ട്രപതിയായപ്പോഴും നിലപാടുകളുമായി ജനങ്ങളുടെ കൈയടി നേടിയ വ്യക്തിത്വം. അതുകൊണ്ട്...

പച്ചക്കറി ചന്തകൾ അടപ്പിച്ചും പാൽവിതരണം തടഞ്ഞും കർഷക സമരം ചൂടു പിടിക്കുന്നു; കാർഷിക വിളകളുടെ നീക്കം നിലച്ചതോടെ ഭക്ഷ്യ വില കുതിച്ചുയർന്ന് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിൽ തുടങ്ങിയ സമരം ദക്ഷിണേന്ത്യയിലേക്ക് പടരുന്നു; മോദി സർക്കാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ടുകൾ

June 03, 2018

ന്യൂഡൽഹി: മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കി കർഷക സമരം ഉത്തരേന്ത്യയെ പിടിച്ചുലയ്ക്കുന്നു. നഗരങ്ങളിലേക്കുള്ള പഴം പച്ചക്കറി പാൽ വിതരണം 10 ദിവസം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. അതിനിടെ പ്രതിഷേധം ദക്ഷിണേ...

ബിജെപിയുടെ സമ്പൂർണ്ണ തകർച്ച ഉറപ്പിക്കാൻ മോദിയെ വാരണാസിയിൽ തോൽപ്പിക്കാൻ പദ്ധതിയിട്ട് പ്രതിപക്ഷ പാർട്ടികൾ; മോദിക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെന്ന ആവശ്യവുമായി അഖിലേഷ് രംഗത്ത്; മുലായത്തെ എസ് പി-ബി എസ് പി-കോൺഗ്രസ് സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയാക്കുമെന്ന് റിപ്പോർട്ടുകൾ; ബിജെപിയെ യുപിയിൽ പിടിച്ചുകെട്ടാൻ ഉറച്ച് നീക്കങ്ങൾ

June 02, 2018

ന്യൂഡൽഹി: അടുത്ത വർഷം വാരണാസിയിൽ മോദിയെ തോൽപ്പിക്കണം.... അഖിലേഷ് യാദവിന്റെ സ്വപ്‌നമാണ് ഇത്. യുപിയിൽ നിന്ന് ബിജെപിയുടെ വേരറുക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സമാജ് വാദി പാർട്ടിയുടെ നിലപാട്. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര ...

മഹാരാഷ്ട്രയിൽ പരീക്ഷിച്ച് വിജയിച്ച കർഷക സമരം രാജ്യം മുഴുവൻ വ്യാപിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ; മോദിവിരുദ്ധ തരംഗം നിലനിർത്താൻ ഏഴ് സംസ്ഥാനങ്ങളിൽ തുടർച്ചയായി പ്രക്ഷോഭങ്ങൾ നടത്തും; 130 കർഷക സംഘടനകളുടെ കൂട്ടായ്മ പത്താം തീയതി വരെ പ്രക്ഷോഭം തുടരും; കാർഷിക വിളകളുടെ നീക്കം പൂർണ്ണമായും തടഞ്ഞ് പ്രതിഷേധിക്കും

June 02, 2018

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കർഷക സമരം. മോദി സർക്കാരിന്റെ ഭരണതുടർച്ചയെന്ന ലക്ഷ്യം തകർക്കുകയാണ് പ്രക്ഷോഭത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റ പ്രതീ്ക്ഷിക്കുന്ന ഏഴുസംസ്ഥാനങ്ങളിൽ പത്തുദിവസം നീ...

കുമ്മനം സ്ഥാനമൊഴിഞ്ഞ് മിസോറാം വിട്ട് പോകണമെന്ന് ആവശ്യവുമായി പ്രാദേശിക രാഷ്ട്രീയ കക്ഷി; പുതിയ ഗവർണർക്ക് എതിരെ ആരോപണവുമായി 13 പ്രമുഖ പള്ളികളുടേയും പാർട്ടികളുടേയും കൂട്ടായ്മയ്ക്ക് കത്തയച്ച് 'പ്രിസം'; കേരളത്തിൽ മതനിരപേക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും ക്രൈസ്തവ വിരുദ്ധ മനോഭാവം ഉള്ളയാളാണ് കുമ്മനമെന്നും ആക്ഷേപം

June 01, 2018

ഗുവാഹത്തി: കുമ്മനം കേരളത്തിൽ മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചയാൾ ആണെന്നും അതിനാൽ മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് സംസ്ഥാനം വിട്ട്‌പോകണമെന്നും ആവശ്യപ്പെട്ട് മിസോറാമിലെ പ്രാദേശിക രാഷ്ട്രീയ കക്ഷി. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ...

ഉപതിരഞ്ഞെടുപ്പിലെ പരാജയം ഉത്തർപ്രദേശ് ശക്തികേന്ദ്രം യോഗിയുടെ ബലം ചോരുന്നു; വിമതരുടെ ആരോപണങ്ങൾ ശക്തിപ്രാപിക്കുന്നതോടെ ബിജെപിയിൽ യോഗിയുടെ നില പരുങ്ങലിൽ; മോദിയുടെ വിശ്വസ്ഥന്റെ കാലിടർച്ച മുഖ്യമന്ത്രി പദത്തിന്റെ നഷ്ടത്തിലേക്കോ?

June 01, 2018

ലഖ്നൗ: ഗൊരക്പൂരിലെയും ഫുൽപൂരിലെയും തോൽവിക്ക് പിന്നാലെ കൈറാനയിലെ പരാജയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിസന്ധിയിലാഴ്‌ത്തി. ഇതോടെ പാർട്ടിയിലെ വിമതർ യോഗിക്കെതിരെ കനത്ത ആരോപണങ്ങളുമായി ശക്തിപ്രാപിച്ചു കഴിഞ്ഞു. 2014ൽ ബിജെപി ഉത്തർ പ്രദേശിൽ ...

ഒടുവിൽ കോൺഗ്രസ് സമ്മതം മൂളി; കർണാടകയിൽ അഞ്ചു വർഷവും കുമാര സ്വാമി തന്നെ ഭരിക്കും: ധനവകുപ്പ് ജനതാദളും ആഭ്യന്തരം കോൺഗ്രസും പങ്കിടാനും തീരുമാനം

June 01, 2018

ന്യൂഡൽഹി: ജെഡിഎസും കോൺഗ്രസും ഒന്നിച്ച് ഭരിക്കുന്ന കർണാടകത്തിലെ കൂട്ടു കക്ഷി മന്ത്രി സഭയിൽ അഞ്ചു വർഷവും കുമാര സ്വാമി തന്നെ ഭരിക്കാൻ തീരുമാനമായി. 2019ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും ഒന്നിച്ച് മത്സരിക്കാനും വെള്ളിയാഴ്ച ധാരണയായി. കർണാട...

മന്മോഹൻ സിങിനെ ഓർക്കാത്തതായി ഇനിയാരുണ്ട് ബാക്കി? മന്മോഹന്റെ കടുത്ത വിമർശകനായിരുന്ന കെജ്രിവാൾ പോലം പറയുന്നു... അയ്യോ അദ്ദേഹം നല്ലവനായിരുന്നു എന്ന്; മന്മോഹനെ ജനങ്ങൾക്ക് മിസ്സ് ചെയ്യുന്നുവെന്ന ഡൽഹി മുഖ്യമന്ത്രിയുടെ പ്രസ്താവന വൈറൽ

June 01, 2018

ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാരിനെതിര സമരം നടത്തിയായിരുന്നു അരവിന്ദ് കെജ്രിവാൾ ശ്രദ്ധേയനായത്. ലോക്പാലിൽ അണ്ണാ ഹസാരയുമായി ചേർന്ന് നടത്തിയ പോരാട്ടം യുപിഎ സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റി. പിന്നീട് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി. പ്രധാനമന്ത്രിയായി മോദി...

പ്രണബ് ആർഎസ്എസ് യോഗത്തിൽ പറയുന്നത് എന്താകുമെന്ന ടെൻഷനിൽ കോൺഗ്രസ്; റിപ്പബ്ലിക് പരേഡിൽ ആർഎസ്.എസിനെ പങ്കെടുപ്പിച്ച നെഹ്‌റുവിനെ വിമർശിക്കാത്തവർ പ്രണബിനെ വിമർശിക്കുന്നതെന്തെന്ന് ചോദിച്ച് ആർഎസ്എസ്; കടുത്ത ബിജെപി വിരുദ്ധ നിലപാടിലേക്ക് രാഹുൽ മാറുമ്പോൾ മുൻ രാഷ്ട്രപതി ചതിച്ചതെന്തെന്നറിയാതെ പ്രതിപക്ഷ വൃത്തങ്ങൾ

May 30, 2018

ന്യൂഡൽഹി: ബിജെപിക്കും സംഘപരവാറിനുമെതിരേ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയൊരുക്കാൻ കോൺഗ്രസ് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ തീരുമാനം രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി മാറിയത്. ജൂൺ ഏഴിന് നടക്കുന്ന ആർഎസ്എസ്. യോഗത്തി...

MNM Recommends