Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാൻ കൈവിടുമെന്ന് ഉറപ്പായതോടെ എന്ത് വില കൊടുത്തും മധ്യപ്രദേശ് നിലനിർത്താൻ ഉറച്ച് ബിജെപി; പത്ത് വർഷത്തിനിടെ 24 ശതമാനം ജനസഖ്യാ വർദ്ധനയെന്നതിൽ ദുരൂഹത; വോട്ടേഴ്‌സ് ലിറ്റിലെ വർദ്ധന 40 ശതമാനം; 60 ലക്ഷം കള്ളവോട്ടർമാരെങ്കിലും ലിസ്റ്റിൽ ചേർന്നതായി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജസ്ഥാൻ കൈവിടുമെന്ന് ഉറപ്പായതോടെ എന്ത് വില കൊടുത്തും മധ്യപ്രദേശ് നിലനിർത്താൻ ഉറച്ച് ബിജെപി; പത്ത് വർഷത്തിനിടെ 24 ശതമാനം ജനസഖ്യാ വർദ്ധനയെന്നതിൽ ദുരൂഹത; വോട്ടേഴ്‌സ് ലിറ്റിലെ വർദ്ധന 40 ശതമാനം; 60 ലക്ഷം കള്ളവോട്ടർമാരെങ്കിലും ലിസ്റ്റിൽ ചേർന്നതായി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ വർഷം അവസാനം മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും തെരഞ്ഞെടുപ്പാണ്. എല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇതിൽ മധ്യപ്രദേശും രാജസ്ഥാനും ബിജെപിക്ക് അതിനിർണ്ണായകമാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയ്‌ക്കെതിരെ ജനരോഷം ശക്തമാണ്. അതുകൊണ്ട് തന്നെ രാജസ്ഥാന് നഷ്ടമാകുമെന്ന് ബിജെപി ഉറപ്പിച്ചു കഴിഞ്ഞു. അഞ്ച് കൊല്ലം കൂടുമ്പോൾ ഭരണം മാറുന്ന പതിവ് രാജസ്ഥാനിൽ ഇത്തവണയും നടക്കും. എന്നാൽ മധ്യ പ്രദേശ് ബിജെപിയുടെ കോട്ടയാണ്. 2004 മുതൽ ബിജെപി ഭരണമാണ് ഇവിടം. അതുകൊണ്ട് തന്നെ മധ്യപ്രദേശ് കൈവിടുന്നത് ബിജെപിക്ക് ചിന്തിക്കാനാകില്ല. ഇതിനായി കള്ളക്കളികൾ വ്യാപകമാണെന്നാണ് കോൺഗ്രസ് ആരോപണം.

മധ്യപ്രദേശിലെ വോട്ടർപട്ടികയിൽ വ്യാപകമായി കൃത്രിമം നടന്നെന്ന കോൺഗ്രസിന്റെ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി ഭോപാൽ, നർമദാപുരം എന്നീ സ്ഥലങ്ങളിലേക്കു പോകാൻ നാല് സംഘങ്ങൾ രൂപവത്കരിക്കണമെന്നു കമ്മിഷൻ നിർദ്ദേശിച്ചു. പട്ടികയിലെ 60 ലക്ഷം പേരും വ്യാജന്മാരാണെന്നുള്ളതിന്റെ തെളിവുകൾ കോൺഗ്രസ് ഞായറാഴ്ച കമ്മിഷനു നൽകിയിരുന്നു. ബിജെപിയേക്കാൾ ശക്തമാണ് മധ്യപ്രദേശിൽ കോൺഗ്രസ് ഇപ്പോൾ. ജ്യോതിരാതിധ്യ സന്ധ്യയുടെ നേതൃത്വത്തിൽ മധ്യപ്രദേശ് ഭരണം പിടിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കം. ഇതിനായി പാർട്ടി സംസ്ഥാന അധ്യക്ഷനായി കമൽനാഥിനെ നിയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ടർപട്ടികയിലെ കൃത്രിമം ചർച്ചയാകുന്നത്.

അന്വേഷണത്തിന് നിയോഗിച്ച ഇരുസംഘങ്ങളോടും ജൂൺ ഏഴിനുമുന്പായി റിപ്പോർട്ടു നൽകാനും കമ്മിഷൻ നിർദ്ദേശിച്ചു. സംസ്ഥാനാധ്യക്ഷൻ കമൽ നാഥിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രതിനിധിസംഘം കമ്മിഷനെ കാണാനെത്തിയത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി.യാണ് ഇതിനുപിന്നിലെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. ''കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്തെ ജനസംഖ്യാവർധന 24 ശതമാനമാണ്. എന്നാൽ വോട്ടർമാരുടെ എണ്ണം 40 ശതമാനം വർധിച്ചു. എല്ലാ മണ്ഡലങ്ങളിലെയും പട്ടിക ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. ഒരു വോട്ടർതന്നെ 26 പട്ടികകളിലുണ്ട്. സമാനമായ ഒട്ടേറെ സംഭവങ്ങളുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മധ്യപ്രദേശിൽ ബി എസ് പിയുമായി കോൺഗ്രസ് സഖ്യത്തിനും ശ്രമിക്കുന്നുണ്ട്.

ഫെബ്രുവരിയിലും വോട്ടർ പട്ടികയിലെ ആരോപണമുയർത്തി കോൺഗ്രസ് കമ്മിഷനെ സമീപിച്ചിരുന്നു. ആറുലക്ഷം പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഏപ്രിലിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ അറിയിച്ചിരുന്നു. ഈ വർഷമാണു സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക. ഓരോ വോട്ടർമാരെയും കണ്ടെത്തി പട്ടികയിൽ വന്ന തെറ്റുകൾ തിരുത്താനാണ് കമ്മീഷന്റെ ശ്രമം. ഇക്കാര്യത്തിൽ ആസൂത്രിതമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ കണ്ടെത്താനും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ വോട്ടർ പട്ടികയിൽ തെറ്റുകളുണ്ടെന്ന് സമ്മതിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സലീന സിങ്, തെറ്റായി കയറിക്കൂടിയ 3.86 വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കിയതായി പ്രതികരിച്ചു. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP