Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെജ്രിവാളിനെ എഴുതിതള്ളാൻ വരട്ടെ! മോദിയെയും വെല്ലുന്ന തന്ത്രങ്ങളുമായി രണ്ടാംവരവിന് കോപ്പുകൂട്ടി ആംആദ്മി പാർട്ടി; മുംബൈയിലെ അത്താഴ വിരുന്നിൽ ലഭിച്ചത് 91 ലക്ഷം രൂപ; റേഡിയോ പ്രഭാഷണവുമായി കെജ്രിവാൾ

കെജ്രിവാളിനെ എഴുതിതള്ളാൻ വരട്ടെ! മോദിയെയും വെല്ലുന്ന തന്ത്രങ്ങളുമായി രണ്ടാംവരവിന് കോപ്പുകൂട്ടി ആംആദ്മി പാർട്ടി; മുംബൈയിലെ അത്താഴ വിരുന്നിൽ ലഭിച്ചത് 91 ലക്ഷം രൂപ; റേഡിയോ പ്രഭാഷണവുമായി കെജ്രിവാൾ

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് തരംഗം തീർത്ത പാർട്ടിയായിരുന്നു ആംആദ്മി പാർട്ടി. വാരണാസിയിൽ മോദിക്കെതിരെ മത്സരിച്ചതും ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതുമാണ് ആം ആദ്മി പാർട്ടിക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. മോദി ലോക്‌സഭയിൽ അധികാരത്തിൽ ഏറിയതോടെ കെജ്രിവാളിനെയും കൂട്ടരെയും എല്ലാവരും എഴുതി തള്ളി. പാർട്ടിക്ക് മാദ്ധ്യമങ്ങളിൽ നിന്നുപോലും പിന്തുണ നഷ്ടമായി. കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ ഒന്നടങ്കം മോദിക്ക് ഓശാന പാടുമ്പോൾ എല്ലാവരും എഴുതിതള്ളിയ കെജ്രിവാൾ രണ്ടാം അങ്കത്തിന് കോപ്പുകൂട്ടുകയാണ്. ആം ആദ്മി പാർട്ടിക്ക് ഇപ്പോഴും മധ്യവർത്തി സമൂഹത്തിൽ പിന്തുണ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മുംബൈയിൽ നടന്ന അത്താഴ വിരുന്നിൽ പാർട്ടിക്ക് ലഭിച്ച സംഭാവനയിൽ നിന്നും വ്യക്തമാകുന്നത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഫണ്ട് കണ്ടെത്താനുള്ള ഫണ്ട് റെയ്‌സർ ഡിന്നർ പാർട്ടിയിൽ മുംബൈയിൽ നിന്നം കെജ്രിവാൾ സമാഹരിച്ചത് 91 ലക്ഷം രൂപയാണ്. പ്ലേറ്റിന് 20,000 നിശ്ചയിച്ച് നടത്തിയ വിരുന്നിലേക്ക് യുവ ഫ്രഷണലുകൾ, ബാങ്കിങ് മേഖലയിലെ പ്രമുഖർ, വജ്ര വ്യാപാരികൾ, ബോളിവുഡ് സംവിധായകർ എന്നിവരെയുമാണ് ക്ഷണിച്ചിരുന്നത്.

ബാംഗ്ലൂരിലാണ് അടുത്ത അത്താഴവിരുന്ന് സംഘടിപ്പിക്കുക. അത്താഴ വിരുന്നിലൂടെ 91 ലക്ഷവും സംഭാവനയായി 36 ലക്ഷവും ചെക്ക് വഴി 36 ലക്ഷവും പ്രവർത്തകർ വഴി 21 ലക്ഷവും സമാഹരിക്കാൻ കഴിഞ്ഞുവെന്ന് എ.എ.പി നേതാവ് പ്രീതി ശർമ്മ മുംബൈയിൽ അറിയിച്ചു. പരിപാടിയോട് ജനങ്ങൾക്കുള്ള സഹകരണം തങ്ങളെ അതിശയിപ്പിച്ചു. വരുന്ന രണ്ടു മാസത്തിനുള്ളിൽ അഞ്ചു കോടി രൂപ സമാഹാരിക്കാനാണ് പാർട്ടി മഹാരാഷ്ട്ര ഘടകത്തിന്റെ തീരുമാനമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഡൽഹി തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാർട്ടി അത്താഴവിരുന്ന് സംഘടിപ്പിച്ച് ഫണ്ട് സമാഹരിച്ചിരുന്നു. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പാർട്ടിക്ക് കൂടുതൽ പണം കണ്ടെത്താൻ കഴിഞ്ഞത്. മുമ്പത്തെ പോലെ ആം ആദ്മിക്ക് ഫണ്ട് ലഭിക്കില്ലെന്ന് പ്രചരണ ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ പിന്തുണയാണ് മുംബൈയിൽ നിന്നും കെജ്രിവാളിനും കൂട്ടർക്കും ലഭിച്ചത്. 40 ലക്ഷം രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടിടത്താണ് 91 ലക്ഷം രൂപ ലഭിച്ചത്. ഇത് ആം ആദ്മി പ്രവർത്തകരെയും നേതാക്കളെയും ആവേശഭരിതരായിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ പാതയിൽ തന്നെ ഡൽഹി നിവാസികളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യാനും കെജ്രിവാൾ തീരുമാനിച്ചിട്ടുണ്ട്. മൻകീ ബാത്തിന്റെ ആം ആദ്മി വേർഷനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. റേഡിയോ സംഭാഷണത്തിലൂടെ വീണ്ടും ജനങ്ങളുടെ മനസിൽ ഇടംതേടാമെന്നും കെജ്രിവാൾ കണക്കുകൂട്ടുന്നു. വൻകിട മാദ്ധ്യമങ്ങളെല്ലാം മോദിയുടെ കൈയിൽ ആയതോടെ ആം ആദ്മിക്ക് ഇപ്പോൾ വേണ്ട വിധത്തിൽ പിന്തുണ കിട്ടുന്നില്ല. അതുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ കൂടുതൽ സജീവമാകാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കാൻ എത്തുന്ന മുഖംമൂടിധാരി വീണ്ടുമെത്തുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ഫോട്ടോ ട്വിറ്ററിൽ ട്രെന്റായിട്ടുണ്ട്. കെജ്രിവാളിനെ ഒരു സൂപ്പർഹീറോയായാണ് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP