Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ഥാനാർത്ഥിത്വം ലഭിക്കാൻ കൈക്കൂലി വാങ്ങിയ വിഡിയോ പുറത്ത്; പഞ്ചാബിലെ ആംആദ്മി തലവനെ തൽകാലം നീക്കം ചെയ്ത് കെജ്രിവാൾ; ഗൂഢാലോചനയെന്ന് പുറത്താക്കപ്പെട്ട നേതാവ്; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നാണക്കേട്

സ്ഥാനാർത്ഥിത്വം ലഭിക്കാൻ കൈക്കൂലി വാങ്ങിയ വിഡിയോ പുറത്ത്; പഞ്ചാബിലെ ആംആദ്മി തലവനെ തൽകാലം നീക്കം ചെയ്ത് കെജ്രിവാൾ; ഗൂഢാലോചനയെന്ന് പുറത്താക്കപ്പെട്ട നേതാവ്; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നാണക്കേട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പഞ്ചാബിൽ ആംആദ്മി കൺവീനർ പാർട്ടിക്ക് പുറത്തായി. സ്ഥാനാർത്ഥി മോഹിയിൽ നിന്നും പണം വാങ്ങിയതാണ് സുച്ചാ സിംഗിന് വിനയായത്. കൈക്കൂലി വാങ്ങുന്ന വിഡിയോ പുറത്തായ സാഹചര്യത്തിലാണ് ഇത്. കെജ്രിവാളിന്റെ വിശ്വസ്തനായിരുന്നു സുച്ചാ സിങ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സുച്ചാ സിംഗിനെതിരായ ആരോപണം പാർട്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്യ

സുച്ചാ സിങ് പഞ്ചാബ് കൺവീനർ ആണ്, വരുന്ന പഞ്ചാബ് ഇലക്ഷനോട് അനുബന്ധിച്ച് സ്ഥാനാർത്ഥിയെ നിർത്താനായി അദ്ദേഹം പണം വാങ്ങുന്ന സ്റ്റിങ് വീഡിയോ ആണ് പുറത്തു വന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സുച്ചാ സിങിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബിലെ രണ്ട് എംപിമാരുൾപ്പടെ 21 ആപ് നേതാക്കളും കെജ്‌രിവാളിന് കത്തെഴുതി. സുച്ചാ സിങിനെ പുറത്താക്കി പകരം സത്യസന്ധനായ ഒരാളെ ചുമതലയേൽപ്പിക്കണമെന്നാണ് കത്തിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം അറിഞ്ഞ കെജ്‌രിവാൾ സത്യാവസ്ഥ അന്വേഷിക്കുവാൻ മനീഷ് സിസോദിയയെ ഏർപ്പെടുത്തി.

സിസോദിയ സുച്ചാ സിങ്ങിനെ വിളിച്ചു അന്വേഷിച്ചപ്പോൾ പണം വാങ്ങിയത് പാർട്ടി ഫണ്ടിലേക്ക് ആണെന്നും സ്ഥാനാർത്ഥിയെ നിർത്താൻ വേണ്ടി അല്ലെന്നും പണം ഇപ്പോഴും തന്റെ പക്കലുണ്ടെന്നും പാർട്ടിക്ക് അത് നൽകുമെന്നും സുച്ചാ സിങ് പറഞ്ഞു. എന്നാൽ പാർട്ടി ഫണ്ടിലേക്ക് നേരിട്ട് പണം സ്വീകരിക്കാൻ നിയമമില്ലെന്നും ചെക്കോ, ഡ്രാഫ്‌റ്റോ മുഖേന മാത്രമേ അത് പാടുള്ളൂവെന്നും, താങ്കൾ കാണിച്ച തെറ്റ് പാർട്ടിയുടെ നിയമങ്ങൾക്ക് എതിരാണെന്നും ആയതിനാൽ സ്ഥാനമൊഴിയാൻ തയ്യാറാവണമെന്നും സിസോദിയ പറഞ്ഞു. ഇത് സുച്ചാ സിംഗിന് അംഗീകരിക്കേണ്ടിയും വന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് സുച്ചാ സിംഗിന്റെ വാദം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും അകാലിദൾ-ബിജെപി മുന്നണിക്കും ബദലായി ശക്തമായ പ്രവർത്തനമാണ് ആംആദ്മി നടത്തിയത്. അഴിമതിയിൽ മുങ്ങിയ അകാലിദൾ സർക്കാരിനെതിരെ പ്രചരണവും ശക്തമാക്കി. പഞ്ചാബിൽ ഭരണം പിടിക്കാൻ കെജ്രിവാൾ പ്രത്യേക കർമ്മ പദ്ധതിയും തയ്യാറാക്കി. ആംആദ്മി കൂടുതൽ ശ്രദ്ധ പഞ്ചാബിൽ കൊടുക്കുന്നതിനിടെയാണ് വിഡിയോ പുറത്തുവന്നത്. ഉത്തരേന്ത്യയിൽ പിടിമുറുക്കുന്നതിന് ഡൽഹി കഴിഞ്ഞാൽ പഞ്ചാബ് എന്ന മുദ്രാവാക്യമായിരുന്നു ആപ്പ് മുന്നോട്ട് വച്ചിരുന്നത്. ഈ പ്രതീക്ഷകൾക്ക് മേലാണ് കരിനിഴൽ വീഴുന്നത്.

നേരത്തെ ആംആദ്മിയുമായി സഹകരിക്കാൻ ബിജെപി വിട്ടിറങ്ങിയ സിദ്ദു തയ്യാറായിരുന്നു. എന്നാൽ സുച്ചാ സിംഗിന്റെ എതിർപ്പ് മൂലം നടന്നില്ല. തന്റെ ഭാര്യയ്ക്കും സീറ്റ് വേണമെന്നതായിരുന്നു സിദ്ദുവിന്റെ ആവശ്യം. എന്നാൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് സീറ്റ് നൽകുന്നതിന്റെ ധാർമികത സുച്ചാ സിങ് ഉയർത്തി ഇതോടെ സിദ്ദുവിനെ കെജ്രിവാൾ കൈവിട്ടു. ഡൽഹി തെരഞ്ഞെടുപ്പിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്നായിരുന്നു സിദ്ദുവിന്റെ ആവശ്യം. എന്നാൽ സുച്ചാ സിങ് ഇതിന് എതിരായിരുന്നു. സുച്ചു സിംഗിനോടുള്ള താൽപ്പര്യം കാരണം കെജ്രിവാളും സിദ്ദുവിനെ അംഗീകരിച്ചില്ല.

സിദ്ദുവിവാദം പോലും ആപ്പിന് ഗുണകരമായെന്നായിരുന്നു വിലയിരുത്തൽ. പഞ്ചാബ് തെരഞ്ഞെടുപ്പിൽ വേറിട്ട മുദ്രാവാക്യവുമായി കരുത്ത് കാട്ടുമെന്നാണ് വിലയിരുത്തലെത്തിയത്. അതിനിടെയുണ്ടായ സീറ്റിന് കൈക്കൂലി വിവാദം ആപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP